ഗ്രിൽസിൽ ഘടിപ്പിച്ച ഡെക്കറേഷൻ ബൾബിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
കണ്ണൂർ : മട്ടന്നൂർ കോളാരി കുംഭം മൂല സ്വദേശി ഉസ്മാൻ മദനി യുടെ മകൻ മുഈനുദ്ധീൻ (5) ആണ് വ്യാഴാഴ്ച വൈകിട്ട് വീട്ടിലെ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് താഴെ വീണ് മരണപ്പെട്ടത്.
വീട്ടുവരാന്തയിലെ ഗ്രിൽസിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അപകടം.
കുട്ടി ഗ്രിൽസിൽ പിടിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ കൂത്തുപറമ്പ് ഗവണ്മെൻ്റ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Comments
Post a Comment