മാടായിപ്പാറയില്‍ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു
പഴയങ്ങാടി: മാടായിപ്പാറയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. ഖത്തര്‍ കെ.എം.സി.സി പയ്യന്നൂര്‍ മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി അംഗം ബഷീര്‍ പുളിങ്ങോത്തിന്റെ മകന്‍ മുട്ടം സ്വദേശി ഹസീബ് ബഷീര്‍ (25) ആണ് മരിച്ചത്.
10 ദിവസം മുമ്പ് അപകടത്തില്‍ ഗുരുതമായി പരിക്കേറ്റ് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
ഖത്തറില്‍ ജോലിചെയ്യുന്ന ഹസീബ് സഹോദരിയുടെ വിവാഹത്തിനാണ് നാട്ടില്‍ എത്തിയത്. തിരികെ ഖത്തറിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അപകടം.

Comments
Post a Comment