വൻമതിലിന് മുകളിൽ തിരുവാതിര; ചൈനയിൽ ഓണത്തിൻറെ നിറക്കാഴ്ച
ബീജിംഗ്: ചൈനയിലെ വൻ മതിലിന് മുകളിൽ മലയാളി മങ്കമാരുടെ തിരുവാതിര ആവേശമായി. ഓണാഘോഷത്തിന്റെ ഭാഗമായി, കണ്ണൂർ പിണറായി ആസ്ഥാനമായി പ്രവർത്തിക്കുന്ന സവാരി - ദ റിയൽ ട്രാവൽമേറ്റ്‌ന്റെ നേതൃത്വത്തിൽ ചൈന സന്ദർശിച്ച വനിതാസംഘം ആവിഷ്കരിച്ചിരുന്ന തിരുവാതിര അവതരണം വിദേശികളെയും ആകർഷിച്ചു.
സുജ സുധാകരൻ, ലീന എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ തിരുവാതിരയിൽ സംഘത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു. ഏഴ് ദിവസത്തെ യാത്രയ്ക്കിടെ സംഘം ബീജിംഗും ശാങ്ഹായിയും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ സന്ദർശിച്ചു. സെപ്റ്റംബർ 3-ന് സംഘം കേരളത്തിലേക്ക് മടങ്ങി.
പ്രാചീന ചൈനയുടെ ശില്പസൗന്ദര്യത്തിനൊടുവിൽ സമൃദ്ധമായ മലയാളി കലാപാരമ്പര്യത്തെ കാണാനായത് അത്ഭുതമുണർത്തിയതായിരുന്നു. നിരവധി ദേശീയ-അന്തർദേശീയ സന്ദർശകർ ആനന്ദത്തോടെ ഈ നിമിഷങ്ങൾ ആസ്വദിച്ചു. ചിലർ തിരുവാതിര സംഘത്തോടൊപ്പം സെൽഫികൾ എടുക്കാനും മടിച്ചില്ല.

Comments
Post a Comment