പെയിൻ്റിംഗ് ജോലിക്കിടെ കുഴഞ്ഞ് വീണ യുവാവ് മരിച്ചു

3-09-2025



പള്ളിപ്പറമ്പ്: പെയിൻ്റിംഗ് ജോലിക്കിടെ കുഴഞ്ഞ് വീണ യുവാവ് മരിച്ചു. പള്ളിപ്പറമ്പ് കായച്ചിറ മേക്കര വീട്ടിൽ നൂറുദീൻ (37) ആണ് മരിച്ചത്. ഒരാഴ്ചയോളമായി കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുസ് ലിംലീഗ് കായച്ചിറ ശാഖാ പ്രവർത്തകനാണ്. 


ഉപ്പ: അബ്ദുറഹ്മാൻ. ഉമ്മ: കായച്ചിറ മേക്കര വീട്ടിൽ ഫാത്തിമ.

ഭാര്യയും രണ്ട് കുട്ടികളുമുണ്ട് സഹോദരങ്ങൾ: സിദ്ദീഖ്, ഷംസുദീൻ, സുമയ്യ, ആയിശ. മൃതദേഹം നാളെ രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കും.

മയ്യിത്ത് നിസ്കാരം ചേലേരി ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 



Comments

Popular posts from this blog