കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു.




കാസർഗോഡ്‌ :

കണ്ണൂർ: കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കാസർഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടിലെ പെയിന്‍റിംഗ് ജോലിക്കിടെയാണ് ബിറ്റോ ജോസഫിന് കടന്നൽ കുത്തേറ്റത്. ഇന്ന് രാവിലെ പത്തരയോടെ ചിറ്റരിക്കൽ ഗ്രാമത്തിലെ ആയന്ന‍ൂർ ശിവ ക്ഷേത്രത്തിന് സമീപത്തുള്ള പ്ലാത്തോട്ടത്തിൽ ടോമിയുടെ വീട്ടിലായിരുന്നു ദുരന്തം സംഭവിച്ചത്. ഇവിടെ പെയിന്‍റിംഗ് പണിയെടുക്കുന്നതിനിടെയാണ് ടോമിയുടെ ബന്ധുവായ ബിറ്റോ ജോസഫാണ് കടന്നൽ കുത്തേറ്റ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments

Popular posts from this blog