Posts

Showing posts from April, 2024
Image
  കോവിഷീൽഡിന് പാർശ്വഫലങ്ങളേറെ; സമ്മതിച്ച് നിർമാതാക്കൾ . കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്ന് സമ്മതിച്ച് നിർമാതാക്കളായ  അസ്ട്രസെനക്ക കമ്പനി. കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്. കോവിഷീൽഡ്, വാക്‌സ്‌സെവ്‌റിയ തുടങ്ങിയ പല ബ്രാൻഡ് നാമങ്ങളിൽ ആഗോളതലത്തിൽ ഉപയോഗിച്ച വാക്സിനാണിത്. ഓക്‌സ്‌ഫഡ് സർവകലാശാലയുമായിച്ചേർന്നാണ് അസ്ട്രസെനക്ക  ഇതു വികസിപ്പിച്ചത്....... വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയർന്നിരുന്നു. ഒട്ടേറെ കുടുംബങ്ങൾ അസ്ട്രസെനക്കയ്ക്കെതിരേ കോടതിയിലും പോയി.  വാക്‌സിൻ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലിൽ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്. രക്തം രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്. അപൂർവം സന്ദർഭങ്ങളിൽ കോവിഷീൽഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോ...
Image
  കാർ ലോറിയുമായി കൂട്ടിയിടിച്ച് മരിച്ച 5 പേരും കാസർഗോഡ് സ്വദേശികൾ കണ്ണപുരം പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം 5 പേർ മരിച്ചു. കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറുമാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം തിങ്കളാഴ്ച രാത്രി 10.45ഓടെയാണ് സംഭവം. കണ്ണൂർ ഭാഗത്തു നിന്നു പയ്യന്നൂർ ഭാഗത്തേക്കു പോവുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ച് നിയന്ത്രണം വിട്ട കാർ എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണു പ്രാഥമീക നിഗമനം. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്ര ചെയ്ത കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണു മരിച്ചത്. നാലു പേർ തൽക്ഷണം മരിച്ചിരുന്നു. പരുക്കേറ്റ 9 വയസ്സുകാരനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാർ എത്തിയപ്പോൾ ആർക്ക...
Image
  പാപ്പിനിശ്ശേരി: പഴഞ്ചിറ തച്ചൻ തറവാട് റോഡിൽ താമസിക്കുന്ന കൊല്ലറത്തിക്കൽ സ്വദേശി നൗഷാദ് മരണപ്പെട്ടു.  ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്  ഭാര്യ : ശബാന പി കെ പി  മക്കൾ :മിൻഹ, നിഷ്വാൻ
Image
  അജ്മീറില്‍ മസ്ജിദിനകത്ത് ഇമാമിനെ അടിച്ചു കൊന്നു ജൈപൂര്‍: അജ്മീറില്‍ മസ്ജിദിനകത്ത് കുട്ടികളുടെ മുന്നിലിട്ട് മുസ്ലിം പണ്ഡിതനെ തല്ലിക്കൊന്നു. ശനിയാഴ്ച്ച പുലര്‍ച്ചയാണ് സംഭവം. മുഖം കാഞ്ചന്‍ നഗറിലെ മുഹമ്മദി മൗലാ മസ്ജിദ് ഇമാം മുഹമ്മദ് മാഹിറിനെ(30) ആണ് അക്രമികള്‍ കൊലപ്പെടുത്തിയത്. മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പേരാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.  സംഭവ സമയത്ത് ആറ് കുട്ടികള്‍ സ്ഥലത്തുണ്ടായിരുന്നു. ഇവരോട് ശബ്ദമുണ്ടാക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കൊല നടത്തിയത്. പുലര്‍ച്ചെ 3 മണിയോടെ അക്രമികള്‍ പോയ ശേഷം കുട്ടികളുടെ കരച്ചില്‍ കേട്ട് എത്തിയവരാണ് സംഭവം പോലീസില്‍ അറിയിച്ചതെന്ന് രാംഗഞ്ച് പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് രവീന്ദ്ര ഖിന്‍ജി പറഞ്ഞു. മസ്ജിദിന്റെ പിന്നിലുള്ള റോഡ് വഴിയാണ് അക്രമികള്‍ മുറിക്കകത്ത് കടന്നത്. അക്രമത്തിനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. മഴുവിന്റെ പിടികൊണ്ടാണ് ഇമാമിനെ അടിച്ചു കൊന്നത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മര്‍ദ്ദനത്തിനുപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വടികള്‍ റോഡില്‍ നിന്ന് കണ്ടെത്തി. ഇമാമിന്റെ മൊബൈല്‍ ഫോണ്‍ അക്രമ...
Image
അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി സുല്‍ത്താൻ ബത്തേരി:  അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്.ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചു. .രാത്രിയാണ് വയനാട് ജില്ലയിലെ രണ്ട് സ്ഥലങ്ങളിൽ വോട്ടർമാരെ സ്വാധീന...
Image
  കാസര്‍കോട്ട് മോക് പോളിൽ ബിജെപിക്ക് അധിക വോട്ട്, സുപ്രീംകോടതിയെ അറിയിച്ചു; പരിശോധിക്കാൻ നിർദ്ദേശം 18-04-2024 ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മോക് പോളിനിടെ കാസർകോട്ട് ചെയ്യാത്ത വോട്ട് ബിജെപിക്ക് പോയ സംഭവം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി നിർദ്ദേശം നൽകിയത്. ഹർജിക്കാരനായ പ്രശാന്ത് ഭൂഷനാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ ആക്ഷേപങ്ങൾ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി നിർദ്ദേശിക്കുകയായിരുന്നു. വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുടെ വാദത്തിനിടെയാണ് പ്രശാന്ത് ഭൂഷണൻ ഇക്കാര്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത്. നാല് വോട്ടിംഗ് യന്ത്രങ്ങൾ  ബിജെപിക്ക് അനുകൂലമായി പോൾ ചെയ്തുവെന്ന് ഹർജിക്കാരൻ അറിയിച്ചു. ഇത് സംബന്ധിച്ച് യുഡിഎഫും എൽഡിഎഫും ജില്ലാകളക്ടർക്ക് പരാതി നൽകിയിട്ടുമുണ്ട്. 
Image
  പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു കൽപ്പറ്റ: പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മകൾഫാത്തിമതസ്‌കിയ (24)വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർ ഥിനിയാണ്. മഞ്ചേരി പാലക്കുളംസ്വദേശിയാണ്. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയിതിരിച്ചുവരുന്നതിനിടെയാണ് അപകടം. പിണങ്ങോട് നിന്ന് പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌കിയയുംകൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽനിന്ന്താഴ്ചയിലേക്ക്മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന അജ്മിയക്ക് ഗുരുതര പരിക്കേറ്റു.ഇവർകോഴിക്കോട് മെഡിക്കൽ കോളജിൽചികിത്സയിലാണ്.
Image
  പ്രശസ്‌ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ  നിര്യാതനായി നാറാത്ത്:- പ്രശസ്‌ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ (62) നിര്യാതനായി. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്‌കാരങ്ങൾ നേടിയ കളിയാട്ടം, കർമ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവൽ) എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നാറാത്ത് സ്വദേശിനിയായ കെ എൻ സൗമ്യയാണ് ഭാര്യ. മകൾ ഗായത്രി ബൽറാം. സഹോദരങ്ങൾ: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്. അസുഖ ബാധിതനായി ഏറെ നാൾ ചികിത്സ യിലായിരുന്നു ഇദ്ദേഹം. സുരേഷ് ഗോപി അടക്കം നിരവധി പ്രമുഖർ ഇദ്ദേഹത്തെ സന്ദർശിക്കാനും ഇദ്ദേഹത്തിൻ്റെ പുസ്തകം പ്രകാശനം ചെയ്യാനുമായി നാറാത്ത് വിട്ടിൽ എത്തിയിരുന്നു.  സംസ്കാരം ഇന്ന് പകൽ 2 മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ നടക്കും.
Image
  നിര്യതയായി  മയ്യിൽ ഓലക്കാട്. വാഹനാപകടത്തെ തുടർന്ന് പരിക്കുപറ്റി ചികിത്സയിലായിരുന്ന പ്രജിഷ (35) മരണപ്പെട്ടു. ഭർത്താവ് ബിജു( ഓട്ടോ ടാക്സി ഡ്രൈവർ)  മകൾഅലയ്ന. ശവസംസ്കാരം ഇന്ന് (17/4/2024) ഉച്ചയ്ക്ക്1.30 ന് കണ്ട കൈ ശാന്തിവനം...
Image
  കാണാതായ മുണ്ടേരി സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേരി ട്രേയിഡിംഗിന് സമീപത്തെ കിണറ്റിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി മുണ്ടേരി കച്ചേരിപ്പറമ്പ് സ്വദേശി സുബ്രഹ്മണ്യൻ ആശാരി (61) ആണ് മരിച്ചത്
Image
  മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി                                                        14 / 04 / 2024                                                                *ഏച്ചൂർ:* ഏച്ചൂർ നെഹറു പാർക്കിന് സമീപത്തെ പറമ്പിൽ മധ്യവയസ്ക‌നെ മരിച്ച നിലയിൽ കണ്ടെത്തി. പുളിയുള്ളതിൽ സന്തോഷ് ബാബു (52) ആണ് മരിച്ചത്. ചക്കരക്കൽ പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരേതരായ ഗോപാലൻ-യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ ശ്രീലത. മകൾ പഞ്ചമി.
Image
റഹീമിന്റെ മോചനം: കൈയയച്ച് സഹായിച്ച് മനുഷ്യസ്നേഹികൾ; പണ സമാഹരണം ലക്ഷ്യത്തിനരികെ *കോഴിക്കോട്*: സൗദി ജയിലിൽ കഴിയുന്ന അ​ബ്ദു​ൽ റ​ഹീ​മി​നെ വ​ധ​ശി​ക്ഷ​യി​ൽ​നി​ന്ന് പ​ണം ന​ൽ​കി മോ​ചി​പ്പി​ച്ചെ​ടു​ക്കാ​നു​ള്ള ​ശ്ര​മ​ങ്ങ​ൾ​ മനുഷ്യ സ്നേഹികൾ തുടരുന്നു. പണ സമാഹരണം ഇതുവരെ 30 കോടി കവിഞ്ഞു. 34 കോ​ടി രൂ​പയാണ് നൽകേണ്ടത്. ചൊ​വ്വാ​ഴ്ച​യാണ് ഇതിനുള്ള അ​വ​സാ​ന തീ​യ​തി. ഇ​വി​ടെ പി​രി​ച്ചെ​ടു​ത്ത പ​ണം സൗ​ദി​യി​ലേ​ക്ക് എ​ത്തി​ക്കേണ്ടതുണ്ട്. ഇ​തി​നാ​യി ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​ത്യേ​ക അ​നു​മ​തി തേ​ടാ​ൻ ശ്ര​മം ആരംഭിച്ചിട്ടുണ്ട്. വ​ധ​ശി​ക്ഷ​യും അ​തി​നു​പ​ക​രം പാ​രി​തോ​ഷി​ക​വു​മെ​ന്നു​ള്ള​ത് സൗ​ദി സ​ർ​ക്കാ​റു​മാ​യി നേ​രി​ട്ടു ബ​ന്ധ​മി​ല്ലാ​ത്ത വി​ഷ​യ​മാ​യ​തി​നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി ഇ​ട​പെ​ടാ​ൻ പ​രി​മി​തി​ക​ളു​ണ്ടെ​ന്നാ​ണ് സൗ​ദി അ​ധി​കൃ​ത​രി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​രം. ന​ഷ്ട​പ​രി​ഹാ​ര തു​ക ആ​വ​ശ്യ​പ്പെ​ട്ട​ത് ഒ​രു കു​ടും​ബ​മാ​ണെ​ന്നും ഇ​ത് ഭ​ര​ണ​കൂ​ട​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നു​മാ​ണ് സൗ​ദി അ​ധി​കൃ​ത​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. എ​ന്നാ​ലും മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്...
Image
  കോടികള്‍ കൊണ്ട് അമ്മാനമാടി മലയാള സിനിമ;ഒറ്റദിവസം കൊണ്ട് കേരളാബോക്സോഫീസില്‍ വീണത് 10 കോടിക്ക് മുകളിൽ വിഷു റിലീസായി വമ്പൻ പ്രതീക്ഷകളോടോയാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലയാളത്തില്‍ വൻ ഹൈപ്പോടെ രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തി. ബോക്സ് ഓഫീസ് തൂക്കുന്ന പ്രകടനമാണ് ചിത്രങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഫഹദിന്റെ ആവേശവും വിനീതിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യൻ ബോക്സ് ഓഫീസില്‍ വൻ കളക്ഷനാണ് റിലീസിന് നേടിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ആടുജീവിതവും മികച്ച കളക്ഷനോടെ മുന്നേറുകയാണ്. ഇതോടെ  കേരള ബോക്സോഫീസിലേക്ക് വന്നത് റെക്കോർഡ് കളക്ഷനായിരിക്കുമെന്നാണ് റിപ്പോർട്ട്. മലയാളത്തിന്റ മിക്ക മുൻനിര യുവ താരങ്ങളെയും അണിനിരത്തിയാണ് വിനീത് ശ്രീനിവാസൻ പുതിയ ചിത്രവുമായി എത്തിയത്. പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുമ്പോള്‍ വിനീത് ശ്രീനിവാസനും വര്‍ഷങ്ങളുടെ ശേഷത്തിലുണ്ടായിരുന്നു. ഇന്ത...
Image
  ബന്ധുക്കൾക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട യുവാവും മരിച്ചു പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നാമത്തെ യുവാവും മരിച്ചു. കോട്ടോപ്പാടം പുറ്റാനിക്കാട് പുതിയ വീട്ടിൽ ബാദുഷ (20) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മൂന്ന് പേരും മരണത്തിന് കീഴടങ്ങി. നേരത്തെ ഒഴുക്കില്‍പ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചിരുന്നു. ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാന (19), ദീന മെഹ്ബ (20) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബാദുഷയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപതിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം ജേഷ്ഠാനുജന്മാരുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. പുഴക്ക് സമീപം തോട്ടം വാങ്ങിയതിൽ എത്തിയതായിരുന്നു മൂന്നുപേരും. അവിടെ നിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയിൽ മുങ്ങിയത്. നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. സാധാരണയായി ആളുകൾ കുളിക്കുന്ന കടവല്ല ഇതെന്ന് വാർഡ് ...
Image
പുല്ലൂപ്പിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു കണ്ണാടിപ്പറമ്പ: പുല്ലൂപ്പിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചക്കരക്കൽ മക്രേരി സ്വദേശി മുഹമ്മദ് ശാഫിയാണ് മരിച്ചത് എന്നാണ് പ്രാധമിക വിവരം ഇന്നലെ രാത്രി 11.15 ഓടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസും എതിരേ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
Image
ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ് ഡിപി ഐ കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിനഞ്ച് വര്‍ഷമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായ പാര്‍ട്ടിയാണ് എസ്ഡിപിഐ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒമ്പത് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ പാര്‍ട്ടി മല്‍സരിച്ചിട്ടുണ്ട്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മല്‍സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യം വിലയിരുത്തിയാണ് ഇത്തരം തീരുമാനമെടുത്തത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണെന്നും രാജ്യത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ടയെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഭരണഘടനാനുസൃതമായി രാജ്യം നിലനില്‍ക്കണോ എന്നു തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. ഭരണഘടനാ മൂല്യങ്ങള്‍ കടുത്ത വെല്ലുവിളി നേരിട്ട ഒരു ഭരണകാലമാണ് ബിജെപിയുട...