Posts

Showing posts from May, 2025
Image
  കക്കാട്ടെ സാന്ത്വനം ആംബുലൻസ് ഉപ്പളയിൽ അപകടത്തിൽപ്പെട്ടു, വാരം സ്വദേശിനിയായ വീട്ടമ്മ മരിച്ചു വാരം: ഉപ്പളയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് കണ്ണൂർ വാരം ചതുരക്കിണർ സ്വദേശിനിയായ വീട്ടമ്മ ഷാഹിന (48) മരിച്ചു. കണ്ണൂരിൽ നിന്ന് ഒമ്പത് വയസ്സുള്ള രോഗിയായ മകൾ റിയ ഫാത്തിമയെയും മറ്റ് ബന്ധുക്കളെയും കൊണ്ട് മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാഹിനയെ മംഗളൂരിലെ ദേർ ലക്കട്ടെ യേനപോയ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അപകടത്തിൽ ഷാഹിനയുടെ മകൾ റിയ ഫാത്തിമ (9), സഹോദരി ഷാജിന (45), ഷാജിനയുടെ അനന്തരവൻ അസീവ് (22), ആംബുലൻസ് ഡ്രൈവർ പള്ളിപ്രത്തെ  അക്രം എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  മറ്റൊരു അനന്തരവനായ അനസ് (22) സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂർ കക്കാട്  സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
Image
  കണ്ണൂരിൽ ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി ഭർത്താവിന് ദാരുണാന്ത്യം 17-05-2025       കണ്ണൂർ: കണ്ണൂരിൽ ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി ഭർത്താവിന് ദാരുണാന്ത്യം. തായെതെരു കട്ടിംഗിന് സമീപം സിയാദാണ് മരിച്ചത്. ഭാര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടപ്പോൾ കയറി നിന്ന സ്റ്റൂൾ ഒടിഞ്ഞുവീണ് കയർ മുറുകുകയായിരുന്നു.  ശബ്‌ദം കേട്ട് ഓടിയെത്തിയവർ സിയാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറായ സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്. സംസ്‌കാരം കണ്ണൂർ സിറ്റി ജുമാമസ്ജിദ് കബർസ്ഥാനിൽ നടന്നു. 
Image
  നോമ്പുകാലത്ത് ഭിന്നശേഷിക്കാരന് സക്കാത്തായി കിട്ടിയ പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ, വാളയാറിൽ നിന്ന് അറസ്റ്റ് കണ്ണൂരിലെ മുസ്ലിം പളളിയിൽ നിന്ന് ഭിന്നശേഷിക്കാരന്‍റെ ഒന്നേകാൽ ലക്ഷം രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ. മുണ്ടേരിമൊട്ട സ്വദേശി ഉമ്മറിനെ വാളയാറിൽ നിന്നാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. കർണാടക സ്വദേശിയായ ഇബ്രാഹിം ബാഗിൽ സൂക്ഷിച്ചിരുന്ന സക്കാത്ത് പണമായിരുന്നു പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ മാർച്ചിലെ നോമ്പുകാലത്താണ് സംഭവം നടന്നത്. കർണാടക സ്വദേശിയായ ഇബ്രാഹിമിന് നോമ്പുകാലത്ത് സക്കാത്തായി കിട്ടിയ പണവുമായാണ് മുണ്ടേരി മൊട്ട സ്വദേശി ഉമ്മർ കടന്നു കളഞ്ഞത്. മാർച്ച് 28 നായിരുന്നു കണ്ണൂർ സിറ്റിയിലെ കംബസാറിലെ മസ്ജിദിൽ ഇബ്രാഹിം എത്തിയത്. അന്നേദിവസം പള്ളിയിൽ പ്രതി ഉമ്മറും ഉണ്ടായിരുന്നു. പള്ളിയിൽ കിടന്നുറങ്ങിയ ഇബ്രാഹിം രാവിലെ ഉണർന്നപ്പോൾ പണവും ഫോണും സൂക്ഷിച്ച ബാഗ് കാണാതായിരുന്നു. ഒന്നേകാൽ ലക്ഷം രൂപയുമായി ഈ ബാഗുമായി ഉമ്മർ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ണൂർ ടൗൺ പൊലീസിന് കിട്ടിയതാണ് അന്വേഷണത്തിൽ നിർണായകമായത്. ഭിന്നശേഷിക്കാരനായ ഇബ്രാഹിമിന്റെ പരാതിയിൽ കണ്ണൂർ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. എന്നാൽ ...
Image
  പരിയാരത്ത് കാഞ്ഞിരോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു , പരിയാരം മെഡിക്കൽ കോളേജിൽ.. ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിന് വന്ന ഭർത്താവ് എട്ടാം നിലയിലെ ബാത്റൂമിൽ കുളിക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീണു മരിച്ച നിലയിൽ. ഇന്നലെ രാത്രി 8.30 മണിയോടെയാണ് സംഭവം   കാഞ്ഞിരോട് തലമുണ്ട ബൈത്തുൽ ഇസ്സത്തിൽ സാദിഖ് സി (48) ആണ് മരണപ്പെട്ടത്. കൂർഗിലെ സിദ്ധാപുരത്ത് ബസ്റ്റാൻഡിലെ വ്യാപാരിയാണ്. മൃതദേഹം പരിയാരം  മോർച്ചറിയിലേക്ക് മാറ്റി. കബറടക്കം പിന്നീട് ഭാര്യ റസിയ മക്കൾ സഹൽ ഷസ്സിൻ അജവ
Image
  തലശേരിയിൽ  BJP പ്രവർത്തകന്റെ വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി;  സൂക്ഷിച്ചത് പൂജാ മുറിയിൽ. 03/05/2025 തലശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് ലഹരി മരുന്ന് പിടികൂടി. 1.2 കിലോ കഞ്ചാവും 5 ഗ്രാം എംഡിഎംഎയും പിടികൂടി. തലശേരി ഇല്ലത്ത് താഴെയിലെ റെനിലിന്റെ വീട്ടിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. പൊലീസ് പരിശോധനക്കെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. കഞ്ചാവും എംഡിഎംഎയും സൂക്ഷിച്ചത് പൂജാ മുറിയിൽ. വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്താറുണ്ടെന്ന് സഹോദരൻ മൊഴി നൽകി. മൂന്ന് ദിവസം മുമ്പ് റിനിലിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അന്ന് ലഹരി വസ്തുക്കൾ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് ലഹരി കണ്ടെത്തിയത്. പൊലീസ് സംഭവത്തിൽ തുടർ നടപടികൾ ആരംഭിച്ചു.