വള്ളുവൻ കടവിലെ ഓളപരപ്പിൽ നിറഞാടി വള്ളങ്ങൾ ; ജലരാജ പട്ടം ശ്രീ വയൽക്കര വെങ്ങാട്ടിന്
27/10/25
മയ്യില്‍: ആര്‍പ്പോ വിളികള്‍ക്കിടയില്‍ വിജയികളുടെ പേര്‍ ഉച്ചഭാഷിണിയില്‍ മുഴങ്ങിയപ്പോള്‍ വള്ളുവന്‍കടവ് ദേശം കരഘോഷത്തിലമര്‍ന്നു. ദേശത്തിന്റെ ആവേശമായ ഉത്തരമേഖലാ വള്ളുവന്‍കടവ് വള്ളംകളി മല്‍സരത്തിലെ 25 പേര്‍ തുഴയുന്ന പുരുഷന്‍മാരുടെ മത്സരത്തിൽ വയൽക്കര വെങ്ങാട്ട് ഒന്നാം സ്ഥാനവും പാലിച്ചോൻ അച്ഛം തിരുത്തി രണ്ടാം സ്ഥാനവും ന്യൂ ബ്രദർസ് മയ്യിച്ച മൂന്നാം സ്ഥാനവും നേടി.15 പേര് തുഴയുന്ന
പുരുഷന്‍മാരുടെ മത്സരത്തിൽ പാലിച്ചോൻ അച്ചാoതുരുത്തി എ ടീം ചാമ്പ്യൻമാരായി.ന്യൂ ബ്രദർസ് മയ്യിച്ച രണ്ടും എ കെ ജി മയ്യിച്ച മൂന്നാം സ്ഥാനവും നേടി.വനിതകളുടെ മത്സരത്തിൽ പാലിച്ചോൻ അച്ചാoതുരുത്തി ജേതാക്കളായി.വയൽക്കര വെങ്ങാട്ട് രണ്ടും വയൽക്കര മയ്യിച്ച മൂന്നാം സ്ഥാനവും നേടി.
അപൂര്‍വമായി നടക്കുന്ന ജലോല്‍സവത്തിന് സാക്ഷിയാകാന്‍ വള്ളുവന്‍കടവിലെ ഓളപരപ്പിനരികെയെത്തിയത് ആയിരങ്ങള്‍.
കണ്ണാടിപ്പറമ്പ് വള്ളുവന്‍കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് രാവിലെ മുതല്‍ അയല്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെയാണ് ആളുകളൊഴുകിയെത്തിയത്. വിശാലമായ പുഴക്കരയില്‍ പ്രത്യേക തയ്യാറാക്കിയ വേദിയില്‍ കെ.വി. സുമേഷ് എം.എല്‍.എ. പരിപാടി ഉദ്ഘാടനം ചെയ്തു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. സിനിമാ സീരിയല്‍ നടി സൗപര്‍ണിക സുഭാഷ്, ഡി.എസ്.സി. കമാണ്ടന്റ് കേണല്‍ പരംവീര്‍ നാഗ്ര എന്നിവര്‍ ചേര്‍ന്ന് വള്ളം കളി ഫ്‌ലാഗ് ഓഫ് ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ രാജന്‍ അഴീക്കോടന്‍, പി.ശ്രുതി, കെ.അച്യൂതന്‍,കെ.വി. മുരളിമോഹന്‍ എന്നിവര്‍ സംസാരിച്ചു. മുന്നുവിഭാഗങ്ങളിലുമുള്ള ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് വള്ളുവന്‍കടവ് മുത്തപ്പന്‍ ക്ഷേത്രം ക്യാഷ്‌പ്രൈസും ട്രോഫിയും സമ്മാനിച്ചു.

.jpg)
Comments
Post a Comment