Posts

Showing posts from February, 2024
Image
  കണ്ണൂരില്‍ ഓടികൊണ്ടിരുന്ന ബസിന്‍റെ ചെയിസില്‍ ചാടികയറാൻ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി ചെയിസിനടിയില്‍പെട്ടു മരിച്ചു                                                                                                                      *കണ്ണൂർ:* കണ്ണൂരില്‍ ചെയിസിനടിയില്‍പെട്ടു വിദ്യാർത്ഥി മരിച്ചു. ഓടികൊണ്ടിരുന്ന ബസിന്‍റെ ചെയിസില്‍ ചാടികയറാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിംഗ് വിദ്യാർഥിയാണ് ചെയിസിനടിയില്‍പെട്ടു മരിച്ചതു. വിമല്‍ ജ്യോതി എൻജിനീയറിംഗ് കോളജ് കമ്ബ്യൂട്ടർ സയൻസ് വിദ്യാർഥിചുണ്ടപ്പറമ്ബ് കൊടൂർ ഡൊമിനിക്കിന്‍റെ മകൻ ജോയല്‍ (23) ആണ് കണ്ണൂർ കണ്ണോത്തുംചാലില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞത്. ഇന്ന് മൂന്നു മണിയോടെയാണ് സംഭവം. ചെറുപുഴയിലെ റെസാരിയോ ടൂറിസ്റ്റ് ബസ്ഗ്രൂപ്പിന് എത്തിയ പുതിയ ചെയിസ് കണ്ണൂരില്‍ ...
Image
  കണ്ണൂർ ഏച്ചൂർകോട്ടം സ്വദേശി ക്രിക്കറ്റ് കളിക്കിടെ അബുദാബിയിൽ മരിച്ചു അബൂദബി: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഏച്ചൂർ കോട്ടം സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ (39) ആണ് മരിച്ചത്.  ജെമിനി ബിൽഡിങ് മെറ്റീരിയൽസിന്‍റെ അജ്മാൻ ശാഖയിൽ കൗണ്ടർ സെയിൽ എക്സിക്യൂട്ടീവ് ആയിരുന്നു. കമ്പനി ജീവനക്കാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബൂദബിയിൽ എത്തിയതാണ് വിപിൻ. കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ഏച്ചൂർ ബാലന്‍റെയും യശോദയുടെയുംമകനാണ്. ഭാര്യ ആതിരയും മകൾ‍വാമികയുംയു.എ.ഇയിൽ എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. സംസ്കാരം പിന്നീട് നാട്ടിൽ.
Image
  കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം; പഞ്ഞിമിഠായി നിരോധിച്ച് തമിഴ്‌നാട്  ചെന്നൈ: പഞ്ഞിമിഠായിയുടെ (Cotton Candy) നിര്‍മാണവും വില്‍പ്പനയും നിരോധിച്ച് തമിഴ്‌നാട്. കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം  സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരോധനം. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നേരത്തേ സമാനമായ കാരണം ചൂണ്ടിക്കാട്ടി പഞ്ഞിമിഠായിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിറമുള്ള പഞ്ഞിമിഠായിയുടെ സാമ്പിളുകള്‍ ചെന്നൈക്ക് സമീപം ഗിണ്ടിയിലെ സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ തുണികള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കുന്ന കെമിക്കൽ ഡൈയായ റോഡമിന്‍-ബിയുടെ സാന്നിധ്യം പഞ്ഞിമിഠായിയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റോഡമിന്‍-ബി മനുഷ്യര്‍ക്ക് ഹാനികരമാണ്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റോഡമിന്‍-ബി അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണം, പാക്കിങ്, ഇറക്കുമതി, വില്‍പ്പന, വിതരണം എന്നിവയെല്ലാം കുറ്റകരമാണ്.' - തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യന്‍ പ്രസ്താവനയില്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍  ...
Image
  _പുതിയങ്ങാടിയിൽ ഇന്നലെ രാത്രി നടന്ന ആക്സിഡൻ്റിൽ മാട്ടൂൽ നോർത്ത് കക്കാടൻ ചാൽ സ്വദേശി മരണപ്പെട്ടു_ 03.02.2024 മാട്ടൂൽ നോർത്ത് കക്കാടൻ ചാൽ കല്ലേൻ ഹൗസ് എബിൻ കെ ജോൺ, ( 24 ) s/o സെൽവരാജൻ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആകാശ് സാരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ൽ ചികിത്സയിലാണ്