പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല; പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അലനല്ലൂർ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.
പ്ലസ്ടു പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാൻആകാത്തതിനെ തുടർന്ന് കുട്ടി കടുത്ത മനോവിഷമത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. സ്ഥലത്ത്പൊലീസെത്തി അന്വേഷണം നടത്തുകയാണ്.

Comments
Post a Comment