അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി





സുല്‍ത്താൻ ബത്തേരി:  അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.


രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്.ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചു.


.രാത്രിയാണ് വയനാട് ജില്ലയിലെ രണ്ട് സ്ഥലങ്ങളിൽ വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടി കിറ്റുകൾ ഒരുങ്ങി എന്ന വാർത്ത പ്രചരിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ ഹോൾസെയിൽ കടയുടെ മുന്നിൽ നിന്ന് ലോറിയിൽ കയറ്റിയ നിലയിൽ ഏകദേശം 1500 ഓളം കിറ്റുകൾ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇലക്ഷൻ ഫ്ലൈയിം​ഗ് സ്ക്വാഡ്, പൊലീസ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു കിലോ പഞ്ചസാര, ബിസ്കറ്റ്, റസ്ക്, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ് പൊടി, സോപ്പ്, വെറ്റില, അടക്ക, പുകയില, ചുണ്ണാമ്പ് എന്നിവയാണ് കിറ്റിലുള്ളത്. തുടർനടപടികൾ ഇവിടെ തുടരുകയാണ്


രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog