സ്കൂൾ വാഹനം അപകടത്തിൽപ്പെട്ടു



കുപ്പം എം എം യുപിഎസ് സ്കൂളിലെ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് മതിലിടിച്ച് 11 കുട്ടികൾക്ക് പരിക്ക് പരിയാരം ചിതപ്പിലെ പൊയിലിൽ ആണ് അപകടം നടന്നത്


വായാട് പുളിയുർ പ്രദേശത്തെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത് . പരിക്കുപറ്റി തളിപ്പറമ്പ് ലൂർദ്ദിൽ ഹോസ്പിറ്റലിൽ കഴിയുന്ന,ഏഴാം ക്ലാസ് വിദ്യാർത്ഥിനി നജാ ഫാത്തിമ (12),


 കണ്ണൂർപരിയാരം മെഡിക്കൽ കോളേജിൽ കഴിയുന്ന നാലാം ക്ലാസ് വിദ്യാർത്ഥികളായറഫ, (9) ഫർസ (9) -ഹാദി മുഹമ്മദ് (9)ഫാത്തിമ കെ സി( 9) 3 ക്ലാസ് ഇസ്ന ഫാത്തിമ (6) ഒന്നാം ക്ലാസ്, ഷിഫാൻ (12) 7ക്ലാസ്, ഫർഹാ ഫാത്തിമ(12) മൻഹ (5) ukg, മിൻഹ (5) ukg, ഫാത്തിമ കെ(10) 6 ക്ലാസ് എന്നീ കുട്ടികളെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്


ഓട്ടോ ടാക്സി ഡ്രൈവർ അബ്ദുൽ ഖാദർ വായാട് (55) അപകടത്തിൽ പരിക്കുപറ്റിയിട്ടുണ്ട്. അപകട വിവരം അറിഞ്ഞ് നിരവധി ആളുകളാണ് പരിയാരം മെഡിക്കൽ കോളേജിൽ എത്തിയത്

Comments

Popular posts from this blog