മലയാള സിനിമയിലെ 28പേര്‍മോശമായിപെരുമാറി;'ഹരിഹരന്‍അഡ്ജസ്റ്റ്‌മെന്റിന് തയാറാണോ യെന്ന്ചോദിച്ചു',ഗുരുതര ആരോപണവുമായി നടി ചാര്‍മിള`





നിര്‍മ്മാതാവ് എംപി മോഹനനുംസുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് നടിയുടെആരോപണം.


കൊച്ചി:മലയാളസിനിമാ മേഖലയിലെ 28 പേര്‍ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചാര്‍മിളയുടെവെളിപ്പെടുത്തല്‍. 'അര്‍ജുനന്‍ പിള്ളയുംഅഞ്ചുമക്കളും' എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് മോശം അനുഭവം ഉണ്ടായത്. നിര്‍മ്മാതാവ് എംപി.മോഹനനുംസുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ശ്രമിച്ചുവെന്നുമാണ്നടിയുടെആരോപണം.


എന്നാല്‍ കൂടുതല്‍ പേരുകള്‍വെളിപ്പെടുത്തുന്നില്ലെന്നും നടി പറഞ്ഞു.രാത്രിവാതിലില്‍വന്ന്മുട്ടുന്നതടക്കമുള്ളമോശംഅനുഭവങ്ങളുണ്ടായി.താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ വന്നപ്പോള്‍ സിനിമയില്‍ നിന്ന്പുറത്താക്കുമെന്നും ഭീഷണിയുണ്ടായി.


തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോട് താന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് സംവിധായകന്‍ഹരിഹരന്‍ ചോദിച്ചുവെന്നും ചാര്‍മിള വെളിപ്പെടുത്തി. വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ‘പരിണയം’ സിനിമയിൽ നിന്ന് ഹരിഹരൻ ഒഴിവാക്കി. വിഷ്ണുവിനെയുംസിനിമയിൽ നിന്ന് ഒഴിവാക്കി.


Comments

Popular posts from this blog