ചാലോട് സ്വദേശി റിയാദിൽ നിര്യാതനായി



ചാലോട് സ്വദേശി കെ.കെ അനീഷ് കുമാർ (46) റിയാദിൽ നിര്യാതനായി. നദീം ഖുറൈസ് റോഡില്‍ കഴിഞ്ഞ ഏഴാം തീയ്യതി പുലർച്ചെ ഉണ്ടായ വാഹന അപകടത്തിലാണ് മരണം സംഭവിച്ചത്. പരേതനായ കെ.കെ നാരായണൻ - കെ.കെ പത്മിനി ദമ്പതികളുടെ മകനാണ്. ഭാര്യ ജിംന. മക്കൾ: അവന്തിക, അൻഷിക (ഇരുവരും കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: സന്തോഷ് കുമാർ (കീഴല്ലൂർ സർവ്വീസ് സഹകരണ ബേങ്ക്), സനിൽ കുമാർ (പത്മിനി മെഡിക്കൽസ്, ചാലോട്), ഷജിൽ കുമാർ (ചാലോട് മർച്ചന്റ് വെൽഫെയർ സൊസൈറ്റി).

ഇന്ന് രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഭൗതിക ശരീരം 11 മണിയോടെ ചാലോട് കുടുംബ വീടായ പൂങ്കാവനത്തിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും, തുടർന്ന് കാരാറമ്പിലെ സ്വവസതിയിലേക്ക് കൊണ്ടുവരും, ശേഷം ഒരു മണിക്ക് ചാലോട് കുടുംബ ശ്മശാനത്തിൽ സംസ്കരിക്കും. പരേതനോടുള്ള ആദര സൂചകമായി ഇന്ന് ഉച്ച വരെ ചാലോടിൽ ഹർത്താൽ ആചരിക്കും


പ്രധാനപ്പെട്ട വാർത്തകൾ, അറിയിപ്പുകൾ ഉടൻ ഷോർട്ട് ന്യൂസ് കണ്ണൂർ  ഗ്രൂപ്പിലൂടെ  നിങ്ങളുടെ മൊബൈലിൽ ലഭ്യമാവാൻ താഴെ കൊടുത്ത ലിങ്കിലൂടെ ജോയിൻ ചെയ്യുക


*SHORT NEWS KANNUR*


         14/12/22


https://chat.whatsapp.com/H3IBHbTQn7lDfXPB4Z9yyQ


🟠🟠🟠🟠🟠🟠🟠🟠

Comments

Popular posts from this blog