കണ്ണൂരിൽ സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു


24-10-2025




കണ്ണൂർ: സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താണ ആനയിടുക്കിലെ ബി. അഫ്നാസ് (30) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. 


ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അഫ്‌നാസ് സുഹൃത്ത് ഫാരിസിനൊപ്പം തെക്കീ ബസാർ മക്കാനിയിലെ ആനക്കുളത്തിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ മുങ്ങിതാഴുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനയിടുക്കിലെ അഹമ്മദ് - ഹഫ്‌സത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അജ്മൽ, അഫ്സൽ. 



Comments

Popular posts from this blog