പുഴയിൽ കുളിക്കാനിറങ്ങിയ കണ്ണൂർ പിലാത്തറ സ്വദേശി മുങ്ങിമരിച്ചു



അരീക്കോട്: ചാലിയാറിലെ മൈത്രക്കടവിൽ കുളിക്കാനിറങ്ങിയ കടന്നപ്പള്ളി ചിറ്റന്നൂർ തൃപ്തിയിൽ ടി.പി.ഉജിത്ത് (21) ആണ് മരിച്ചത്.


ഊർങ്ങാട്ടിരി പഞ്ചായത്തിലെ മൈത്രയിൽ ഉ ദ്ഘാടനത്തിനൊരുങ്ങുന്ന ഹോട്ടലിന്റെ ജോലി കൾക്കായി രണ്ടുദിവസം മുൻപ് എത്തിയ ഉജിത്ത് പണികഴിഞ്ഞ് തിങ്കളാഴ്ച രാത്രി ഏഴോടെയാണ് മറ്റൊരു ജോലിക്കാരന്റെ കൂടെ കടവിൽ കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടയിൽ ഉജിത്ത് മുങ്ങിത്താഴ്ന്ന കാര്യം ഇയാളാണ് നാട്ടുകാരോട് പറഞ്ഞത്. ഓടിയെത്തിയ നാട്ടുകാർ ഉടൻ പുഴയിൽ മുങ്ങി ഉജിത്തിനെയെടുത്ത് അരീക്കോട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. 


ഉജിത് തിരുവനന്തപുരത്ത് ഹോട്ടൽ മാനേജ്മെ ന്റ് കോഴ്‌സ് പൂർത്തിയാക്കിയിരുന്നു. അച്ഛൻ: ബി. ഉദയൻ. അമ്മ: സജിത (പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് മുൻ ആംബുലൻസ് ഡ്രൈവർ ). സഹോദരി: ഉജിത. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കും.

Comments

Popular posts from this blog