Posts

Showing posts from September, 2024
Image
  ` പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ​ക്കെ​തി​രെ കേ​സ് ` ക​ണ്ണൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ര​ണ്ട് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് മു​യ്യം പ​ടി​ഞ്ഞാ​റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സി.​ര​മേ​ശ​നെ അ​റ​സ്റ്റ് ചെ​യ്തു. മു​യ്യം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​അ​നീ​ഷ് ഒ​ളി​വി​ലാ​ണ്. അ​തേ​സ​മ​യം ഇ​രു​വ​ര്‍​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പാ​ര്‍​ട്ടി ന​ട​പ​ടി​യെ​ടു​ത്തു. ര​ണ്ട് പേ​രെ​യും സി​പി​എ​മ്മി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി. പാ​ർ​ട്ടി​യു​ടെ സ​ൽ​പേ​രി​ന് ക​ള​ങ്കം വ​രു​ത്തും വി​ധം പെ​രു​മാ​റി​യ​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
Image
  കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം കണ്ണൂര്‍:കണ്ണൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി മുണ്ടയാട് സ്വദേശി ഹരിഹരന് കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധിച്ചത്. 2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കണ്ണൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരൻ ആയിരുന്നു തിരുവനന്തപുരം തോന്നക്കൽ സുനിൽകുമാർ.  ശുചിമുറി നടത്തിപ്പ് ചുമല വിട്ടുകൊടുക്കാത്ത വിരോധമാണ് സുനിൽ കുമാറിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. കിടന്നുറങ്ങുകയായിരുന്ന സുനിൽകുമാറിനെ ഒന്നാം പ്രതി ചേലോറ മുണ്ടയാട് പനക്കൽ വീട്ടിൽ ഹരിഹരൻ തോർത്തിൽ കരിക്ക് കെട്ടി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ജില്ലാ സെഷന്‍സ് ജഡ്ജ് കെടി നിസാര്‍ അഹമ്മദ് ആണ് ശിക്ഷ വിധിച്ചത്. കേസിൽ ജില്ലാ ഗവ. പീഡര്‍ അഡ്വ. കെ അജിത്ത് കുമാരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. സുനില്‍ കുമാറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് ജീവനക്ക...
Image
  നിര്യാതനായി വാരം : എളയാവൂർ സി , എച്ച്, എം ഹയർ സെക്കണ്ടറി സ്ക്കുൾ എട്ടാം തരം വിദ്യാർത്ഥി മുഹമ്മദ് റസീൻ ടി വി . മരണപ്പെട്ടു. ഇന്ന്‌ ഉച്ചക്ക് ഒരു മണിക് മുണ്ടേരി ചാപ്പ സിദ്ധീഖ് പള്ളിക്ക് സമീപത്തുള്ള വീട്ടിൽ പൊതു ദർശനം, ശേഷം ഖബറടക്കം . മുഹമ്മദ് റസിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ച് ഇന്ന്‌  എളയാവൂർ സി , എച്ച്, എം (30, 9, 24 തിങ്കൾ ) സ്ക്കൂളിന് അവധിയിരിക്കും.
Image
      സൗദിയിൽ നിന്ന് 2 ദിവസം മുമ്പ് നാട്ടിലെത്തിയ ആൾ മരിച്ചു നാറാത്ത്: സൗദിയിൽ നിന്ന് 2 ദിവസം മുമ്പ് നാട്ടിലെത്തിയ ആൾ മരിച്ചു. പാമ്പുരുത്തി കൊവ്വപ്പുറത്ത് മുസ്തഫ(56) ആണ് മരിച്ചത്. സൗദി ജിസാനിൽ നിന്നു രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്... ഭാര്യ: വി കെ സുബൈദ. മക്കൾ: ഫാത്തിമത്തു സഫ, മഷ്ഹൂദ്, ബാസിത്ത്. സഹോദരങ്ങൾ: കെ പി യൂസുഫ്, ലത്തീഫ് മൗലവി, പരേതരായ മുഹമ്മദ്, ഇബ്രാഹീം, ആദം തേർലായി, റസാഖ്, നഫീസ.  ഖബറടക്കം ഇന്ന് രാവിലെ 11 ന് പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 
Image
    സൗദിയിൽ നിന്ന് 2 ദിവസം മുമ്പ് നാട്ടിലെത്തിയ ആൾ മരിച്ചു നാറാത്ത്: സൗദിയിൽ നിന്ന് 2 ദിവസം മുമ്പ് നാട്ടിലെത്തിയ ആൾ മരിച്ചു. പാമ്പുരുത്തി കൊവ്വപ്പുറത്ത് മുസ്തഫ(56) ആണ് മരിച്ചത്. സൗദി ജിസാനിൽ നിന്നു രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്... ഭാര്യ: വി കെ സുബൈദ. മക്കൾ: ഫാത്തിമത്തു സഫ, മഷ്ഹൂദ്, ബാസിത്ത്. സഹോദരങ്ങൾ: കെ പി യൂസുഫ്, ലത്തീഫ് മൗലവി, പരേതരായ മുഹമ്മദ്, ഇബ്രാഹീം, ആദം തേർലായി, റസാഖ്, നഫീസ.  ഖബറടക്കം ഇന്ന് രാവിലെ 11 ന് പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 
Image
  മുഖ്യമന്ത്രി ചതിച്ചു, പിണറായി എന്ന സൂര്യൻ കെട്ടുപോയി, പാർട്ടിയിൽ അടിമത്തം'; യുദ്ധപ്രഖ്യാപനവുമായി അൻവർ മലപ്പുറം:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. പാർട്ടിയിൽ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തുന്നു.   അഞ്ച് മിനിട്ട് നേരമേ മുഖ്യമന്ത്രിയുമായി സംസാരിച്ചുള്ളൂ. ഉള്ള് തുറന്ന് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എന്നാല്‍, നിസഹായാവസ്ഥയാണ് മുഖ്യമന്ത്രി  പ്രകടിപ്പിച്ചത്.  പി ശശി കാട്ടുകള്ളനാണ്. ആ കാട്ടുകള്ളനെ താഴെ ഇറക്കണമെന്ന് ഞാൻ നിശ്ചയിച്ചു. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. എന്നാല്‍, ആ സൂര്യൻ കെട്ടുപോയി. തെളിവ് നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിന് 6 മാസം സമയം നൽകി. സ്പോട്ടിൽ സസ്പെൻഡ് ചെയ്യേണ്...
Image
  പാരസെറ്റമോൾ ഉൾപ്പെടെ 52 മരുന്നുകൾ ​ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തൽ                                                                                                                    പാരസെറ്റമോൾ ഉൾപ്പെടെ 52 മരുന്നുകൾ ​ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തൽ. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിമാസ ഡ്രഗ് അലേർട്ട് ലിസ്റ്റിലാണ് പാരസെറ്റമോൾ ഉൾപ്പെടെ അമ്പതിലേറെ മരുന്നുകൾ നിലവാരമില്ലാത്ത മരുന്നുകളായി (എൻഎസ്‌ക്യു Not For Standard Quality) പ്രഖ്യാപിച്ചിരിക്കുന്നത്. കാൽസ്യം, വിറ്റാമിൻ ഡി3 സപ്ലിമെൻ്റുകൾ, പ്രമേഹ ഗുളികകൾ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ ഉൾപ്പെടെ എൻഎസ്‌ക്യു ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.  വൈറ്റമിൻ സി, ഡി3 ഗുളികകൾ ഷെൽകാൽ, വിറ്റ...
Image
  തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞു, ഒരു വയസുകാരന് ദാരുണാന്ത്യം കോഴിക്കോട്:  ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് ദാരുണമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ അബ്ദുള്ളയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേണ് മരണം
Image
    ലീഗ് നേതാവ് വാഹനാപകടത്തിൽ മരിച്ചു 24-09-2024                                                  പള്ളിപ്പറമ്പ്: മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിപ്പറമ്പ് പള്ളിന്റവിടെ മർവ ഹൗസിലെ പി യൂസഫ് (60) വാഹന അപകടത്തിൽ മരണപെട്ടു. ഇന്ന് രാവിലെ പള്ളിപ്പറമ്പിലെ പള്ളിയത്ത് വച്ചായിരുന്നു അപകടം. ചെക്കിക്കുളത്ത് മത്സ്യം വാങ്ങാൻ പോയി മടങ്ങി ബൈക്കിൽ വരവെയായിരുന്നു ഇദ്ദേഹത്തിന് അപകടം സംഭവിച്ചത്.  ഉടൻ തന്നെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  മുംതാസാണ് ഭാര്യ. ഫൈറൂസ്, ഫർഹാദ്, ഹഫ എന്നിവർ മക്കളാണ്. ഖബറടക്കം പിന്നീട് നടക്കും. 
Image
  ഐ ഫോൺ 16 വിപണിയിലെത്തി; ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ തിക്കും തിരക്കും ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു. ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ് ഐഫോൺ 16 വിൽപന ആരംഭിച്ചത്. ഡൽഹിയിലും മുംബൈയിലുമുള്ള ആപ്പിളിന്റെ ഔദ്യോഗിക വിൽപന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ‌ നിന്ന് ഉൾപ്പെടെയുള്ളവരാണ് മുംബൈയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ എത്തിയത്. ഡൽ​ഹിയിൽ പുലർച്ചെ മുതൽ തന്നെ ഐഫോൺ 16 സ്വന്തമാക്കാൻ ആളുകൾ എത്തി തുടങ്ങിയിരുന്നു. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രീ ഓർഡറിൽ ഇടിവ് നേരിട്ടിരുന്നെങ്കിലും വിപണിയിലേക്കെത്തുമ്പോൾ ആവശ്യക്കാർ കൂടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 1,19.900 രൂപയാണ് ഐ ഫോൺ 16 പ്രൊയുടെ വില. പ്രൊ മാക്സിൻറെ വില 1,44,900 രൂപയിലുമാണ് ആരംഭിക്കുക. ഐ ഫോൺ 16 ന് 79,900ത്തിലും ഐ ഫോൺ 16 പ്ലസിന് 89,900ത്തിലുമാണ് വില ആരംഭിക്കുന്നത്. 128 ജിബി, 256 ജിബി,512 ജിബി 1 ടിബി എന്നിങ്ങനെയുള്ള സ്റ്റോറേജോട് കൂടിയാണ് ഐ ഫോൺ 16 പ്രൊ, പ്രൊ മാക്സ് എന്നിവ വ...
Image
  മുസ്‌ലിം മതസ്ഥര്‍ താമസിക്കുന്ന പ്രദേശത്തെ ‘പാക്കിസ്ഥാന്‍’ എന്ന് വിളിച്ചു; കര്‍ണാടകയിലെ ജഡ്ജിക്കെതിരെ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി ബെംഗളൂരുവില്‍ മുസ്‌ലിം വിഭാഗക്കാര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്തെ പാക്കിസ്ഥാന്‍ എന്ന് വിളിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നടപടിയില്‍ ഇടപെട്ട് സുപ്രിംകോടതി. ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദയുടെ പരാമര്‍ശത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കര്‍ണാടക ഹൈക്കോടതിയോട് വിഷയത്തില്‍ സുപ്രീംകോടതി റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരോട് സുപ്രിംകോടതി ഉപദേശം തേടി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സഞ്ജീവ് ഖന്ന, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. ജഡ്ജിമാര്‍ സംയമനം പാലിക്കണമെന്ന് വ്യക്തമാക്കിയ സുപ്രിം കോടതി ജഡ്ജിമാര്‍ക്കായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്നും പറഞ്ഞു. വനിതാ അഭിഭാഷകയോട് നടത്തിയ ഈ ആക്ഷേപപരമായ പരാമര്‍ശത്തിലും കൂടിയാണ് നടപടി. പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെ കുറ...
Image
  തീവണ്ടി തട്ടി മരിച്ചു.  ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ 'ഹിറ'യിൽ ഇസ്സ (17) തീവണ്ടി തട്ടി മരിച്ചു. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനിയാണ്. പിതാവ്: പി.എം. അബ്ദുന്നാസർ (ഫക്രുദ്ധീൻ മൻസിൽ, പുന്നോൽ) മാതാവ്: മൈമൂന (ഉമ്മുല്ല) സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്).
Image
  വിവാഹ ആഭാസം അനുവദിക്കില്ലെന്ന് മഹല്ല് കമ്മിറ്റി; വരന്റെ സംഘത്തെ തടഞ്ഞതോടെ വാക്കേറ്റവും സംഘര്‍ഷവും കണ്ണൂർ : അതിരുവിട്ട വിവാഹാഘോഷം ചോദ്യം ചെയ്തതോടെ വാക്കേറ്റവും സംഘർഷവും. കണ്ണൂർ ഉരുവച്ചാലിലാണ് സംഭവം. വിവാഹാഘോഷം കൈവിട്ടതോടെ മഹല്ല് ഭാരവാഹികളും നാട്ടുകാരും വരൻറെ സംഘത്തെ തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഒടുവില്‍ മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ച്‌ രംഗം ശാന്തമാക്കിയത്. വധുവിൻറെ വീട്ടിലെത്തിയ വരനും സംഘവും പടക്കം പൊട്ടിച്ചുള്‍പ്പെടെ ആഘോഷിച്ചതോടെ മഹല്ല് ഭാരവാഹികള്‍ ഇടപെടുകയായിരുന്നു. വിവാഹ ആഭാസം അനുവദിക്കില്ലെന്ന് നിലപാടെടുത്തതോടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. വിവാഹ ആഭാസങ്ങള്‍ പാടില്ലെന്ന് വീട്ടുകാരെ നേരത്തെ അറിയിച്ചെന്നും പാലിക്കാതിരുന്നപ്പോള്‍ തടഞ്ഞെന്നുമാണ് മഹല്ല് കമ്മിറ്റിയുടെ വിശദീകരണം.
Image
    കണ്ണൂർ താണയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു 7-09-2024  കണ്ണൂർ: താണയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി  രക്ഷപ്പെട്ടു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കുകയാണ്. 
Image
  മലയാളി ഷാർജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു ദുബായ് : .മലയാളി ഷാർജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. യുഎഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രന്റെ ഭർത്താവാണ്. ഇന്നലെ ഷാർജ അൽ നഹ്ദയിലെ വീട്ടിൽ ജയന് ഹൃദയാഘാതം ഉണ്ടാവുകയും തുടർന്ന് അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എമിറേറ്റ്സ് ഗ്രൂപ്പിൽ ജീവനക്കാരൻ ആയിരുന്നു. രണ്ട് മക്കളുണ്ട്. അൽ ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് ഉച്ചക്ക് 3ന് മുഹൈസിന (സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ എംബാം ചെയ്ത് രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Image
  ശിവപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു  മട്ടന്നൂർ: ശിവപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വിളക്കോട് ചെങ്ങാടിവയൽ സ്വദേശിയും കാക്കയങ്ങാട് ടൗണിലെ ചിക്കൻ സ്റ്റാൾ ഉടമയുമായ പി. റിയാസ് ആണ് മരിച്ചത്.   വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. അപകട ശേഷം നിർത്താതെ പോയ കാർ മട്ടന്നൂരിലെ ഒരു വീട്ടിൽ നിന്നും മാലൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
Image
  സി.കെ മുസ്തഫ നിര്യാതനായി കാഞ്ഞിരോട് :  മുസ്ലിംലീഗ് പ്രവർത്തകനും സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ മുണ്ടേരി ഗവ :ഹയർ സെക്കണ്ടറി സ്കൂളിന് സമീപം മര്‍ഹബയിൽ താമസിക്കുന്ന  സി.കെ മുസ്തഫ (63) നിര്യാതനായി . വീരാജ്പേട്ടയിലെ പ്രീതി സ്റ്റോർ ഉടമയും പെരുമ്പാടി ശംസുൽ ഉലമ ട്രസ്റ്റ് മെമ്പറും മുൻ കാഞ്ഞിരോട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്നു, പരേതനായ മുൻ കാഞ്ഞിരോട് മഹല്ല് പ്രസിഡണ്ടും പൗരപ്രമുഖനുമായ  മുക്കണ്ണി കരക്കാട്ട് അബ്ദുല്ല ഹാജിയുടെയും സോഡവളപ്പിൽ ആയിഷയുടെയും മകനാണ്, ഭാര്യ : മുക്കണ്ണി കരക്കാട്ട് ഫൗസിയ , മക്കൾ : മനാഫ് (ദുബൈ),മുഫീദ്‌ (ദുബൈ),ഫര്‍സീന ,ഫാഹിമ (ഇരുവരും കാഞ്ഞിരോട് )ജാമാതാക്കൾ : ഇഖ്ബാൽ (വേങ്ങാട് ),ഇർഷാദ് (കണ്ണൂർ),ഫായിസ (കാവിൻമുല) ,  സഹോദരങ്ങൾ : സിദ്ധീഖ് (പ്രീതിസ്റ്റോർ വീരാജ്പേട്ട),റഫീഖ് (ഖത്തർ കെ.എം.സി.സി കണ്ണൂർ മണ്ഡലം പ്രസിഡണ്ട്),ഫാറൂഖ് (കെ.പി.ടി സ്റ്റോർ ,സിദ്ധാപുരം),ഇസ്ഹാഖ് (ഖത്തർ), ഷഫീഖ് (സൗദി),കുഞ്ഞാമിന ,ഖൈറുന്നിസ (ഇരുവരും കാഞ്ഞിരോട്) മയ്യിത്ത് നിസ്കാരം വൈകീട്ട് 7 മണിക്ക് കാഞ്ഞിരോട് പുതിയപള്ളിയിൽ.
Image
  മലപ്പുറത്തെ എസ്എച്ച്ഒ മുതൽ എസ്പിസുജിത് ദാസ് വരെ ബലാത്സം​ഗം ചെയ്തെന്ന് യുവതി;  മലപ്പുറത്തെവീട്ടമ്മയുടെ കേരളം ഞെട്ടുന്ന വെളിപ്പെടുത്തൽ   മലപ്പുറം: എസ്പി ഉൾപ്പെടെയുള്ള മലപ്പുറത്തെ പൊലീസുകാർ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നവെളിപ്പെടുത്തലുമായി യുവതി. പൊലീസ് ഉന്നതർ തന്നെ പരസ്പരം കൈമാറി ലൈം​ഗികബന്ധത്തിലേർപ്പെടുകയായിരുന്നെന്നും യുവതി ഒരു ടെലിവിഷൻ ചാനലിനോട് വെളിപ്പെടുത്തി. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് എന്നിവർ തന്നെ ലൈം​ഗിക വേഴ്ച്ചയ്ക്ക് ഉപയോ​ഗിച്ചെന്നാണ് വീട്ടമ്മയായ യുവതിയുടെ വെളിപ്പെടുത്തൽ. വസ്തുസംബന്ധമായ പ്രശ്‌നം പരിഹരിക്കാനായി 2022ൽ പൊലീസിനെ സമീപിച്ചതോടെയാണ് താൻ എസ്ച്ച്ഒ മുതൽ എസ്പി വരെയുള്ളവരുടെ ലൈം​ഗിക പീഡനത്തിന് ഇരയായാതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. വസ്തു തർക്കവുമായി ബന്ധപ്പെട്ട് പൊന്നാനി സിഐ വിനോദിനാണ് ആദ്യം പരാതി നൽകിയത്. എന്നാൽ സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തത...
Image
  കാറിൽ തട്ടിക്കൊണ്ട് പോയി പണം കവർന്നതായി പരാതി കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മർദിച്ച് 9 ലക്ഷം കവർന്നെന്ന് പരാതി. കാറിലെത്തിയ സംഘം ഏച്ചൂർ സ്വദേശി റഫീഖിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പുലർച്ചെ ബെംഗളൂരുവിൽ നിന്ന് ഏച്ചൂരിൽ ബസിറങ്ങിയപ്പോഴാണ് അക്രമമുണ്ടായത്. മർദിച്ചു അവശനാക്കി പണം കവർന്നതിന് ശേഷം കാപ്പാട് ഉപേക്ഷിച്ചു കടന്നുവെന്നാണ് റഫീഖിന്റെ പരാതി സംഭവത്തെ കുറിച്ച് റഫീഖ് പറയുന്നതിങ്ങനെ: 'രാത്രിയാണ് ബെം​ഗളൂരുവിൽ നിന്ന് നാട്ടിലേക്ക് കയറിയത്. ബസിറങ്ങിയ ഉടനെ തന്നെ കറുത്ത കാർ വന്നു നിർത്തി. മൂന്നാലു പേർ വലിച്ച് കാറിലേക്ക് കയറ്റുകയും ചെയ്തു. വായ പൊത്തിപ്പിടിച്ചതോടെ ബഹളം വെക്കാനും കഴിഞ്ഞില്ല. തോളിലിട്ട ബാ​ഗ് എടുക്കാൻ ശ്രമിച്ചെങ്കിലും വിട്ടുനൽകാത്തതിനാൽ നാലം​ഗസംഘം വാളെടുക്കാൻ ആവശ്യപ്പെട്ടു. ഈ സമയത്ത് പേടിച്ചുകൊണ്ട് ബാ​ഗ് നൽകി. ജീവൻ എടുക്കുമോ എന്ന ഭയത്താലാണ് ബാ​ഗ് നൽകിയത്. അതിൽ 9 ലക്ഷം രൂപയുണ്ടായിരുന്നു. ഇത് മുഴുവനായും അവ‍ർ തട്ടിയെടുത്തു. മൂക്കിനും അരക്കെട്ടിനും ഉൾപ്പെടെ ശരീരത്താകെ പരിക്കുണ്ടെന്നും റഫീഖ് പറയുന്നു.' പണയം വെച്ച സ്വർണം എടുക്കാനായി പലരിൽ നിന്നായി കടംവാങ്ങിയ പണമായിരുന...