Posts

Showing posts from July, 2025
Image
  തുറന്ന് നോക്കിയത് രക്ഷയായി; ഗൾഫിലേക്ക് കൊണ്ടു പോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാറിൽ മയക്കുമരുന്ന്; ഞെട്ടലിൽ പ്രവാസി യുവാവും കുടുംബവും കണ്ണൂർ: ഗൾഫിലേക്ക് കൊണ്ടു പോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്കുമരുന്ന്. ചക്കരക്കൽ സ്വദേശി മിഥിലാജിന‍റെ വീട്ടിൽ ജിസിൻ എന്നയാളാണ് അച്ചാർ എത്തിച്ചത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് ചെറിയ ഡപ്പിയിലാക്കി അച്ചാറിൽ ഒളിപ്പിച്ചിരുന്നത്. വീട്ടുകാരുടെ പരാതിയിൽ ചക്കരക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....... ബുധനാഴ്ച രാത്രിയാണ് ​ഗൾഫിലേക്ക് പോകുന്ന മിഥിലാജിന്റെ വീട്ടിൽ അയൽക്കാരനായ ജിസിൻ പാഴ്സൽ എത്തിച്ചത്. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്ന ആൾക്ക് കൊടുക്കണം എന്നാണ് പറഞ്ഞിരുന്നത്...... മിഥിരാജിന്റെ ഭാര്യ പിതാവിന്റെ ജാ​ഗ്രതയാണ് വൻ ആപത്തിൽ നിന്നും രക്ഷിച്ചത്. ​ ഗൾഫിലേക്ക് കൊണ്ടുപോകുന്നതല്ലേ എന്ന് കരുതി വെറുതെ പാഴ്സൽ പരിശോധിക്കുകയായിരുന്നു. അച്ചറാന്റെ കുപ്പിക്ക് സാധാരണ കാണാറുള്ള സീലും ലേബിലും ഉണ്ടായിരുന്നില്ല എന്ന് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലും ഡപ്പിയിലുമാക്കിയ വസ്തു കണ്ടെത്തിയത്. ...
Image
  വാക്കുകള്‍ വിനയായി;  കെ.സി വിജയന്‍ ഡി.സി.സി ജന. സെക്രട്ടറി സ്ഥാനം രാജിവെച്ചു 29-07-2025  തളിപ്പറമ്പ്: ഡി.സി.സി ജന.സെക്രട്ടെറി കെ.സി വിജയന്‍ സ്ഥാനം രാജിവെച്ചു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനെക്കുറിച്ച് ശ്രീകണ്ഠപുരം ലീഡേഴ്‌സ് ഗ്രൂപ്പില്‍ നടത്തിയ രൂക്ഷമായ വിമര്‍ശനം വിവാദമായതിനെ തുടര്‍ന്നാണ് രാജി.  57 വര്‍ഷമായി കോൺഗ്രസില്‍ പ്രവര്‍ത്തിച്ചുവരുന്ന തനിക്ക് കണ്ണൂര്‍ ജില്ലയില്‍ മാത്രം 44 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. ലീഡേഴ്‌സ് ഗ്രൂപ്പില്‍ തന്നെ അപമാനപ്പെടുത്തി പോസ്റ്റ് ഇട്ടതിനാണ് പ്രതികരിച്ചത്.  ഇപ്പോഴും സമൂഹമാധ്യമങ്ങള്‍ വഴി തന്നെ അപമാനിക്കുന്നതിനെതിരെയാണ് രാജിവെക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് നല്‍കിയ രാജിക്കത്തില്‍ പറയുന്നു.  SHORT NEWS KANNUR https://chat.whatsapp.com/KhBM6A2zG659SbQZGso1T4?mode=ac_t
Image
  മട്ടന്നൂരിൽ കാണാതായ സ്ത്രീ വീടിനടുത്ത പറമ്പിൽ മരിച്ച നിലയിൽ  മട്ടന്നൂർ: കാണാതായ സ്ത്രീയെ വീടിനടുത്ത പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മരുതായി നാലാങ്കേരിയിലെ ടി.കെ നബീസയെ (60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 3.30 മുതൽ കാണാതായ ഇവരെ കണ്ടെത്താൻ നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തി വരികയായിരുന്നു.ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.  പറമ്പിൽ ചക്ക പറിക്കാൻ പോയതായിരുന്നു.കൊക്ക പിടിച്ച നിലയിൽ ആയിരുന്നു മൃതദേഹം. ചക്കരക്കൽ മൗവഞ്ചേരി കീരിയോട് സ്വദേശിയായ ഇവർ 2 വർഷമായി നാലാങ്കേരിയിൽ ആണ് താമസം.  മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി.
Image
    വാരം സ്വദേശിയായ യുവാവ് വേശാലയിലെ കുളത്തിൽ മുങ്ങിമരിച്ചു  കണ്ണൂർ: ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാരം കടവിലെ മഷ്ഹൂദിൻ്റെ മകൻ ഇർഫാൻ (24) ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് വെള്ളത്തിൽ മുങ്ങുകയുമായിരുന്നു.  20 മിനിറ്റോളം വെള്ളത്തിൽ മുങ്ങിയ ഇർഫാനെ നാട്ടുകാർ രക്ഷപ്പെടുത്തി കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. വാരത്തെ മൊബൈൽ ഫോൺ ഷോപ്പിൽ ജീവനക്കാരനാണ് ഇർഫാൻ. കബറടക്കം പിന്നീട്.
Image
  വളപട്ടണം കക്കുളങ്ങര പള്ളിക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു വളപട്ടണം: കക്കുളങ്ങര പള്ളിക്കുളത്തിൽ കുളിച്ചുകൊണ്ടിരുന്ന പത്ത്‌ത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അഴീക്കൽ പാമ്പാടി ആലിൻ കീഴിലെ പി. അബ്ദുൽ സമദ് (15) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ദാരുണ സംഭവം നടന്നത്. കൂട്ടുകാരോടൊപ്പം കുളിക്കുമ്പോഴാണ് അബ്ദുൽ സമദ് മുങ്ങിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുൽ സമദ് വളപട്ടണം ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
Image
  ജീവൻ രക്ഷിക്കാനായി ഒരു നീന്തൽ പരിശീലനം പാപ്പിനിശ്ശേരി :നീന്തൽ അറിയാതെ ആരുടെയും ജീവൻ പൊലിയരുത് എന്ന പക്ഷ കാരൻ ആണ് പാപ്പിനിശ്ശേരി ടെലിഫോൺ എക്സ്ചേഞ്ച് ഓഫീസിനു പിറകിൽ താമസിക്കുന്ന പാക്കൻ രാജൂ.   നീന്തൽ പരിശീലനം തുടങ്ങിട്ട് 11 വർഷംആയി.  കുട്ടികൾ, മുതിർന്നവരെ യും പഠിപ്പിക്കുന്നു പാപ്പിനിശ്ശേരി ഐക്കൽ കുളത്തിൽ നിന്ന് 2012 തുടങ്ങി പിന്നിട് നാടചേരി കാവ് കുളം അവിടുന്ന് പാലോട്ട് കാവ് കുളo പാലോട്ട് കാവ് കുളo പൊളിച്ചു പുതൂക്കി പണിയുബോൾ സാമി ഗോപുരം കുളത്തിൽ നിന്ന് പഠനം പാലോട്ട് കാവ് കുളo റെഡി ആയപ്പോൾ ഇപ്പോൾ തുടർച്ച ആയി പാലോട്ട് കാവ് കുളത്തിൽ നിന്ന് രാജു നീന്തൽ പഠിപ്പിക്കുന്നു. രാജു പറയുന്നത് കേൾക്കൂ 👇🏻 ഐക്കൽ കുളത്തിൽ നിന്ന് നിന്തൽ പഠിപ്പിക്കുബോൾí മുതിർന്ന പെൺ കുട്ടികളെയും മറ്റുള്ളവരെ യും നിന്തൽ പഠിപ്പിച്ചിരുന്നു കാവ് കുളം ആയതു കൊണ്ട് 10വയസ്സ് വരെ ഉള്ള പെൺകുട്ടികളെമാത്രമേ പഠിപ്പിക്കാൻ പറ്റും ആണുങ്ങൾ ആണ് എങ്കിൽ 5 വയസ്സ് മുതൽ 54 വയസ്സ് ഉള്ളവരെ നിന്തൽ പഠിപ്പിച്ചരന്നു നിന്തൽ പഠിപ്പിക്കാൻ കുട്ടികളെ കുട്ടിവരുന്ന അച്ഛൻ മാരയും നിന്തൽ പഠിപ്പിച്ചിരുന്നു എങ്ങനെ എന്നു വെച്ചാൽ കുട്ടികൾ പഠിച...