Posts

Showing posts from June, 2025
Image
  ‏പണ്ഡിതനും സൂഫിവര്യനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറുമായ ശൈഖുനാ മാണിയൂർ ഉസ്താദ് വഫാതായി .   23-06-2025 കണ്ണൂർ: സമസ്ത കേരള ജംഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയും പ്രമുഖ സൂഫി വര്യനുമായ മാണിയൂർ അഹമ്മദ് മുസ് ലിയാർ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു.  ചികിത്സയിലിരിക്കെയാണ് അന്ത്യം.  സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ മെമ്പർ, സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്‌ലാം അറബിക് കോളേജ് പ്രിൻസിപ്പൽ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. പുറത്തീൽ പുതിയകത്ത് ശൈഖ് കുടുംബത്തിൽ 1949 ജൂൺ 19-നായിരുന്നു മാണിയൂർ അഹമ്മദ് മുസ്‌ലിയാരുടെ ജനനം. പണ്ഡിതനും സൂഫി വര്യനുമായിരുന്ന മാണിയൂർ അബ്ദുല്ല മൗലവിയുടെയും പുറത്തീൽ പുതിയകത്ത് ഹലീമ എന്നവരുടെയും മകനാണ്.
Image
  കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യ കുറിപ്പിൽ പരാമർശിച്ച മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ് കണ്ണൂർ: കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. 40 കാരിയായ റസീനയെയാണ് ദിവസങ്ങൾക്ക് മുമ്പിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ മമ്പറം സ്വദേശി റഫ്നാസ്, മുബഷിർ, ഫൈസൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. യുവതിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു.  പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച മൂന്നുപേരെ പിടികൂടുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യും 
Image
  കക്കാട് പുഴയിൽ ഒൻപതു വയസുകാരൻ മുങ്ങി മരിച്ചു കണ്ണൂർ: കക്കാട് പുഴയിൽ ഒൻപതു വയസുകാരൻ മുങ്ങി മരിച്ചു. അതിരകം സി എച്ച് നഗറിലെ നസീറിന്റെ മകൻ  നഷീദാണ് മരിച്ചത്. അമൃത വിദ്യാലയത്തിനടുത്ത പുഴയിൽ കൂട്ടുകാരനൊപ്പം മീൻ പിടിക്കുന്നതിനിടെ പുഴയില്‍ വീണാണ് അപകടം. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം.  . മഹമൂദ് ഹാജി മെമ്മോറിയൽ സ്ക്കുൾ വിദ്യാർത്ഥിയാണ് നാശിദ്, പിതാവ് :- -നസീർ , മാതാവ് :- സാഹിദ, ഒരു സഹോദരിയുമുണ്ട്. ഫയർ ഫോഴ്സ് എത്തി ധനലക്ഷ്മി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 
Image
  അച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി വായിലിട്ട പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം, ഭർത്താവിനെതിരെ പരാതിയുമായി 10 മാസം പ്രായമുള്ള കു‌‌ഞ്ഞിന്റെ അമ്മ അച്ഛൻ വലിച്ച് ഉപേക്ഷിച്ച ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ മെംഗളൂരുവിലാണ് സംഭവം. ഇവന്റ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന്റെ അശ്രദ്ധയാണ് പിഞ്ചുകുഞ്ഞിന്റെ ദാരുണാന്ത്യത്തിന് കാരണമായത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ഭർത്താവിനെതിരെ പരാതി നൽകിയിട്ടുണ്ട്. ബിഹാറിലെ അദ്യാർ സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള അനിഷ് കുമാർ എന്ന ആൺകുഞ്ഞാണ് മരിച്ചത്. ജൂൺ 14നായിരുന്നു സംഭവം. അതിഥി തൊഴിലാളികളായ ദമ്പതികൾ മെംഗളൂരുവിലാണ് താമസിച്ചിരുന്നത്. ജൂൺ 14ന് ഉച്ചയോടെയാണ് കുഞ്ഞ് അസ്വസ്ഥതകൾ കാണിച്ചത്. പിന്നാലെ ദമ്പതികൾ കുട്ടിയെ വെൻലോക്ക് ആശുപത്രിയിലെത്തിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ജൂൺ 15നാണ് കുട്ടി മരണപ്പെട്ടത്. കുഞ്ഞ് ബീഡിക്കുറ്റി വിഴുങ്ങിയതായി വ്യക്തമായതിന് പിന്നാലെയാണ് യുവതി മെംഗളൂരു പൊലീസിൽ പരാതി നൽകിയത്. കുട്ടി ഇഴഞ്ഞ് തുടങ്ങുകയും സാധനങ്ങളിൽ പിടിക്കാനും ശ്രമിക്കുന്നതിനാൽ സാധനങ്ങൾ പ്രത്യേകിച്ച് ബീഡിക്കുറ്റി അലക്ഷ...
Image
  ജില്ലാ പഞ്ചായത്തും, കോർപറേഷനും ഇനി എന്ന് കണ്ണ് തുറക്കും? എസ് ഡി പി ഐ. കണ്ണൂർ കോർപറേഷൻ ഓഫീസിന് മുന്നിൽ എസ് ഡി പി ഐ ഉപരോധംസംഘടിപ്പിച്ചു 17/06/2025, കണ്ണൂർ: നഗരത്തിൽ തെരുവ് നായ കൂട്ടത്തോടെ ജനങ്ങളെ കടിച്ചു പരിക്കേൽപ്പിക്കാനിടയായ സംഭവത്തിൽ ജില്ലാ പഞ്ചായത്തും കോർപ്പറേഷനുമാണ് ഉത്തരവാദികൾ എന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പ് കുറ്റപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം കണ്ണൂർ കോർപറേഷൻ ഓഫീസിന് മുന്നിൽ എസ് ഡി പി ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ചുരുങ്ങിയ സമയം കൊണ്ട് നഗരത്തിലെ തിരക്കേറിയ താവക്കര ബസ്റ്റാൻ്റ്, പ്രഭാത് ജങ്ഷൻ മേഖലയിൽ നിന്ന് വിദ്യാർഥികളും സ്ത്രീകളും വയോധികരും ഉൾപ്പെടെ അമ്പതോളം പേരെയാണ് നായ ആക്രമിച്ചത്. നഗരത്തിൽ തെരുവ് നായ്ക്കളെ കൊണ്ട് വഴിനടക്കാൻ സാധിക്കാതായിരിക്കുന്നു. നിരവധി തവണയാണ് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആളുകൾക്ക് ചികിൽസ തേടേണ്ടി വരുന്നത്. ഒരോ തവണയും കോർപറേഷനും ജില്ലാ പഞ്ചായത്തും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്. എല്ലാം കോടതിയുടെ കൈയ്യിലാണെന്ന് പറഞ്ഞ്...
Image
  ഗ്ലാസ്‌ പൊട്ടി കാലിൽ കൊണ്ടു; രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം കൊല്ലം: കൊല്ലം കുണ്ടറയിൽ രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ടേബിളിലെ ഗ്ലാസ്‌ പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടാവാതിരുന്ന സമയത്തായിരുന്നു സംഭവം. വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകൻ എയ്ദൻ സുനീഷ് ആണ് മരിച്ചത്. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് എയ്ദൻ. സംഭവത്തിൽ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.
Image
  വാഹനപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു വള്ളിത്തോട് 32 ലെ പുളിങ്ങോട് ഹൗസിൽ പുളിയങ്ങോടൻ മുഹമ്മദ്കുട്ടി- സൈനബ ദമ്പതികളുടെ മകൻ *മുഹമ്മദ് അഫ്സൽ* (19) ആണ് മരണപ്പെട്ടത്. ഉളിയിൽ ദാറുൽ ഹിദായ സ്ഥാപനത്തിൽ പഠനം നടത്തുന്ന വിദ്യാർത്ഥിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ വളോരയിൽ വെച്ചായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തേക്ക് അഫ്സൽസഞ്ചരിച്ച സ്കൂട്ടറിൽ ഏതിരെ വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ *അഫ്സൽ കണ്ണൂർ* സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രി യോടെയാണ് മരണപ്പെട്ടത്.  സഹോദരങ്ങൾ: ഫവാസ് ( യുഎഇ) , മിസ്റിയ, ആമിന
Image
  മുണ്ടേരി സ്വദേശി അജ്മാനിൽ മരിച്ചു  മുണ്ടേരി: മുണ്ടേരി ചാപ്പ സ്വദേശി യുഎ.ഇയിലെ അജ്മാനിൽ മരിച്ചു. ചാപ്പയിലെ ചാലിൽ ഇബ്രാഹിമിൻ്റെയും നസീമയുടെയും മകൻ ഫസൽ (41) ആണ് മരിച്ചത്. ജോലി ആവശ്യാർത്ഥം രണ്ടാഴ്ച മുമ്പാണ് അജ്മാനിലേക്ക് പോയത്. ഭാര്യ: ജുനൈദ. മക്കൾ: അസ് വ സറിയ, അർമാൻ ഫസ് ലു. സാഹോദരങ്ങൾ: സഫീറ, യുസ്റ, സൽമാനുൽ ഫാരിസ്. 
Image
  മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ സംഘർഷം കണ്ണൂർ: മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ സംഘർഷം. സെക്യൂരിറ്റി ജീവനക്കാരനും സൂപ്പർവൈസർക്കുമെതിരെ ചൊക്ലി സ്വദേശികൾ പരാതി നൽകി. ഹോൺ അടിച്ച പ്രകോപനത്തിൽ മർദിച്ചെന്നാണ് യാത്രക്കാർ പറയുന്നത്. അതേസമയം ടോൾ നൽകാതെ വണ്ടി നിർത്താതെ പോയത് ചോദ്യം ചെയ്തപ്പോഴാണ് സംഘർഷമുണ്ടായതെന്നാണ് ടോൾ പ്ലാസ ജീവനക്കാരുടെ വാദം. യാത്രക്കാരും ടോൾ പ്ലാസ ജീവനക്കാരും ദൃശ്യങ്ങൾ പുറത്തുവിട്ടു. രാത്രി 9 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് പരാതി നൽകിയത്. വലിയ തിരക്കുണ്ടായിരുന്നുവെന്നും അര മണിക്കൂറോളം കാത്തുനിന്നെന്നും യാത്രക്കാർ പറയുന്നു. ഹോണടിച്ചതോടെ, ടോൾ പ്ലാസ ജീവനക്കാരൻ വന്ന് ഹോണടിച്ചാൽ കാറിന്‍റെ ചില്ല് അടിച്ചു തകർക്കുമെന്ന് പറഞ്ഞതായി പരാതിയിൽ പറയുന്നു. യാത്രക്കാർ തലശ്ശേരി പൊലീസിൽ പരാതി നൽകി.
Image
  മുഴപ്പിലങ്ങാട് ബീച്ച് ഇരുട്ടിൽ; വൈദ്യുത വിളക്കുകൾ പ്രവർത്തിക്കുന്നില്ല കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് ഇരുട്ടിൽ. ബീച്ചിലെ ലൈറ്റുകൾ പൂർണമായും പ്രവർത്തിക്കുന്നില്ല. ഇന്നലെ അവധി ദിനമായതിനാൽ ബീച്ചിൽ വൻ ജന തിരക്കാണ് അനുഭവപ്പെടത്. കഴിഞ്ഞ മാസമാണ് നവീകരിച്ച ബീച്ച് ഉദ്ഘാടനം ചെയ്തത്. ഇതിനോടൊപ്പം പാർക്കും ഉദ്ഘാടനം ചെയ്തിരുന്നത്. ബിച്ചിലേക്കുള്ള റോഡ് ഇടുങ്ങിയ റോഡാണ്.  നി​രവധി വാഹനങ്ങൾ പുറത്തേക്ക് കടക്കാൻ കഴിയാതെ കുടുങ്ങി. ജനറേറ്റർ പ്രവർത്തിക്കുന്നില്ല എന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസവും സമാനമായ സംഭവം നടന്നിരുന്നു.  ജനറേറ്റർ  തകരാറിലായി എന്നതാണ് അധികൃതർ നൽകുന്ന വിശദീകരണം. തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതായി ഡിടിപിസി ഉൾപ്പെടെ അറിയിക്കുന്നത്. ഇന്നാലേ വൈകുന്നേരം ആറര മുതൽ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല. നൂറു കണക്കിന് ആളുകളാണ് ബീച്ചിൽ എത്തിയത്
Image
  ഇൻസ്റ്റഗ്രാം താരവും മോഡലിംഗ് കൊറിയോഗ്രാഫറുമായ ഫാഹിദ് ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ ! തിരുവനന്തപുരം: മോഡലിംഗ് കൊറിയോഗ്രാഫറെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി ജീവനക്കാരി നൽകിയ പരാതിക്ക് പിന്നാലെ. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് കോഴിക്കോട് സ്വദേശി ഫാഹിദിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ്ചെയ്തത്.ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള ഇയാൾ നിരവധി പെൺകുട്ടികളെ ഇയാൾ ദുരുപയോഗം ചെയ്തതായാണ് പൊലീസ് കണ്ടെത്തൽ. ഇൻസ്റ്റഗ്രാമിൽ പതിനൊന്നായിരത്തിൽ അധികം ഫോളോവേഴ്സുള്ള 27കാരനാണ് ഫാഹിദ്. മോഡൽ, ആക്ടർ, ഡാൻസർ, കൊറിയോഗ്രാഫർ എന്നീ നിലകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഐടി ജീവനക്കാരിയുടെ പരാതിയിലാണ് ഇയാളെ ആദ്യം കഴക്കൂട്ടം പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നാലെ പ്രതിയുടെ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നിരവധി പെൺകുട്ടികളെ ഇയാൾ കെണിയിൽ പെടുത്തിയതായി കണ്ടെത്തിയത്. ലൈംഗികമായി ഉപയോഗിച്ച ശേഷം പണവും സ്വർണ്ണാഭരണങ്ങളും വാങ്ങുന്നതായിരുന്നു രീതി. ഇൻസ്റ്റഗ്രാം വഴിയാണ് യുവതിക...
Image
  പോക്സോ കേസ്: കുറ്റ്യാട്ടൂര്‍ സ്വദേശി കസ്റ്റഡിയിൽ പോക്സോ കേസിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ കസ്റ്റഡിയിൽ. കുറ്റ്യാട്ടൂര്‍ സ്വദേശി ജിജേഷിനെ ആണ് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ മീറ്റർ റീഡിങ്ങിന് എത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കെഎസ്ഇബി ഏച്ചൂർ ഓഫീസിലെ മീറ്റർ റീഡിങ് ജീവനക്കാരനാണ്.