പിലാത്തറ മണ്ടൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു                        

  


പിലാത്തറ: മണ്ടൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ അതിയടം മണ്ടിയൻഹൗസിലെ കെ വി നീരജ് (20) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6:45 നായിരുന്നു അപകടം.


പഴയങ്ങാടി ഭാഗത്ത് നിന്നു പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന നീരജ് ഓടിച്ചിരുന്ന സ്കൂട്ടറും പിലാത്തറ ഭാഗത്ത് നിന്നു പഴയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നീരജിനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.


ഇന്ത്യൻ കോഫി ഹൗസ് പയ്യന്നൂരിൽ മൂന്ന് മാസം മുൻപാണ് നീരജിന് ജോലി കിട്ടിയത്. അതിയടത്തെ എം രവി-സുഭന ദമ്പതികളുടെ മകനാണ്. സൂരജ് (ബാംഗ്ലൂർ) സഹോദരനാണ്.



Comments

Popular posts from this blog