കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു





കണ്ണൂർ: ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോപണവിധേയയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ഇത്തവണ സീറ്റില്ല. അതേസമയം, എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ. അനുശ്രീ പിണറായി ഡിവിഷനിൽ സ്ഥാനാർത്ഥിയാകും. സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ബിനോയ് കുര്യൻ ഒഴികെയുള്ളവർ എല്ലാവരും പുതുമുഖങ്ങളാണ്.


മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പ്രതിനിധീകരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം വി.വി. പവിത്രൻ സ്ഥാനാർത്ഥിയാകും. എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പിണറായി ഡിവിഷനിലാണ് മത്സരിക്കുന്നത്. കണ്ണൂർ സർവകലാശാല ജേർണലിസം വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിനിയും എസ്എഫ്‌ഐ പേരാവൂർ ഏരിയ സെക്രട്ടറിയുമായ നവ്യ സുരേഷ് പേരാവൂർ ഡിവിഷനിൽ സ്ഥാനാർത്ഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യൻ പെരളശ്ശേരിയിൽ നിന്ന് ജനവിധി തേടും


എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനാർത്ഥിയെ മുൻകൂട്ടി പറയാറില്ലെന്നും ഈ പാനലിൽ പ്രസിഡന്റാകാൻ കഴിയുന്ന പലരും ഉണ്ടെന്നും എല്ലാവരും അതിന് യോഗ്യതയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഡിവിഷനുകളും സിപിഎം സ്ഥാനാർത്ഥികളും:


കരിവെള്ളൂർ – എ.വി. ലേജു (കരിവെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ്)


മാതമംഗലം – രജനിമോഹൻ (പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, സിപിഎം പെരിങ്ങോ ഏരിയ കമ്മിറ്റി അംഗം)


പേരാവൂർ – നവ്യ സുരേഷ് (എസ്എഫ്‌ഐ പേരാവൂർ ഏരിയ സെക്രട്ടറി, കണ്ണൂർ സർവകലാശാല ജേർണലിസം രണ്ടാംവർഷ വിദ്യാർത്ഥിനി)


പാട്യം – ടി. ശബ്‌ന (സിപിഎം ജില്ലാ കമ്മിറ്റി അംഗം).


പന്ന്യന്നൂർ – പി. പ്രസന്ന (സിപിഎം ചെമ്പാട് ലോക്കൽ കമ്മിറ്റി അംഗം)


കതിരൂർ – എ.കെ. ശോഭ (സിപിഎം ലോക്കൽ കമ്മിറ്റിയംഗം)


പിണറായി – കെ. അനുശ്രീ (സിപിഎം ജില്ലാ കമ്മിറ്റി അംഗം, എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ്)


പെരളശ്ശേരി – ബിനോയ് കുര്യൻ (സിപിഎം ജില്ലാ കമ്മിറ്റിയംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)


അഞ്ചരക്കണ്ടി – ഒ.സി. ബിന്ദു (സിഐടിയു സംസ്ഥാന സെക്രട്ടറി)


കൂടാടി – പി.പി. റെജി (കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്)


മയ്യിൽ – കെ. മോഹനൻ


അഴീക്കോട് – കെ.വി. ഷക്കീൽ


കല്യാശ്ശേരി – വി.വി. പവിത്രൻ


ചെറുകുന്ന് – എം.വി. ഷിമ (ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം)


പയ്യാരം – പി. രവീന്ദ്രൻ


കുഞ്ഞിമംഗലം – പി.വി. ജയശ്രീ ടീച്ചർ



Comments

Popular posts from this blog