മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിൽ വീണ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി



മയ്യിൽ: മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിൽ വീണ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് സംഘവും മയ്യിൽ പോലീസും നടത്തിയ ഊർജിതമായ തെരച്ചിലിന് ഒടുവിൽ ചെക്കിക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശി കെ.പി രാജേഷ് (34) ആണ് മരണപ്പെട്ടത്. മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. 


ഇദ്ദേഹത്തെ ഇന്നലെ രാത്രി മുതൽ വീട്ടിൽ നിന്നും കാണാതായിരുന്നു. വീട്ടുകാർ നടത്തിയ തെരച്ചലിൽ യുവാവിൻ്റെ ആൾട്ടോ കാറും മൊബൈൽ ഫോണും മലപ്പട്ടം പാലത്തിന് മുകളിൽ നിന്ന് കണ്ടെത്തുകയും തുടർന്ന് ബന്ധുക്കൾ മയ്യിൽ പോലീസിൽ പരാതി നൽകി. കേസ് എടുത്ത പോലീസ് ഫയർ ഫോഴ്സിൻ്റെ സഹായം തേടി.


തളിപ്പറമ്പ് ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി അജയൻ്റെ നേതൃത്വത്തിൽ പുലർച്ചെ രണ്ട് യൂണിറ്റ് സ്ഥലത്ത് എത്തി പുഴയിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. ശ്രീകണ്ഠാപുരം ടൗണിൽ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിലെ മാനേജർ ആയിരുന്ന രാജേഷ് അസുഖ ബാധിതനായതിനെ തുടർന്ന് കുറച്ച് നാളുകളായി ചികിത്സയിൽ കഴിയുക ആയിരുന്നു. യുവാവ് പുഴയിൽ ചാടിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നിരവധി ആളുകയാണ് പാലത്തിന് സമീപം എത്തിയത്.


➖ ➖➖➖➖➖➖

           *11/04/23*

➖➖➖➖➖➖➖

𝗦𝗛𝗢𝗥𝗧 𝗡𝗘𝗪𝗦 𝗞𝗔𝗡𝗡𝗨𝗥

➖️➖️➖️➖️➖️➖️➖️

വാർത്തകൾ അറിയാൻ  ഗ്രൂപ്പിൽ  ജോയിൻ ചെയ്യൂ....

👇👇👇👇👇


https://chat.whatsapp.com/CfvFib5York5YurmwALgAd

Comments

Popular posts from this blog