Posts

Showing posts from September, 2025
Image
  മസ്തിഷ്കാഘാതം; ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു സൂർ: മസ്തിഷ്ക്കാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. എടക്കാട് ശിവഗംഗയിൽ സന്ദീപ് (51) ആണ് സൂർ ആശുപത്രിയിൽ മരിച്ചത്. 23 വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്നു. പതിനഞ്ചു വര്ഷത്തോളമായി സൂർ ഹോസ്പിറ്റലിൽ എയർ കണ്ടീഷണർ സൂപ്പർവൈസാറായി ജോലി ചെയ്തുവരികയാണ്. പിതാവ്: ബാലകൃഷൻ. മാതാവ്: വസന്ത.ഭാര്യ: പ്രവിത, മക്കൾ: നിതി, നേഹൽ. സഹോദരങ്ങൾ: അനൂപ് , സുദീപ്, സന്ധ്യ, പരേതാനായ ദിലീപ്. 
Image
  കണ്ണൂർ സ്വദേശി മസ്‌കത്തിൽ  വാഹനാപകടത്തിൽ മരിച്ചു. എടക്കാട് തൈലക്കണ്ടി മാടക്കണ്ടി ടി.എം നിസാറിന്റെ മകൻ അഷ്ഹദ് (31) ആണ് മരിച്ചത്. മസ്കത്ത് സോഹറിലായിരുന്നു അപകടം ദുബൈയിൽ നിന്ന് കുടുംബ സമേതം മസ്‌കത്തിലേക്ക് പോയതായിരുന്നു
Image
  13 വയസുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു 22-09-2025 മട്ടന്നൂർ: 13 വയസുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. വളോര ബൈത്തുൽ നഫീസയിൽ ചൂര്യോട്ട് അഷ്റഫിൻ്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ (13) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ വീട്ടിൽ കുഴഞ്ഞുവീണ മിസിരിയയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാവശ്ശേരി ഹൈസ്കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരങ്ങൾ: സ്വാലിഹ, മുഹമ്മദ്.
Image
  മുണ്ടേരിയിൽ ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് ആശാരി പണിക്കാരൻ മരിച്ചു മുണ്ടേരി: ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് ആശാരി പണിക്കാരൻ മരിച്ചു. മുണ്ടേരി ഹരിജൻ കോളനി റോഡ് പാറക്കണ്ടി ഹൗസിൽ ഗോപാലൻ്റെ മകൻ കൊളപ്രത്ത് മനോജ് (51) ആണ് മരിച്ചത്.  ഇന്നലെ രാത്രി 7.45ഓടെ വീടിൻ്റെ അടുക്കളയിൽ വെച്ച് ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് കിടക്കുന്നത് കണ്ട മനോജിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Image
  വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി ബന്തടുക്കയില്‍ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവിക (16)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ സാരിയില്‍ തൂങ്ങി ജീവനൊടുക്കിയ നിലയിലായിരുന്നു മൃതശരീരം ഉണ്ടായിരുന്നത്. ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം ഹോട്ടല്‍ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ് ദേവിക ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്നു ദേവിക. സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Image
  തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂരിലെ യുവതി മരിച്ചു 11-09-2025  തൊടുപുഴ (ഇടുക്കി): തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ തെരൂർ പാലയോട്ടെ കെ.പി മൊയ്തുവിൻ്റെ മകൾ സുമീറ (32) ആണ് മരിച്ചത്. തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിനെതിരെയായിരുന്നു പരാതി. ഒരു കോടി രൂപ ചിലവുള്ള ടിൽ തെറാപ്പി ചികിത്സ പരാജയപ്പെട്ടുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. 60 ശതമാനം രോഗശമനം ഉറപ്പ് നൽകിയതിന് ശേഷമാണ് ചികിത്സയ്ക്ക് വിധേയമായതെന്നും എന്നാൽ ചികിത്സ പരാജയപ്പെട്ടെന്നും രോഗി കൂടുതൽ ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. കൂടാതെ രോഗിയെ ഡിസ്‌ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ഇന്ന് ഉച്ചയോടെ തെരൂർ പാലയോട്ടെ വീട്ടിൽ എത്തിക്കും.
Image
നായികയ്ക്ക്‌ സൂപ്പര്‍ പവര്‍ ലഭിക്കുന്ന 'ലോക'യിലെ ഗുഹ തിരഞ്ഞ് പ്രേക്ഷകര്‍; കണ്ണൂര്‍ പയ്യാവൂരിലുണ്ട് സംഭവം                                                        10 / 09 / 2025                                                               *പയ്യാവൂർ:* ഓണം റിലീസായെത്തി വൻ വിജയമായ 'ലോക ചാപ്റ്റർ വണ്‍-ചന്ദ്ര' സിനിമയിലെ നായികയ്ക്ക് സൂപ്പർ പവർ കിട്ടുന്ന ഗുഹ കണ്ടിരുന്ന ഏതൊരു പ്രേക്ഷകന്റെയും കണ്ണുടയ്ക്കുന്നതാണ് .പയ്യാവൂർ കുഞ്ഞിപ്പറമ്ബിലുണ്ട് ആ ഗുഹ. ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത സിനിമയിലെ ഫ്ലാഷ് ബാക്ക് സീനിലാണ് ഗുഹയുടെ ഉള്‍വശം കാണിക്കുന്നത്. എറണാകുളത്തെ മറ്റൊരു ഗുഹയിലും ഈ സീനിന്റെ ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ഡിസംബറിലാണ് പയ്യാവൂരിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. സഞ്ചാരികള്‍ക്ക് അത്രയൊന്നും...
Image
  കാസർകോട് അമ്മയ്ക്ക് ചെലവിന് പണം നല്‍കിയില്ല: പണം നൽകുന്നതുവരെ മകനെ ജയിലിലടച്ചു അമ്മയ്ക്ക് ചെലവിന് നല്‍കാത്തതിന്റെ പേരില്‍ മകനെ ആര്‍ഡിഒ ജയിലിലടച്ചു. ആര്‍ഡിഒ കോടതി വാറണ്ട് പ്രകാരമാണ് മകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മടിക്കൈ മലപ്പച്ചേരി വടുതലകുഴിയിലെ പ്രതീഷിനെ (46) ആണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മകന്‍ ചെലവിന് നല്‍കുന്നില്ലെന്ന പരാതിയുമായി കാഞ്ഞിരപ്പൊയിയിലെ ഏലിയാമ്മ ജോസഫ്(68) ആണ് കാഞ്ഞങ്ങാട് ആര്‍ഡിഒ കോടതിയെ സമീപിച്ചത്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും നിയമപരിരക്ഷ മുന്‍നിര്‍ത്തി പ്രതിമാസം രണ്ടായിരം രൂപ ഏലിയാമ്മയ്ക്ക് നല്‍കണമെന്ന് ഒരു വര്‍ഷം മുന്‍പ് ആര്‍ഡിഒ കോടതി ഉത്തരവിട്ടിരുന്നു. ഈ തുക മകന്‍ നല്‍കുന്നില്ലെന്ന് കാണിച്ച് അഞ്ചുമാസം മുന്‍പ് ഏലിയാമ്മ ആര്‍ഡിഒ കോടതിയിലെ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ പരാതി നല്‍കി. പത്ത് ദിവസത്തിനകം കുടിശിക ഉള്‍പ്പെടെ നല്‍കണമെന്ന് ഉത്തരവിട്ട് ട്രിബ്യൂണല്‍ മടിക്കൈ വില്ലേജ് ഓഫീസര്‍ മുഖേന നോട്ടീസുമയച്ചിരുന്നു. തുടര്‍ന്ന് രണ്ടുതവണ ഹാജരായപ്പോഴും തനിക്ക് പണം നല്‍കാന്‍ സാധിക്കില്ലെന്ന് പ്രതീഷ് പറഞ്ഞു. ജൂലൈ 31-നകം ഒരു ഗഡു നല്‍കിയില്ലെങ്കില്‍ ക്രി...
Image
  വൻമതിലിന് മുകളിൽ തിരുവാതിര; ചൈനയിൽ ഓണത്തിൻറെ നിറക്കാഴ്ച ബീജിംഗ്: ചൈനയിലെ വൻ മതിലിന് മുകളിൽ മലയാളി മങ്കമാരുടെ തിരുവാതിര ആവേശമായി. ഓണാഘോഷത്തിന്റെ ഭാഗമായി, കണ്ണൂർ പിണറായി ആസ്ഥാനമായി പ്രവർത്തിക്കുന്ന സവാരി - ദ റിയൽ ട്രാവൽമേറ്റ്‌ന്റെ നേതൃത്വത്തിൽ ചൈന സന്ദർശിച്ച വനിതാസംഘം ആവിഷ്കരിച്ചിരുന്ന തിരുവാതിര അവതരണം വിദേശികളെയും ആകർഷിച്ചു. സുജ സുധാകരൻ, ലീന എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ തിരുവാതിരയിൽ സംഘത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു. ഏഴ് ദിവസത്തെ യാത്രയ്ക്കിടെ സംഘം ബീജിംഗും ശാങ്ഹായിയും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ സന്ദർശിച്ചു. സെപ്റ്റംബർ 3-ന് സംഘം കേരളത്തിലേക്ക് മടങ്ങി. പ്രാചീന ചൈനയുടെ ശില്പസൗന്ദര്യത്തിനൊടുവിൽ സമൃദ്ധമായ മലയാളി കലാപാരമ്പര്യത്തെ കാണാനായത് അത്ഭുതമുണർത്തിയതായിരുന്നു. നിരവധി ദേശീയ-അന്തർദേശീയ സന്ദർശകർ ആനന്ദത്തോടെ ഈ നിമിഷങ്ങൾ ആസ്വദിച്ചു. ചിലർ തിരുവാതിര സംഘത്തോടൊപ്പം സെൽഫികൾ എടുക്കാനും മടിച്ചില്ല.
Image
  ബുള്ളറ്റ് ലേഡിക്ക് കരുതൽ തടങ്കൽ പയ്യന്നൂർ | 'ബുള്ളറ്റ് ലേഡി' എന്ന പേരിൽ അറിയപ്പെടുന്ന യുവതി കരുതൽ തടങ്കലിൽ. ബുള്ളറ്റിൽ യാത്ര ചെയ്യുന്ന നിഖില സമൂഹമാധ്യമത്തിലെ താരം കൂടിയാണ്. മുല്ലക്കോട് സ്വദേശിനി നിഖിലയെയാണ് പിറ്റ് എൻഡിപിഎസ് നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഈ നിയമ പ്രകാരം പ്രതിയെ ആറ് മാസം വരെ തടങ്കലിൽ വയ്ക്കാൻ സാധിക്കും. കേരള പോലീസ് തീവ്രവാദ വിരുദ്ധ സ്ക്വാഡ്, ബെഗളൂരു പൊലീസ് എന്നിവയുടെ സഹായത്തോടെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് സതീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ബെഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഒരു വനിതയെ ഈ നിയമപ്രകാരം കരുതൽ തടങ്കലിലാക്കുന്നത്. മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ട സാഹചര്യത്തിലാണ് എക്സൈസിന്റെ കടുത്ത നടപടി. ലേഡിക്ക് കരുതൽ തടങ്കൽ
Image
  കാർ യാത്രികനെ ആക്രമിച്ച് ഫോണും പണവും കവർന്നു                                                        06 / 09 / 2025                                                               *മയ്യിൽ:* കാർയാത്രികനെ ബൈക്കിൽ എത്തിയ മോഷ്ടാവ് കത്തി കാണിച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നു. തലശേരി ചമ്പാട് സിറ്റിമാൻ ഹൗസിലെ മർവാൻ ഖാലിദിൻ്റെ (29) മൊബൈൽ ഫോണും 4,000 ദുബായ് ദിർഹവും 30,000 രൂപയും അടങ്ങുന്ന പേഴ്‌സാണ് മോഷ്ടാവ് കവർന്നത്.  ഇന്നലെ വൈകിട്ട് നാല് മണിയോടെ കുറ്റ്യാട്ടൂർ എട്ടേയാറിലാണ് സംഭവം. പരാതിക്കാരൻ സഞ്ചരിച്ചിരുന്ന കെ എൽ 58 സെഡ് 4871 നമ്പർ കാർ റോഡരികിൽ നിർത്തി ഗൂഗിൾ മാപ്പിൽ വഴി നോക്കുന്ന സമയത്താണ് പൾസർ ബൈക്കിൽ എത്തിയ പ്രതി കാറിൻ്റെ ഗ്ലാസ് തുറക്കാൻ ആവശ്യപ്പെട്ട് കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിക...
Image
  പെരുമാച്ചേരിയിൽ നിർമ്മാണത്തിലിരിക്കെ വീട് തകർന്നു പെരുമാച്ചേരി: പെരുമാച്ചേരിയിൽ നിർമ്മാണത്തിലിരിക്കെ വീട് തകർന്നു, തയ്യിലെ വളപ്പിൽ അംഗൺവാടിക്ക് സമീപം അഫ്സൽ പുതുതായി പണി കഴപ്പിക്കുന്ന വീടാണ് തകർന്നത്. രണ്ടാം നിലയുടെ വാർപ്പ്പണി നടക്കുന്നതിനിടെ ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് വീട് തകർന്ന് വീണത്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനിടെയുണ്ടായ ദാരുണ സംഭവം സമീപവാസികളേയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി.
Image
  പെയിൻ്റിംഗ് ജോലിക്കിടെ കുഴഞ്ഞ് വീണ യുവാവ് മരിച്ചു 3-09-2025 പള്ളിപ്പറമ്പ്: പെയിൻ്റിംഗ് ജോലിക്കിടെ കുഴഞ്ഞ് വീണ യുവാവ് മരിച്ചു. പള്ളിപ്പറമ്പ് കായച്ചിറ മേക്കര വീട്ടിൽ നൂറുദീൻ (37) ആണ് മരിച്ചത്. ഒരാഴ്ചയോളമായി കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുസ് ലിംലീഗ് കായച്ചിറ ശാഖാ പ്രവർത്തകനാണ്.  ഉപ്പ: അബ്ദുറഹ്മാൻ. ഉമ്മ: കായച്ചിറ മേക്കര വീട്ടിൽ ഫാത്തിമ. ഭാര്യയും രണ്ട് കുട്ടികളുമുണ്ട് സഹോദരങ്ങൾ: സിദ്ദീഖ്, ഷംസുദീൻ, സുമയ്യ, ആയിശ. മൃതദേഹം നാളെ രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കും. മയ്യിത്ത് നിസ്കാരം ചേലേരി ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.