കണ്ണൂരിൽ സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു
2-08-2025
കണ്ണൂർ: സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണുമരിച്ചു. ആയിക്കര സ്വദേശിയും സൂപ്പിയാറകത്ത് കുടുംബാംഗവുമായ ജി എസ് ടി ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർ
ഫിൽസർ സുപ്പിയാരകത്ത് ( 52 ) ആണ് മരിച്ചത്. ഇന്ന് കാലത്ത് വീട്ടിൽകുഴഞ്ഞ് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും സോഷ്യൽ മീഡിയയിൽ സ്ഥിര സാന്നിധ്യവുമായിരുന്നു. പ്രമോഷൻ ലഭിച്ച ഫിൽസർ തിങ്കളാഴ്ച തലശ്ശേരി ജി.എസ്.ടി ഓഫീസിൽ ചുമതല ഏറ്റെടുക്കാൻ ഇരിക്കെയാണ് മരണം.
പരേതനായ അലിയുടെയും
ഹവ്വയുടെയും മകനാണ്.
ഭാര്യ: റുമൈസ. മകൾ: ഹിനായ. സഹോദരങ്ങൾ : നസറി ഫർണ്ണാസ്, മഷൂദ്,
നുസ്റത്ത്. മൃതദേഹം കണ്ണൂർ കലക്ടറേറ്റിൽ പൊതു ദർശനത്തിനു ശേഷം ഇന്ന് വൈകിട്ട് 4 മണിയോടെ കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Comments
Post a Comment