നടൻ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
പന്തളം: സിനിമ-സീരിയൽ നടൻ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ ആശയെ (38) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്തളം പൂഴിക്കാട്ടെ വീടിന്‍റെ മുകൾനിലയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് തൂങ്ങിയ നിലയിൽ ആശയെ കണ്ടത്. സംഭവസമയത്ത് ഉല്ലാസ് പന്തളം വീട്ടിലുണ്ടായിരുന്നു. മൃതദേഹം അടൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ഇന്ദുജിത്, സൂര്യജിത്.

Comments
Post a Comment