Posts

Showing posts from February, 2025
Image
  വാരത്ത് ബൈക്ക് അപകടം: ചെന്നൈയിലെ വ്യാപാരി മരിച്ചു ഇരിക്കൂര്‍: ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് പരിസരത്തെ ബദരിയ്യ നഗറില്‍ പി.പി ഹൗസില്‍ എം. അബ്ദുല്‍ അര്‍ഷാദ് (46) വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയില്‍ വ്യാപാരം നടത്തുകയായിരുന്നു. മയ്യില്‍ കടൂര്‍ സ്വദേശിയാണ്. ചില ഓഫിസ് കാര്യങ്ങള്‍ക്കായി കണ്ണൂരിലേക്കുള്ള ബൈക്ക് യാത്രക്കിടെ വാരത്തുവെച്ചു കാറിനെ മറി കടന്നുവന്ന മറ്റൊരു ബൈക്ക് ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു.ഉടന്‍ തന്നെ നാട്ടുകാര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായിരുന്നു. മയ്യില്‍ കടൂരിലെ അബ്ദുല്ലയുടെയും മഹറുന്നിസയുടെയും മകനാണ്. ഭാര്യ: കെ. നുസൈബ. മകള്‍: കെ. നിദ. സഹോദരന്‍: എം. അര്‍ഷദ് (കടൂര്‍). ഇന്ന് നടക്കുന്ന പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വൈകിട്ട് നാലിന് ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്ജിദിലെ മയ്യിത്ത് നിസ്‌ക്കാര ശേഷം മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും. 
Image
  യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി നണിച്ചേരിയിൽ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പിലെ കെ പി നിഖിത (20) ആണ് മരിച്ചത്. ഭർത്താവ് വൈശാഖിൻ്റെ നണിച്ചേരിയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്. തളിപ്പറമ്പ് ലൂര്‍ദ്ദ് നഴ്‌സിംഗ് കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാർഥിനിയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  
Image
  പത്തനംതിട്ടയിൽ സി ഐ ടിയു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു പത്തനംതിട്ടയിൽ സി ഐ ടി യു പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. റാന്നി പെരുനാട് മഠത്തുംമൂഴിയില്‍ ആണ് സംഭവം. ജിതിന്‍ (36) ആണ് കൊല്ലപ്പെട്ടത്. മഠത്തുമുഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
Image
  പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയം മൊട്ടിട്ടു; 53കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി കാസർകോട്: വിദ്യാർത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ബേഡകം സ്വദേശിനിയായ 53കാരി വീട്ടമ്മ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയത് പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവർക്കൊപ്പം. മാസങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയില്‍ നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തില്‍ വെച്ചാണ് സഹപാഠിയായ ഓട്ടോ ഡ്രൈവറെ വീണ്ടും കണ്ടുമുട്ടിയത്.  53കാരിയുടെ അമ്മയുടെ വീട് തലശ്ശേരിയിലാണ്.അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്.  കുറെ വർഷങ്ങള്‍ക്ക് ശേഷമാണ് പഠിതാക്കള്‍ ഒന്നിച്ചുചേർന്നത്. ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയതിനെ തുടർന്ന് ബന്ധം വളർന്നു. വീട് വിട്ടുപോയി ഒരുമിച്ച് താമസിക്കാൻ നിശ്ചയിച്ചു. സാമ്പത്തികമായി ഉയർന്ന നിലവാരത്തില്‍ കഴിയുന്ന കുടുംബത്തില്‍ നിന്ന് ഉറ്റവരെ മുഴുവൻ തള്ളി സ്ത്രീ കാമുകനായ ഓട്ടോഡ്രൈവറുടെ കൂടെ കഴിഞ്ഞദിവസം നാടുവിട്ടു.  ഭർത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ബേഡകം പൊലീസ് കമിതാക്കളുടെ ഫോണ്‍ ലൊക്കേഷൻ തപ്പിയിറങ്ങി.  വയനാട് പോയി ബസില്‍ മടങ്ങിയ ഇരുവരെയും, ...
Image
  20 കോടിയുടെ ഭാഗ്യവാൻ ഇരിട്ടിയിൽ; ക്രിസ്മസ് ബമ്പറടിച്ചത് 'മുത്തു' ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിന്  കണ്ണൂര്‍: ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം അടിച്ചത് കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്. മുത്തു ലോട്ടറി ഏജന്‍സിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വിറ്റതെന്ന് ഏജന്‍സി ഉടമ അനീഷ്  പറഞ്ഞു. ഭാഗ്യശാലി ആരാണെന്നറിയാന്‍  ശേഖരിച്ചുവരികയാണെന്നും വൈകാതെ വിവരങ്ങള്‍ ലഭിക്കുമെന്നും അനീഷ് പറഞ്ഞു......
Image
  പകുതി വിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കണ്ണൂരിൽ മാത്രം 2000ലേറെ പരാതികൾ; പ്രതി സമാഹരിച്ചത് 350 കോടി രൂപ സംസ്ഥാനത്ത് പകുതി വിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ കൂടുതൽ പരാതികൾ. കണ്ണൂർ ജില്ലയിൽ മാത്രം 2000ലേറെ വനിതകൾ പൊലീസിൽ പരാതി നൽകി. പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു പണസമാഹരണം. കണ്ണൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യിൽ, വളപട്ടണം, പയ്യന്നൂർ സ്റ്റേഷനുകളിലാണ് പരാതികൾ ലഭിച്ചത്. പരാതികളുടെ എണ്ണം കൂടിയതോടെ പോലീസും പ്രതിസന്ധിയിലായി. സിഎസ്ആർ ഫണ്ട് ഉപയോ​ഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാൻ കഴിയുമെന്നായിരുന്നു വാ​ഗ്​ദാനം. തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനാണ് സന്നദ്ധകൂട്ടായ്മ രൂപീകരിച്ച് പദ്ധതിയുമായി രം​ഗത്തെത്തിയിരുന്നത്. സംസ്ഥാനത്തെമ്പാടും 62 സഡ് സൊസൈറ്റികൾ രൂപീകരിച്ചിരുന്നു. തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവയും വാ​ഗ്ദാനം ചെയ്തിരുന്നു. ഇതിൽ ആദ്യം ചിലർക്ക് ലഭിച്ചിരുന്നു. ഈ വിശ്വാസം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. പ്രതി അനന്തുകൃഷ്ണൻ സമാഹരിച്ചത് 350 കോടി രൂപയാണ്. അക്കൗണ്ടിൽ ഉണ്ടായിരുന്ന 3.25 കോടി രൂപ മരവിപ്പിച്ചു. ആലപ്പുഴ ജില്ലയിൽ നിന്ന് മാത്രം...
Image
  പുതിയതെരുവിൽ പെയിൻ്റ് കടയിൽ വൻ തീപ്പിടിത്തം ചിറക്കൽ ബാങ്കിന് മുൻപിൽ പ്രവർത്തിക്കുന്ന എസ് എസ് പെയിൻ്റ് ആൻഡ് ഹാർഡ്‌വെയേഴ്സിൻ്റെ മൂന്ന് കട മുറികളിലാണ് തിങ്കളാഴ്ച രാത്രി എട്ടേകാലോടെ തീപിടിച്ചത്. വ്യാപാരം കഴിഞ്ഞ് കട പൂട്ടിയ സമയത്താണ് തീപ്പിടിത്തം ഉണ്ടായതെന്ന് പരിസരത്തെ വ്യാപാരികൾ പറഞ്ഞു. പെയിൻറ് മിക്സ് ചെയ്യുന്ന മെഷീൻ, നിരവധി പെയിന്റ്‌ ബാരലുകൾ, ചുമരിൽ തേക്കുന്ന സം, വാർണിഷ് ബാരൽ, തിന്നർ ബോട്ടിൽ എന്നിവയടക്കം കത്തി നശിച്ചു. വൈദ്യുത തകരാർ കാരണം പെയിന്റ് മിക്സ് മെഷിനിൽ തീപടർന്നത് ആണെന്ന് കരുതുന്നു. 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. കണ്ണൂരിൽ നിന്ന് ഫയർ സ്റ്റേഷൻ ഓഫീസർ ടി അജയൻ, അസി. ഓഫീസർമാരായ എം രാജീവൻ, എസ് അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നിരക്ഷ സേനയെത്തിയാണ് തീയണച്ചത്. കെ വി സുമേഷ് എം എൽ എ, വളപട്ടണം എസ് ഐ ടി എം വിപിൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി പി എം അബ്ദുൾ മനാഫ്, ചിറക്കൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു
Image
  വീട്ടിൽ മോഷണം നടത്തിയ ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അതിഥി തൊഴിലാളി കസ്റ്റഡിയിൽ. മുണ്ടേരി | വീട്ടിൽ മോഷണം നടത്തിയ ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അതിഥി തൊഴിലാളി കസ്റ്റഡിയിൽ. അസം ജാനിയ ബാർപ്പേട്ടയിലെ സദ്ദാം ഹുസൈൻ (24) ആണ് ചക്കരക്കൽ പോലീസ്‌ പിടിയിലായത്. മുണ്ടേരി ചിറക്ക് സമീപം പണ്ടാര വളപ്പിൽ ആയിഷയുടെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ ആണ് സംഭവം. ആയിഷയുടെ ഭർത്താവ് സുലൈമാന്റെ രണ്ട് മൊബൈൽ ഫോണുകളാണ് കവർന്നത്.  മോഷണത്തിനിടെ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടെന്ന് മനസ്സിലാക്കിയ മോഷ്‌ടാവ് ഏറെ സമയം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ സുലൈമാൻ അടുക്കള ഭാഗത്തെ മുറിക്കകത്ത് പൂട്ടിയിടുക ആയിരുന്നു. മുറിയിൽ ഉണ്ടായിരുന്ന ഉലക്ക ഉപയോഗിച്ച് വാതിൽ പൊളിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച റോൾഡ് ഗോൾഡ് സ്വർണമാണെന്ന് കരുതി മോഷ്‌ടാവ് കൊണ്ടുപോയി. ചക്കരക്കൽ പോലീസും സ്‌ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് നടന്ന വിശദ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
Image
  മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ 18-കാരി ജീവനൊടുക്കിയ നിലയിൽ മലപ്പുറം മഞ്ചേരിയിൽ നിക്കാഹ് കഴിഞ്ഞ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 18 വയസ്സുള്ള ഷേർഷ സിനിവറിൻ്റെ മകൾ ഷൈമ സിനിവർ ആണ് മരിച്ചത്. പെൺകുട്ടി ജീവനൊടുക്കിയ ഉടൻ തന്നെ അയൽവാസിയായ 19കാരനും കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ഷൈമയുടെ നിക്കാഹ്. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹം. വിവാഹത്തിന് താല്പര്യമില്ലാത്തതാണ് പെൺകുട്ടി ജീവനൊടുക്കാൻ കാരണമെന്നും പൊലീസ് പറഞ്ഞു. ഷൈമയുടെ മൃതദേഹം മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജീവനൊടുക്കാൻ ശ്രമിച്ച യുവാവും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.മഞ്ചേരി തൃക്കലങ്ങോട് കാരക്കുന്നിലാണ് ഷൈമയെ മരിച്ച നിലയിൽ കണ്ടെത്തിയത്
Image
  സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഉപദ്രവം'; മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബം മലപ്പുറം: എളങ്കൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനം മൂലമെന്ന് ആരോപണം. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെയാണ് (25) വ്യാഴാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുജയെ ഭര്‍ത്താവ് പ്രഭിന്‍ ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയ് മാസത്തിലാണ്. സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലായിരുന്നു ഭര്‍ത്താവിന്റെ ഉപദ്രവമെന്നാണ് പരാതി. പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് വിഷ്ണുജയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.