രണ്ടാം ദിവസവും തലശ്ശേരി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക്; ചർച്ചയിൽ ധാരണയായിട്ടും സമരം തുടർന്ന് തൊഴിലാളികൾ


🔸02-08-2025🔸 





തലശ്ശേരി: രണ്ടാം ദിവസവും തലശ്ശേരി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക്. പാനൂർ പെരിങ്ങത്തൂരിൽ  ജഗന്നാഥ് ബസ് കണ്ടക്ടർ ജിഷ്ണുവിനെ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്‌റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് തലശ്ശേരി വഴി സർവീസ് നടത്തുന്ന ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ് തൊഴിലാളികളും ഇന്നും പണിമുടക്കുന്നത്.ഇരിട്ടി- തലശ്ശേരി, പേരാവൂർ തലശ്ശേരി, കണ്ണൂർ-തലശ്ശേരി-കോഴിക്കോട്, വടകര- തലശ്ശേരി, നാദാപുരം- തലശ്ശേരി, പാനൂർ-തലശ്ശേരി റൂട്ടുകളിലെ ബസുകളൊന്നും ഇന്നും സർവീസ് നടത്തുന്നില്ല.

അതേസമയം തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുക്ക് ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. 


ബസ് തൊഴിലാളികൾ, സംയുക്ത തൊഴിലാളി യൂണിയൻ, ബസ് ഉടമകൾ എന്നിവർ ഇന്നലെ തലശ്ശേരി എസിപിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പണിമുടക്ക് പിൻവലിക്കാൻ ധാരണയായിരുന്നു. എന്നാൽ ബസ് കണ്ടക്ടറെ ആക്രമിച്ച മുഖ്യ പ്രതികളെ പിടികൂടാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് ഒരു വിഭാഗം തൊഴിലാളികൾ തീരുമാനമെടുത്തതോടെ ബസ് സമരം ഇന്നും തുടരുകയാണ്. 

കണ്ണൂർ- കൂത്തുപറമ്പ് റൂട്ടിലും സ്വകാര്യ ബസ് പണിമുടക്ക്


കണ്ണൂർ: തലശ്ശേരി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കു പുറമെ കണ്ണൂർ- കൂത്തുപറമ്പ് റൂട്ടിലും സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്. പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദിച്ച മുഖ്യ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഈ റൂട്ടിലും സ്വാകാര്യ ബസ് തൊഴിലാളികൾ ഇന്ന് പണിമുടക്കുന്നത്. 


രാവിലെ കൂത്തുപറമ്പിൽ നിന്ന് കണ്ണൂരിലേക്ക് ഏതാനും ബസുകൾ എത്തിയെങ്കിലും കണ്ണൂരിൽ നിന്ന് തിരികെ സർവീസ് നടത്തിയിട്ടില്ല. 



Comments

Popular posts from this blog