Posts

Showing posts from February, 2023
Image
  അലർജി ഭേദമായെന്ന് കരുതി പൊറോട്ട കഴിച്ചു; ഇടുക്കിയിൽ 16 കാരി മരിച്ചു ഇടുക്കി: അലർജിക്ക് കാരണമാകുന്ന ഭക്ഷണ പദാർത്ഥം കഴിച്ച 16 കാരി മരിച്ചു. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് താന്നികണ്ടം  വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകൾ നയൻമരിയ സിജുവാണ് മരിച്ചത്. മൈദ,ഗോതമ്പ് എന്നിവ കുട്ടിക്ക് അലർജിക്ക് കാരണമാകാറുണ്ട്. മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കൾ കഴിച്ച് മുൻപ് കുട്ടി രോഗബാധിതയാവുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. അടുത്തിടെയായി രോഗം ഭേദപ്പെട്ടെന്ന് തോന്നി. ഇതിനെ തുടർന്ന് ചെറിയ തോതിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയിരുന്നു. ഇന്നലെ വൈകീട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥത നേരിട്ടു. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് പെട്ടെന്ന് ആരോഗ്യനില തീർത്തും വഷളായി. ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് പെൺകുട്ടിയുടെ അച്ഛൻ സിജു. 
Image
  കടബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടിയും മരിച്ചു തൊടുപുഴ: സാമ്പത്തിക ബാധ്യതയെത്തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടിയും ചികിത്സയിലിരിക്കെ മരിച്ചു. തൊടുപുഴ ചിറ്റൂരിൽ മണക്കാട് പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണി (62)യുടെയും ജെസി (56)യുടെയും മകൾ സിൽന (20) ആണ് മരിച്ചത്. കഴിഞ്ഞ 31-ന് ജെസിയും ഒന്നിന് ആന്റണിയും മരിച്ചിരുന്നു. കഴിഞ്ഞ 30-ന് ആണ് അച്ഛനും അമ്മയും മകളും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അവശനിലയിൽ കണ്ടെത്തിയ മൂവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച അന്നുമുതൽ സിൽന അബോധാവസ്ഥയിൽ തുടരുകയായിരുന്നു. കുടുംബത്തിന് കടബാധ്യതകൾ ഉണ്ടായിരുന്നെന്നാണ് വിവരം. തൊടുപുഴ നഗരത്തിൽ ബേക്കറി നടത്തുകയായിരുന്നു ജെസി. ആന്റണി കൂലിപ്പണിക്കാരനായിരുന്നു. പലരിൽനിന്നായി ഇയാൾ കടം വാങ്ങിയിരുന്നു. വീടിന്റെ വാടകയും കുടിശ്ശികയുണ്ട്. പണം ലഭിക്കാനുള്ളവർ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തെ വിഷംകഴിച്ച് അവശനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവർ കുടുംബമായി അടിമാലി ആനച്ചാലിലായിര...
Image
  കണ്ണൂരിൽ പ്രതിശ്രുത വരൻ തീവണ്ടി തട്ടി മരിച്ചു. മുഴപ്പിലങ്ങാട്: മൊയ്‌തുപാലം സീതി പള്ളിക്ക് സമീപം നാസർ ക്വോർട്ടേർസിൽ സജ്‌വീർ (ആലപ്പി-33) തീവണ്ടി തട്ടി മരിച്ചു. മത്സ്യതൊഴിലാളിയാണ്. തിങ്കളാഴ്ച വിവാഹം നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. പരേതനായ റസാഖിൻ്റേയും റംലയുടെയും മകനാണ്.
Image
  നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു പുതിയങ്ങാടി: പള്ളിയിൽ നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. പുതിയങ്ങാടി മായച്ചംകണ്ടി ഗുലാം ഹുസൈൻ (75) ആണ് കുഴഞ്ഞുവീണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ പുതിയങ്ങാടി പള്ളിയിൽ നമസ്കാരത്തിനിടയിലാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: മുംതാസ്. മക്കൾ: റുക്‌സാന, മുഹമ്മദ്‌ അഫ്സൽ. മരുമക്കൾ: അഷ്റഫ് അലി, സൗദ. സഹോദരങ്ങൾ: താഹിറ, അമീർ ഹുസൈൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് പുതിയങ്ങാടി തെരുവം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
Image
  ‘റീച്ച്’ കൂട്ടാൻ ഫെയ്സ്ബുക്കിൽ യുവതിയുടെ ഫോട്ടോ; യുവാവ് അറസ്റ്റിൽ കൊട്ടാരക്കര• ഓൺലൈൻ പബ്ലിക് ഡൊമൈനിൽ ലഭ്യമായ ഫോട്ടോ, യുവതിയുടെ അനുവാദം ഇല്ലാതെ ഫെയ്സ് ബുക്ക് പേജിന്റെ ഡിസ്പ്ലേ ചിത്രം ആക്കിയ യുവാവ് കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് പിടിയിൽ. മെഡിക്കൽ, ആരോഗ്യം എന്നിവയെ സംബന്ധിച്ച് വിഡിയോകളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്ന പേജിന്റെ ക്രിയേറ്റർ ആയ കോഴിക്കോട് സ്വദേശി ഉനൈസ് (24 ) ആണ് അറസ്റ്റിലായത്. ഒട്ടേറെ ഫോളോവേഴ്സ് ഉള്ള ഫെയ്സ് ബുക്ക് പേജിന്റെ ഡിസ്പ്ലേ പിക്ചർ തന്റേതാണെന്നു സുഹൃത്ത് പറഞ്ഞാണ് യുവതി അറിഞ്ഞത്. തുടർന്ന് നൽകിയ പരാതിപ്രകാരം കൊല്ലം റൂറൽ എസ്പി എം.എൽ.സുനിലിന്റെ നിർദേശ പ്രകാരമാണ് അറസ്റ്റ്. പേജിന്റെ 'റീച്ച് 'കൂട്ടാനാണ് അപ്‌ലോഡ് ചെയ്തതെന്നാണ് മൊഴി. മൂന്നു വർ‌ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് . ഇൻസ്‌പെക്ടർ ഏലിയാസ്. പി.ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സി.എസ്.ബിനു, അസി. സബ് ഇൻസ്‌പെക്ടർ തനൂജ എന്നിവരാണ് അന്വേഷണം നടത്തിയത് .