Posts

Showing posts from October, 2023
Image
  കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ് കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരണം. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ആറുമാസം കൊണ്ട് ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. ഇയാളുടെ അവകാശവാദങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. സ്ഫോടനം നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ റെക്കോഡ...
Image
   കളമശ്ശേരി സ്ഫോടനം; 'അന്വേഷണം പ്രാഥമിക ഘട്ടത്തില്‍, കീഴടങ്ങിയാളെ വിശദമായി ചോദ്യം ചെയ്യുന്നു' -എഡിജിപി കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും കീഴടങ്ങിയയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത്കുമാര്‍ പറഞ്ഞു. രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 45ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തെതുടര്‍ന്ന് പൊള്ളലേറ്റാണ് സ്ത്രീ മരിച്ചത്. നിലവില്‍ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് ഒരാള്‍ തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാളാണ് കീഴടങ്ങിയതെന്ന് എഡിജിപി അജിത്ത്കുമാര്‍ പറഞ്ഞു. സ്ഫോടനം നടത്തിയതിന് താനാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. യഹോവ സാക്ഷി സഭയുടെ അംഗമെന്നാണ് അയാള്‍ മൊഴി നല്‍കിയിരിക്കുന്നത് ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരുകയാണ്. അവകാശവാദത്തെക്കുറിച്ച് പരിശോധിച്ചുവരുകയാണെന്ന് വിശദമായി ചേ...
Image
  മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഉളിയിൽ കാരാമ്പേരി സ്വദേശി സുനൈഫ് (35) ആണ് മരിച്ചത്. വിരാജ്പേട്ട പെരുമ്പാടിക്ക് സമീപത്തുവച്ച് സുനൈഫ് സഞ്ചരിച്ച ബുള്ളറ്റും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
Image
  ദുബായിൽ ഗ്യാസ് സിലിണ്ടര്‍പൊട്ടിത്തെറിച്ച് അപകടം; നിരവധി മലയാളികള്‍ക്ക് പരിക്ക് ദുബായ്: ദുബായിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്ക്. കരാമയില്‍ ആയിരുന്നു സംഭവം. മൂന്നുപേരുടെ നില ഗുരുതരാണ്. ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധിന്‍ ദാസിന്റെ പരിക്കുകള്‍ അതീവഗുരുതരമാണെന്ന്നേരിയപരിക്കുകളോടെ രക്ഷപ്പെട്ട ഫവാസ് പറഞ്ഞു. ഇന്നലെ അര്‍ധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങിലാണ് അപകടം. 12.20 ഓടെ ഗ്യാസ് ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു.മൂന്ന്മുറികളിലായി 17 പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. മിക്കവരുംഅവിവാഹിതരായതാമസക്കാരായിരുന്നു. റാശിദ് ആശുപത്രിയില്‍ അഞ്ചുപേരും, എന്‍ എം സി ആശുപത്രിയില്‍ നാലുപേരുംചികില്‍സയില്‍ കഴിയുന്നുണ്ടെന്ന് ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ മി...
Image
  പയ്യാമ്പലം കടലിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു    കണ്ണൂർ :- പയ്യാമ്പലം കടലിൽ കുളിക്കാൻ അപകടത്തിൽപെട്ട്ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. വാരം സ്വദേശിയും CHM സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ സവാദ് (13) ആണ് മരണപ്പെട്ടത്. വട്ടപ്പൊയിൽ പലചരക്ക്കട നടത്തുന്ന അബ്ദുൾ ഖാദറിന്റെ മകനാണ് സവാദ്. ഞായറാഴ്ച ഫുട്ബോൾ കളിക്കാൻ വന്ന കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടം. ലൈഫ് ഗാർഡ് രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. തുടർന്ന് സവാദ് സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. *SHORT NEWS KANNUR*
Image
  കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം ബിനു ബി കമാൽ അറസ്റ്റിൽ തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ടെലിവിഷൻ താരം ബിനു ബി കമാൽ അറസ്റ്റിൽ. തമ്പാനൂരിൽ നിന്ന് നിലമേലിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ വട്ടപ്പാറയ്ക്ക് സമീപത്ത് വെച്ചാണ് ബിനു യുവതിയോട് മോശമായി പെരുമാറിയത്. യുവതി ബഹളംവെച്ചതോടെ ബിനു ബസിൽ നിന്ന് ഇറങ്ങി ഓടി. യാത്രക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ബിനുവിനെ പൊലീസ് പിടികൂടിയത്. കൊല്ലം കടയ്ക്കൽ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ വട്ടപ്പാറ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Image
നിര്യാതനായി  കണ്ണൂർ,കുഴികുന്ന് :  ദൈവതാർകണ്ടി ഹൗസിൽ സുരേന്ദ്രൻ ഇ. കെ (78) അന്തരിച്ചു. ഭാര്യ ശാന്തിനി,മകൻ നിതിൻ,മരുമകൾ ശ്രുതി, പേര മകൻ ദേവദത് .  സഹോദരങ്ങൾ: സുമ, സുജാത ,സുധീർ, പരേതയായ സുഷമ.  ശവസംസ്കാരം ഇന്ന് വൈകുന്നേരം 3:00 മണിക്ക് പയ്യാമ്പലംപൊതുശ്മശാനത്തിൽ.
Image
നിര്യാതയായി കാഞ്ഞിരോട്.മുണ്ടേരി ഗവ: ഹൈസ്ക്കുളിന് സമീപം ശ്രീ ദിപത്തിൽതാമസിക്കുന്ന മുണ്ടേരിഗവ:ഹെയർ സെക്കണ്ടറി സ്കൂളിലെ അധ്യപിക സ്മിത ടിച്ചർ (50) നിര്യാതയായി. പരേതനായ കരുണകരൻ നമ്പ്യരുടെയും ശാന്തയുടെയും മകളാണ്.ഭർത്താവ് രമേശ ൻ പള്ളിപ്രം (ദുബായ്) മക്കൾ അക്ഷയ്, അർജുൻ.സഹോദരങ്ങൾ ബാബു, ജയൻ, സജേഷ്, പ്രിത.സംസ്ക്കാരം 2. 30 ന് .പയ്യാമ്പലത്ത്‌
Image
നിര്യാതനായി ബല്ലാർഡ് റോഡ് അഹമ്മദ് ബ്രദേഴ്സ് ഉടമ എ കെ പി ഖാലിദ് നിര്യാതനായി ഭാര്യ പരേതയായ കുംട്ട് വീട്ടിൽ അഫ്സത്ത്.  മക്കൾ : സൂചിരിയ, ഫൈസൽ, ഫയാസ്, ഫസൽ,പരേതയായ ഫായിസ ഹംസ. മരുമക്കൾ : ഹംസ കോറോത്ത് അനീഷഫൈസൽ ഫർസാന ഫയാസ് റസീന ഫസൽ പരേതയായ കാരാങ്കോട്ട് മുഹമ്മദ് മൻസൂർ
Image
  കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ; സാൻ്റാക്ലോസിൻ്റെ മുഖംമൂടി ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിത് കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുവ കാഞ്ഞിരയിലെ ഫർഹാനെ (17)യാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടട എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്. സാന്റാക്ലോസിന്റെ മുഖം മൂടി ധരിച്ച നിലയിലായിരുന്നു മൃതദേഹം.
Image
  കണ്ണൂർ കെ കണ്ണപുരം വായനശാലയ്ക്ക് സമീപം ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു കെ കണ്ണപുരം വായനശാലയ്ക്ക് സമീപം ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു ഇരിണാവ് സ്വദേശിനി സഹയാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്ക്