Posts

Showing posts from March, 2024
Image
  ആറ്ലക്ഷം ദിർഹംതിരിമറിനടത്തി ലുലു ജീവനക്കാരൻ മുങ്ങിയെന്ന്പരാതി കണ്ണൂർ സ്വദേശിയായ മുഹമ്മദ്നിയാസിനെതിരെയാണ് ലുലു ഗ്രൂപ്പ് അബുദാബിപൊലീസിൽ പരാതി നൽകിയത്‌ അബുദാബി: ജോലി ചെയ്യുന്നസ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തികണ്ണൂർസ്വദേശിയായയുവാവ്മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലിചെയ്തുവരികയായിരുന്ന കണ്ണൂർ നാറാത്ത്  മുഹമ്മദ് നിയാസിനെതിരെയാണ് ഒന്നര കോടിയോളം രൂപ (ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്. ഈ മാസം ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക്ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യംശ്രദ്ധയിൽപ്പെട്ടതോടെയാണ്ഹൈപ്പർ മാർക്കറ്റ്അധികൃതർ അന്വേഷണമാരംഭിച്ചത്. മൊബൈലിൽബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് സ്വിച്ച്ഡ്ഓഫാ യിരുന്നു. തുടർന്ന് നടത്തിയപരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന്6ലക്ഷംദിർഹത്തിന്റെ കുറവ് അധികൃതർ കണ്ടുപിടിച്ചു. ക്യാഷ് ഓഫിസിൽജോലിചെയ്യുന്നത്കൊണ്ട്നിയാസിന്റെപാസ്‌പോർട്ട്കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട്നിയാസിന്സാധാരണരീതിയിൽയു.എ.ഇയിൽ നിന്ന് പുറത്ത് പോകാൻസാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു. നിയാസ് കഴിഞ്...
Image
  തില്ലങ്കേരി കാവുംപടിക്ക് സമീപം ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബ് മരിച്ചു 26-03-2024 പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി (32) വാഹനാപകടത്തിൽ മരിച്ചു.ചൊവ്വാഴ്ച രാവിലെ കാവുമ്പടിക്ക് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. കണ്ണൂർ ചെറുകുന്ന് സ്വദേശിയാണ്. മയ്യിത്ത് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ.
Image
ബിജെപി അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കോണ്‍ഗ്രസ്;പൈവളിഗയിലെ ഇടതുഭരണത്തെ രക്ഷിച്ചെടുത്ത് ലീഗ് കാസര്‍കോട്: പൈവളിഗ പഞ്ചായത്ത് പ്രസിഡന്‍റിന് എതിരെയുള്ള ബിജെപിയുടെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണ. പക്ഷെ പ്രമേയം പരാജയപ്പെട്ടു. ഇടതുമുന്നണിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒന്‍പതിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പതിനഞ്ചാം വാര്‍ഡ് മെമ്പറും പഞ്ചായത്തിലെ കോൺഗ്രസിന്റെ ഏക അംഗവുമായ അവിനാശാണ് അവിശ്വാസത്തെ പിന്തുണച്ചത്. എട്ട് ബിജെപി അംഗങ്ങള്‍ക്കൊപ്പമാണ് കോൺ​ഗ്രസ് അം​ഗം പിന്തുണ നൽകിയത്. ഇത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാസ‍ര്‍കോട് മണ്ഡലം കോൺഗ്രസ് സ്ഥാനാ‍ര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി പ്രചാരണത്തിന് എത്തിയ ശേഷം ഇന്ന് അവിനാശ് ബിജെപിക്ക് വോട്ട് ചെയ്തുവെന്നാണ് സിപിഐഎം കേന്ദ്രങ്ങളുടെ വിമര്‍ശനം. രണ്ട് മുസ്ലിം ലീ​ഗ് അം​ഗങ്ങള്‍ പിന്തുണച്ചതോടെയാണ് ഇടതുഭരണം നിലനിര്‍ത്താനായത്. ഇടതുപക്ഷത്തിന് പിന്തുണ നൽകിയത് മുസ്ലിം ലീഗ് അംഗങ്ങളായ സിയ സുനീസയും സുൽഫിക്കര്‍ അലിയുമാണ്. പഞ്ചായത്തിൽ യുഡിഎഫിന് ആകെയുള്ള മൂന്ന് സീറ്റിൽ ഒന്ന് കോൺഗ്...
Image
  പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരൻ മരിച്ചു വയനാട്ടിൽ പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരൻ മരിച്ചു. കളിക്കുന്നതിനിടെ ചെറിയ പന്ത് തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസതടസ്സമുണ്ടാവുകയുമായിരുന്നു. സംഭവം നടന്നയുടനെ മൂന്ന് ആശുപത്രികളില്‍ കുട്ടിയെ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല. വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. പന്ത് തൊണ്ടയില്‍ കുടുങ്ങിയ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ആദ്യം രണ്ട് ആശുപത്രികളില്‍ പോയെങ്കിലും അവിടെനിന്നും പന്ത് എടുക്കാനായിരുന്നില്ല.തുടര്‍ന്നാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
Image
  മട്ടന്നൂരിൽ മൂന്ന് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു കണ്ണൂർ: മട്ടന്നൂർ ഇടവേലിക്കലില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകർക്ക് വെട്ടേറ്റു. സിപിഐഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35), ലിച്ചി എന്ന റിജില്‍ (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുറത്തും ചെവിക്കുമായി സാരമായി പരിക്കേറ്റ മൂവരെയും കണ്ണൂര്‍ എകെ ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായര്‍ രാത്രി പത്തോടെയാണ് സംഭവം. ഇടവേലിക്കല്‍ വിഗ്നേശ്വര സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശമുള്ള ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഇവരെ ഒരു സംഘം ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Image
  കഥാകൃത്തും നോവലിസ്റ്റുമായ ടിഎൻ പ്രകാശ് അന്തരിച്ചു കണ്ണൂർ: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എൻ പ്രകാശ് അന്തരിച്ചു. 69 -ാം വയസിലാണ് പ്രിയ എഴുത്തുകാരൻ ജീവിതത്തിൽ നിന്നും വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ പ്രകാശിന്‍റെ ഏറ്റവും ശ്രദ്ധ നേടിയ നോവൽ കൈകേയി ആയിരുന്നു. പുരാണ കഥാപാത്രം കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ച നോവൽ നിരൂപക പ്രശംസ നേടിയിരുന്നു. താപം, തണൽ, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ. നിരവധി ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതി. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എൻ പ്രകാശിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ അനുശോചനം അറിയിച്ച് രംഗത്തെത്തി. കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍, കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം.1955 ഒക്‌ടോബര്‍ 7ന് കണ്ണൂരിലെ വലിയന്നൂരില്‍ ജനനം. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്നു. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി റിട്ടയര്‍ ചെയ്തു.അബുദാബി ശക്തി അ...
Image
  ഏച്ചൂർ മാച്ചേരിയിൽ  വാഹനാപകടം ഒരാൾ മരിച്ചു                                                                                                                  *ഏച്ചൂർ:* ഏച്ചൂർ പന്നിയോട്ട് സ്വദേശി പി. സജാദ് (25) മരണപ്പെട്ടത്. പുലർച്ചെ 5 മണിയോടെ മാച്ചേരി പള്ളിക്ക് സമീപം  സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്ന് വന്ന KSRTC ബസ്സിനടിയിലേക്ക് കയറിയാണ് അപകടം. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലൂടെ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ടാണ് യുവാവിന്‍റെ മരണം. നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Image
  യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി യൂ കലാനാഥൻ അന്തരിച്ചു യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി യു കലാനാഥൻ അന്തരിച്ചു. 84 വയസ്സായിരുന്നു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രഭാഷകനും ആയിരുന്നു. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കൽ കോളജിന് ദാനം ചെയ്യാൻ എഴുതിവെച്ചതിനാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യും. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിൽ ഉള്ളിശ്ശേരി തെയ്യൻ വൈദ്യരുടെയും യു. കോച്ചി അമ്മയുടെയും മകനായി 1940 ലായിരുന്നു ജനനം. വള്ളിക്കുന്ന് നേറ്റീവ് എ.യു.പി.സ്കൂൾ, ഫറോക്ക് ഗവൺമെന്റ് ഗണപത് ഹൈസ്കൂൾ, ഫാറൂഖ് കോളേജ്, ഫാറൂഖ് ബി.എഡ്. ട്രെയിനിംഗ് കോളജ് എന്നിവടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവര്‍ത്തകനായാണ് തുടക്കം. ഗണപത് ഹൈസ്കൂൾ ലീഡറായിരുുന്നു. 1960 മുതൽ സി.പി.ഐ, സി.പി.എം പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പാർട്ടി ക്ലാസ്സുകൾ നയിച്ചു. 1965 ൽ മുതൽ ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂളിലെ ശാസ്ത്രാദ്ധ്യാപകനായി. ആത്മാവ് സങ്കൽപമോ യാഥാർത്ഥ്യമോ? ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ? മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ഇസ്ല...
Image
  വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു കൊച്ചി: വിവാദ ആൾദൈവം സന്തോഷ് മാധവൻ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രിയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്തോഷ് മാധവൻ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരിച്ചത്. ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തിയിരുന്ന സ്വയംപ്രഖ്യാപിത ആൾദൈവമായിരുന്നു സന്തോഷ് മാധവൻ. വഞ്ചനാക്കുറ്റവും പീഡനക്കേസും ഉൾപ്പെടെ ചുമത്തി അറസ്റ്റിലായ ഇയാൾ ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. കട്ടപ്പന സ്വദേശിയായ സന്തോഷ് പിന്നീട് സ്വാമി ചൈതന്യ എന്ന പേരിലാണ് സ്വയംപ്രഖ്യാപിത ആൾദൈവമായി മാറിയത്. കട്ടപ്പനയിലെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ഇയാൾ, പത്താംക്ലാസ് പഠനത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. തുടർന്ന് പല ജോലികൾക്ക് ശേഷമാണ് ആൾദൈവമായി അരങ്ങുവാണത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവൻ വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുകയായിരുന്നു. 2008-ലാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറംലോകമറിഞ്ഞത്. ലക്ഷങ്ങൾ തട്ടിയെന്ന് ആരോപിച്ച് വിദേശമലയാളിയാണ് ഇയാൾക്കെതിര...
Image
  ഒരു സർക്കാർ ഉത്പന്നം' ചിത്രത്തിന്റെ തിരക്കഥാകൃത്ത് അന്തരി ച്ചു ഒരു സർക്കാർ ഉത്പന്നം' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിസാം റാവുത്തർ (49) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. പത്തനംതിട്ട കടമ്മനിട്ടയിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു റിലീസാവാനിരിക്കുന്ന 'ഒരു സർക്കാർ ഉത്പന്നം' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നിസാം റാവുത്തർ. ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ച് ചിത്രം ഈയാഴ്ച തിയേറ്ററുകളിലെത്താനിരിക്കേയാണ് അദ്ദേഹത്തിന്റെ വിയോ​ഗം. ഒരു ഭാരത സർക്കാർ ഉത്പന്നം എന്നായിരുന്നു ചിത്രത്തിന് നൽകിയ പേര്. ഇതിൽ നിന്ന് ഭാരതം എന്ന വാക്ക് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. പേര് മാറ്റാതെ സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെൻസർ ബോർഡ് അറിയിച്ചിരുന്നു. തുടർന്ന് ഭാരത എന്ന വാക്കിനു മുകളിൽ കറുത്ത കടലാസ് ഒട്ടിച്ച് സിനിമാ താരങ്ങളും അണിയറ പ്രവർത്തകരും പ്രതിഷേധിച്ചിരുന്നു സക്കറിയയുടെ ​ഗർഭിണികൾ, ബോംബെ മിഠായി എന്നിവയാണ് നിസാം തിരക്കഥയൊരുക്കിയ മറ്റുചിത്രങ്ങൾ. ഡോക്യുമെന്ററി ചലച...
Image
നിര്യാതയായി   കുടുക്കിമൊട്ട: കൊട്ടാനിച്ചേരി ജയൻ്റ പീടികക്ക്സമീപം സോപാനത്തിൽ കെ.സി. പ്രേമലത (61) (ജനറൽ സെക്രട്ടറി ,കാഞ്ഞിരോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി) നിര്യാതയായി. ഭർത്താവ് ആലാറമ്പിൽ സഹദേവൻ (റിട്ട: സോയിൽ കൺസർവേഷൻ ഓഫീസർ, (കെ.എസ്.എസ്.പി.എ മുൻ ജില്ലാ ട്രഷറർ). മക്കൾ – സനൂപ് ,സനിഷ മരുമകൻ – ബിലാഷ് ( കോഴിക്കോട്) . സഹോദരങ്ങൾ – അശോകൻ, അനീഷ് , അനിത, അരുൺ ,ആശ ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.