ഷുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍




 ഷുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍. 27.820 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. ഷുഹൈബ് വധക്കേസ് പ്രതി സഞ്ജയ്, എടയന്നൂര്‍ സ്വദേശി മജ്‌നാസ്, മുണ്ടേരി സ്വദേശി റജിന, തയ്യില്‍ സ്വദേശി റനീസ്, കോയ്യോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്

ഇവരില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു.


എംഡിഎംഎ വില്‍പ്പനയ്ക്ക് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക് ത്രാസും ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചാലോടുള്ള ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പിന്നാലെ സംഘവുമായി ബന്ധപ്പെടുന്ന മറ്റ് വ്യക്തികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog