13 വയസുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
22-09-2025
മട്ടന്നൂർ: 13 വയസുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. വളോര ബൈത്തുൽ നഫീസയിൽ ചൂര്യോട്ട് അഷ്റഫിൻ്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ (13) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ വീട്ടിൽ കുഴഞ്ഞുവീണ മിസിരിയയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചാവശ്ശേരി ഹൈസ്കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരങ്ങൾ: സ്വാലിഹ, മുഹമ്മദ്.

Innalillahiwaennailiherajihoon
ReplyDelete