വാരം സ്വദേശിയായ യുവാവ് വേശാലയിലെ കുളത്തിൽ മുങ്ങിമരിച്ചു




 കണ്ണൂർ: ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാരം കടവിലെ മഷ്ഹൂദിൻ്റെ മകൻ ഇർഫാൻ (24) ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെ കുളത്തിൽ

കുളിക്കാനിറങ്ങിയ യുവാവ് വെള്ളത്തിൽ മുങ്ങുകയുമായിരുന്നു. 


20 മിനിറ്റോളം വെള്ളത്തിൽ മുങ്ങിയ ഇർഫാനെ നാട്ടുകാർ രക്ഷപ്പെടുത്തി കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. വാരത്തെ മൊബൈൽ ഫോൺ ഷോപ്പിൽ ജീവനക്കാരനാണ് ഇർഫാൻ. കബറടക്കം പിന്നീട്.


Comments

Popular posts from this blog