ബൈക്ക് അപകടത്തിൽ കടൂർ സ്വദേശി യുവാവിന് ദാരുണാന്ത്യം
മയ്യിൽ : ബൈക്ക് അപകടത്തിൽ കടൂർ സ്വദേശി യുവാവിന് ദാരുണാന്ത്യം.
കടൂർ ചെറുപഴശ്ശിയിലെ എം വി യൂസഫ്- എം അസ്മ ദമ്പതികളുടെ മകൻ മുഹമ്മദ് അസ്‌ലം (34) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടോടെ ചെറുവത്തല മൊട്ടയിൽ വച്ചാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് സാരമായി പരുക്കേറ്റ അസ്‌ലമിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹോദരൻ: അജ്മൽ. കബറടക്കം ഇന്ന് കടൂർ കബർസ്താനിൽ.

Comments
Post a Comment