കാർ യാത്രികനെ ആക്രമിച്ച് ഫോണും പണവും കവർന്നു

             


                               

         06 / 09 / 2025                                                              



*മയ്യിൽ:* കാർയാത്രികനെ ബൈക്കിൽ എത്തിയ മോഷ്ടാവ് കത്തി കാണിച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നു.


തലശേരി ചമ്പാട് സിറ്റിമാൻ ഹൗസിലെ മർവാൻ ഖാലിദിൻ്റെ (29) മൊബൈൽ ഫോണും 4,000 ദുബായ് ദിർഹവും 30,000 രൂപയും അടങ്ങുന്ന പേഴ്‌സാണ് മോഷ്ടാവ് കവർന്നത്. 


ഇന്നലെ വൈകിട്ട് നാല് മണിയോടെ കുറ്റ്യാട്ടൂർ എട്ടേയാറിലാണ് സംഭവം. പരാതിക്കാരൻ സഞ്ചരിച്ചിരുന്ന കെ എൽ 58 സെഡ് 4871 നമ്പർ കാർ റോഡരികിൽ നിർത്തി ഗൂഗിൾ മാപ്പിൽ വഴി നോക്കുന്ന സമയത്താണ് പൾസർ ബൈക്കിൽ എത്തിയ പ്രതി കാറിൻ്റെ ഗ്ലാസ് തുറക്കാൻ ആവശ്യപ്പെട്ട് കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിക്കുകയും കാറിൽ നിന്ന് പുറത്തിറങ്ങിയ സമയം പ്രതി തല കൊണ്ട് പരാതിക്കാരൻ്റെ തലക്ക് ഇടിക്കുകയും കൈ കൊണ്ട് മർദിച്ച് ഷോൾഡറിൽ കടിച്ച് കത്തി കാണിച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തി പോക്കറ്റിൽ നിന്നും പണമടങ്ങിയ പേഴ്സും കവർന്നത്.


മയ്യിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Comments

Popular posts from this blog