കണ്ണൂർ അയ്യൻകുന്ന്തോക്കേന്തിയ പ്രകടനവുമായി മാവോയിസ്റ്റുകൾ; സംഘത്തിലുണ്ടായിരുന്നത് ഒരു വനിത ഉൾപ്പെടെ അഞ്ചുപേർ



കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് വാളത്തോട് ടൗണിൽ മാവോയിസ്റ്റുകൾ പ്രകടനം നടത്തി. ഒരു വനിതാ ഉൾപ്പെടെ അഞ്ചംഗ സായുധ സംഘമാണ് പ്രകടനം നടത്തിയത്. അര മണിക്കൂറോളം ടൗണിൽ തങ്ങിയ ശേഷമാണ് ഇവർ മടങ്ങിയത്. 'ലോക ബാങ്ക് നിർദേശാനുസരണം റേഷൻ നിർത്തലാക്കുന്ന മോദി - പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക ' എന്ന പേരിലുള്ള ലഘുലേഖയും ഇവർ വിതരണം ചെയ്തിട്ടുണ്ട്. അതേസമയം, തണ്ടർബോൾട്ട് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും ഇവിടെ സായുധ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു


ഇന്ന് വൈകുന്നേരമാണ് ഇവർ അങ്ങാടിയിലെത്തിയത്. തോക്കുമേന്തിയാണ് പ്രകടനം നടത്തിയത്. കയ്യിലുള്ള ലഘുലേഖകൾ നാട്ടുകാർക്ക് വിതരണം ചെയ്തിരുന്നു. അയ്യൻകുന്ന് വാളത്തോട് ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരമാണ് വനമേഖലയിലേക്കുള്ളത്. ഇവിടെ നിന്നാണ് മാവോയിസ്റ്റുകളെത്തിയത് എന്നാണ് വിലയിരുത്തുന്നത്. നേരത്തേയും അഞ്ചം​ഗ സംഘം അങ്ങാടിയിൽ പ്രകടനം നടത്തിയിരുന്നു. അതേ സംഘം തന്നെയാണ് ഇന്നെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


_____________________


    *🔰⭕️24/7/2023*  

_____________________


𝗦𝗛𝗢𝗥𝗧 𝗡𝗘𝗪𝗦 𝗞𝗔𝗡𝗡𝗨𝗥

-----------------------------

*നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ  ജോയിൻ ചെയ്യൂ....*

👇👇👇

https://chat.whatsapp.com/GFYQRDZBy8M9edyPtAfyVB


🔰⭕️🔰⭕️🔰⭕️🔰

Comments

Popular posts from this blog