യുവതി കുഴഞ്ഞു വീണു മരിച്ചു






ഇരിട്ടി: യുവതി കുഴഞ്ഞു വീണു മരിച്ചു.  പുതുശ്ശേരിയിലെ പാറച്ചാലിൽ ഹൗസിൽ പി.എസ് .ശ്രുതി (26) ആണ്  മരിച്ചത്. വെള്ളിയാഴ്ച  രാവിലെ  വീട്ടിൽ കുഴഞ്ഞു വീണ യുവതിയെ ഇരിട്ടിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിട്ടിയിൽ പി എസ് സി കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാർത്ഥിനിയായിരുന്നു. റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ ടി.കെ.ശശീന്ദ്രൻ്റെയും സതിയുടെയും മകളാണ്.

സഹോദരങ്ങൾ: ശ്രീജിഷ, ശ്രീലേഷ് . സംസ്ക്കാരം: ശനിയാഴ്ച ഉച്ചയോടെ

Comments

Popular posts from this blog