മുണ്ടയാട് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു കണ്ണൂർ: മുണ്ടയാട് എളയാവൂർ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുല്ലൂപ്പിക്കടവ് കണ്ടന്റവിടെ ഉമ്മറിന്റെ മകൻ അബ്ദുൽ അസീസാണ് (40) മരിച്ചത്. ഇന്നലെ രാത്രി 9.30നാണ് സംഭവം. അബ്ദുറഹ്മാൻ (36), എടക്കാട് സ്വദേശി ഗോകുൽ (25) എന്നിവർക്കാണു പരിക്കേറ്റത്. വാരം ഭാഗത്തേക്ക് പോകുകയാ യിരുന്ന അസീസും അബ്ദുറഹ്മാനും സഞ്ചരിച്ച ബൈക്കും എതിരെവന്ന ഗോകുൽ സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അസീസിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
13 വയസുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു 22-09-2025 മട്ടന്നൂർ: 13 വയസുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. വളോര ബൈത്തുൽ നഫീസയിൽ ചൂര്യോട്ട് അഷ്റഫിൻ്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ (13) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ വീട്ടിൽ കുഴഞ്ഞുവീണ മിസിരിയയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാവശ്ശേരി ഹൈസ്കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരങ്ങൾ: സ്വാലിഹ, മുഹമ്മദ്.
Comments
Post a Comment