കണ്ണൂരിൽ കൂട്ട ബലാത്സംഗക്കേസിൽ 3 പ്രതികൾ അറസ്റ്റിൽ
10-08-2025
കണ്ണൂർ: കണ്ണൂരിൽ കൂട്ട ബലാത്സംഗക്കേസിൽ 3 പ്രതികൾ അറസ്റ്റിൽ. ചൊവ്വ സ്വദേശി വി.വി സംഗീത്, എടചൊവ്വയിലെ കെ. അഭിഷേക്, ചൊവ്വ വൈദ്യർ പീടിക സ്വദേശി പി ആകാശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരമാണ് പ്രതികളെ കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്‌തത്.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ആറു മാസം മുമ്പ് ലോഡ്‌ജിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.

Comments
Post a Comment