മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; കൈയിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്ന് അമ്മ
കണ്ണൂർ: കണ്ണൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ കുറുമാത്തൂർ സ്വദേശി ജാബിർ - മുബഷിറ ദമ്പതികളുടെ മകനാണ് മരിച്ചത്. അലൻ എന്നാണ് പേര്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്ന് അമ്മ പറയുന്നത്. കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി കിണറ്റിൻകരയിലേക്ക് പോയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് അമ്മയുടെ പ്രതികരണം.
കുഞ്ഞ് എങ്ങനെ കിണറ്റില്‍ വീണു എന്നതില്‍ വ്യക്തതയില്ല. സമീപവാസിയായ ഒരാളാണ് കിണറ്റില്‍ കുഞ്ഞിന്റെ കാല്‍ വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍തന്നെ കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. അപ്പോള്‍ തന്നെ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്നാണ് സൂചന.
പെട്ടെന്നു തന്നെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി അബദ്ധത്തില്‍ കയ്യില്‍ നിന്നും കിണറ്റില്‍ വീണുവെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

Comments
Post a Comment