പിഎം ശ്രീക്കെതിരെ കണ്ണൂർ കോർപ്പറേഷനിൽ പ്രമേയം;എതിർത്ത് CPIMഉം BJPയും
കണ്ണൂർ: പിഎം ശ്രീ പദ്ധതിക്കെതിരെ പ്രമേയവുമായി കണ്ണൂർ കോർപ്പറേഷൻ. പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെ സിപിഐഎമ്മും ബിജെപിയും എതിർത്തു. സിപിഐഎമ്മിന്റെ വിയോജന കുറിപ്പിൽ സിപിഐ ഒപ്പുവെച്ചില്ല. സിപിഐ കൗൺസിലർ കെ വി അനിതയാണ് വിയോജനകുറിപ്പിൽ ഒപ്പുവെക്കാതെ വിട്ടുനിന്നത്.
യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനിൽ കഴിഞ്ഞ ദിവസമാണ് യുഡിഎഫ് കൗൺസിലർ പിഎം ശ്രീ സംബന്ധിച്ച പ്രമേയം കൊണ്ടുവന്നത്. എൽഡിഎഫിന് 19ഉം ബിജെപിയ്ക്ക് ഒരു കൗൺസിലറുമാണ് ഇവിടെയുള്ളത്. ഇതിൽ സിപിഐയുടെ ഏക കൗൺസിലറാണ് അനിത.
സിപിഐ- സിപിഐഎം പശ്‌നങ്ങൾ തദ്ദേശ തലത്തിലും അലയടിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂർ കോർപറേഷനിലെ സംഭവം.
അതേസമയം പിഎം ശ്രീയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളിൽ അനുനയത്തിനില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണും. മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനാണ് സിപിഐ തീരുമാനം
.

Comments
Post a Comment