Posts

Showing posts from October, 2025
Image
  പിഎം ശ്രീക്കെതിരെ കണ്ണൂർ കോർപ്പറേഷനിൽ പ്രമേയം;എതിർത്ത് CPIMഉം BJPയും കണ്ണൂർ: പിഎം ശ്രീ പദ്ധതിക്കെതിരെ പ്രമേയവുമായി കണ്ണൂർ കോർപ്പറേഷൻ. പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെ സിപിഐഎമ്മും ബിജെപിയും എതിർത്തു. സിപിഐഎമ്മിന്റെ വിയോജന കുറിപ്പിൽ സിപിഐ ഒപ്പുവെച്ചില്ല. സിപിഐ കൗൺസിലർ കെ വി അനിതയാണ് വിയോജനകുറിപ്പിൽ ഒപ്പുവെക്കാതെ വിട്ടുനിന്നത്. യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനിൽ കഴിഞ്ഞ ദിവസമാണ് യുഡിഎഫ് കൗൺസിലർ പിഎം ശ്രീ സംബന്ധിച്ച പ്രമേയം കൊണ്ടുവന്നത്. എൽഡിഎഫിന് 19ഉം ബിജെപിയ്ക്ക് ഒരു കൗൺസിലറുമാണ് ഇവിടെയുള്ളത്. ഇതിൽ സിപിഐയുടെ ഏക കൗൺസിലറാണ് അനിത. സിപിഐ- സിപിഐഎം പശ്‌നങ്ങൾ തദ്ദേശ തലത്തിലും അലയടിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂർ കോർപറേഷനിലെ സംഭവം. അതേസമയം പിഎം ശ്രീയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളിൽ അനുനയത്തിനില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണും. മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനാണ് സിപിഐ തീരുമാനം .
Image
  പിലാത്തറ മണ്ടൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു                            പിലാത്തറ: മണ്ടൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ അതിയടം മണ്ടിയൻഹൗസിലെ കെ വി നീരജ് (20) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6:45 നായിരുന്നു അപകടം. പഴയങ്ങാടി ഭാഗത്ത് നിന്നു പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന നീരജ് ഓടിച്ചിരുന്ന സ്കൂട്ടറും പിലാത്തറ ഭാഗത്ത് നിന്നു പഴയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നീരജിനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ത്യൻ കോഫി ഹൗസ് പയ്യന്നൂരിൽ മൂന്ന് മാസം മുൻപാണ് നീരജിന് ജോലി കിട്ടിയത്. അതിയടത്തെ എം രവി-സുഭന ദമ്പതികളുടെ മകനാണ്. സൂരജ് (ബാംഗ്ലൂർ) സഹോദരനാണ്.
Image
  വള്ളുവൻ കടവിലെ ഓളപരപ്പിൽ നിറഞാടി വള്ളങ്ങൾ ; ജലരാജ പട്ടം ശ്രീ വയൽക്കര വെങ്ങാട്ടിന് 27/10/25 മയ്യില്‍: ആര്‍പ്പോ വിളികള്‍ക്കിടയില്‍ വിജയികളുടെ പേര്‍ ഉച്ചഭാഷിണിയില്‍ മുഴങ്ങിയപ്പോള്‍ വള്ളുവന്‍കടവ് ദേശം കരഘോഷത്തിലമര്‍ന്നു. ദേശത്തിന്റെ ആവേശമായ ഉത്തരമേഖലാ വള്ളുവന്‍കടവ് വള്ളംകളി മല്‍സരത്തിലെ 25 പേര്‍ തുഴയുന്ന പുരുഷന്‍മാരുടെ മത്സരത്തിൽ വയൽക്കര വെങ്ങാട്ട് ഒന്നാം സ്ഥാനവും പാലിച്ചോൻ അച്ഛം തിരുത്തി രണ്ടാം സ്ഥാനവും ന്യൂ ബ്രദർസ് മയ്യിച്ച മൂന്നാം സ്ഥാനവും നേടി.15 പേര് തുഴയുന്ന  പുരുഷന്‍മാരുടെ മത്സരത്തിൽ പാലിച്ചോൻ അച്ചാoതുരുത്തി എ ടീം ചാമ്പ്യൻമാരായി.ന്യൂ ബ്രദർസ് മയ്യിച്ച രണ്ടും എ കെ ജി മയ്യിച്ച മൂന്നാം സ്ഥാനവും നേടി.വനിതകളുടെ മത്സരത്തിൽ പാലിച്ചോൻ അച്ചാoതുരുത്തി ജേതാക്കളായി.വയൽക്കര വെങ്ങാട്ട് രണ്ടും വയൽക്കര മയ്യിച്ച മൂന്നാം സ്ഥാനവും നേടി.   അപൂര്‍വമായി നടക്കുന്ന ജലോല്‍സവത്തിന് സാക്ഷിയാകാന്‍ വള്ളുവന്‍കടവിലെ ഓളപരപ്പിനരികെയെത്തിയത് ആയിരങ്ങള്‍. കണ്ണാടിപ്പറമ്പ് വള്ളുവന്‍കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് രാവിലെ മുതല്‍ അയല്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെയാണ് ആളുകളൊഴുകിയെത്തിയത്. വിശാ...
Image
മാടായിപ്പാറയില്‍ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു പഴയങ്ങാടി: മാടായിപ്പാറയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. ഖത്തര്‍ കെ.എം.സി.സി പയ്യന്നൂര്‍ മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി അംഗം ബഷീര്‍ പുളിങ്ങോത്തിന്റെ മകന്‍ മുട്ടം സ്വദേശി ഹസീബ് ബഷീര്‍ (25) ആണ് മരിച്ചത്.  10 ദിവസം മുമ്പ് അപകടത്തില്‍ ഗുരുതമായി പരിക്കേറ്റ് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.  ഖത്തറില്‍ ജോലിചെയ്യുന്ന ഹസീബ് സഹോദരിയുടെ വിവാഹത്തിനാണ് നാട്ടില്‍ എത്തിയത്. തിരികെ ഖത്തറിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അപകടം.
Image
  സൗദിയില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍ സ്വദേശി അന്തരിച്ചു കണ്ണൂര്‍: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍ സ്വദേശി പിറ്റേന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പാമ്പുരുത്തിയിലെ വയലില്‍ പുരയില്‍ ഗഫൂര്‍ (49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് റിയാദില്‍ നിന്നു നാട്ടിലേക്കെത്തിയത്. പരേതനായ മുക്രിരകത്ത് മമ്മു ആസിയ ദമ്പതികളുടെ മകനാണ്. മയ്യിത്ത് പാമ്പുരുത്തി ജുമാ മസ്ജിദില്‍ ഖബറടക്കി. ഭാര്യ: എം ഹന്നത്ത്. മക്കള്‍ : ഫാത്തിമ, ഫാദിയ.
Image
  ജീവകാരുണ്യ പ്രവർത്തകൻ അഹ്‌മദ്‌ പാറക്കൽ തുർക്കിയിൽ അന്തരിച്ചു 26-10-2025 കാഞ്ഞിരോട്: ജമാഅത്തെ ഇസ്‌ലാമി നേതാവും ജീവകാരുണ്യ പ്രവർത്തകനും നിരവധി സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങളുടെ സാരഥിയുമായ അഹ്‌മദ്‌ പാറക്കൽ തുർക്കിയിൽ അന്തരിച്ചു. കുടുംബ സമേതം വിനോദ യാത്രയ്ക്ക് തുർക്കിയിലേക്ക് യാത്ര തിരിച്ചതായിരുന്നു. അവിടെ വച്ച് ഹൃദയാഘാതം അനുഭവപ്പെടുകയും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
Image
  വാരത്ത് മയക്ക്‌മരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ 25-10-2025 കണ്ണൂർ: വാരത്ത് മയക്ക്‌മരുന്ന് വേട്ട. യുവാവ് അറസ്റ്റ് ചെയ്തു. വാരം കടാങ്കോട് രാമൻ കട പ്രദേശത്ത് എക്സൈസ് നടത്തിയ റെയ്‌ഡിൽ 10 ഗ്രാമോളം മെത്താഫിറ്റാമിനാണ് പിടികൂടിയത്. ഇരിക്കൂർ സിദ്ധീഖ് നഗർ സ്വദേശി കെ. ഹാഷിമിനെ എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കേരള എടിഎസിന്റെ സഹായത്തോടെ പ്രതി നിരീക്ഷണത്തിലായിരുന്നു. മയക്ക്‌മരുന്ന് കടത്താനുപയോഗിച്ച ബൈക്കും പിടികൂടി
Image
  കണ്ണൂരിൽ സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു 24-10-2025 കണ്ണൂർ: സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താണ ആനയിടുക്കിലെ ബി. അഫ്നാസ് (30) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.  ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അഫ്‌നാസ് സുഹൃത്ത് ഫാരിസിനൊപ്പം തെക്കീ ബസാർ മക്കാനിയിലെ ആനക്കുളത്തിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ മുങ്ങിതാഴുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനയിടുക്കിലെ അഹമ്മദ് - ഹഫ്‌സത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അജ്മൽ, അഫ്സൽ. 
Image
    എസ്ഡിപിഐയുടെ ആംബുലൻസ് തകർത്തു, ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചു; നെടുമങ്ങാട് സംഘ‍ർഷം തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘ‍ർഷം. ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമം. സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച് എസ്ഡിപിഐ പ്രവർത്തകർ ഇന്നലെ നെടുമങ്ങാട് വെച്ച് ഉണ്ടായ എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘർഷത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കാണ് മർദനമേറ്റിരുന്നു. അഴീക്കോട് ജംഗ്ഷനിൽ വച്ച് രാത്രിയിൽ സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ പ്രവർത്തകന്റെ വീടിനും എസ്ഡിപിഐ ആംബുലൻസിനും നേരെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെ സംഘർഷത്തിന് തുടക്കം പിന്നാലെ. എസ്ഡിപിയുടെ ആംബുലൻസിന്റെ ഗ്ലാസ് ഒരു സംഘം തകർത്തു. മുഖംനൂടി ധരിച്ചെത്തിയവരാണ് ആംബുലൻസ് തകർത്തത്. ഇത് ഡിവൈഎഫ്ഐ ആണെന്ന് എസ്ഡിപി ആരോപിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ ഇട്ട ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയുടെ ആംബുലൻസ് കത്തിച്ചു. വാഹനം പൂർണമായി കത്തി നശിച്ചു. രാത്രി 11.55 നും 12 നു...
Image
  പ്രസവത്തിനിടെ 22കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി ആലപ്പുഴ: ആലപ്പുഴയിൽ പ്രസവത്തിനിടെ ഇരുപത്തിരണ്ടുകാരി മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജാരിയത്ത് (22) ആണ് മരിച്ചത്. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ജാരിയത്തിൻ്റെ പ്രസവം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
Image
  കൂത്തുപറമ്പില്‍ വയോധികയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍ കൂത്തുപറമ്പ്: അടുക്കള വാതില്‍ തുറന്ന് വീട്ടില്‍ കയറി വയോധികയുടെ ഒരു പവന്റെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലറെ പോലീസ് അറസ്റ്റുചെയ്തു. നഗരസഭയിലെ നാലാം വാര്‍ഡായ നൂഞ്ഞുമ്പായിയിലെ സി.പി.എമ്മിന്റെ കൗണ്‍സിലര്‍ മൂര്യാട് സ്വദേശി പി.പി രാജേഷിനെയാണ് പോലീസ് അറസ്റ്റുചെയ്തത്.  വ്യാഴാഴ്ച ഉച്ചക്ക് 12.40ഓടെ കൂത്തുപറമ്പ് കണിയാര്‍കുന്നിലെ കുന്നുമ്മല്‍ ഹൗസില്‍ നാണുവിന്റ ഭാര്യ പി. ജനകിയുടെ ഒരു പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. കൂത്തുപറമ്പ് സഹകരണ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍ കൂടിയാണ് രാജേഷ്.
Image
  കിടപ്പുമുറിയില്‍ യുവതി തൂങ്ങിയ നിലയില്‍; രക്ഷിക്കാനായി ആശുപത്രിയില്‍ കൊണ്ടുപോവുമ്പോള്‍ കാറപകടത്തില്‍ മരിച്ചു  *Published;15-10-2025 ബുധൻ* കാസര്‍കോട്: കുറ്റിക്കോല്‍ ബേത്തൂര്‍പാറയില്‍ കിടപ്പുമുറിയില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ട യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കാര്‍ മറിഞ്ഞു യുവതി മരിച്ചു. യുവതിയുടെ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു. തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമയാണ് (20) മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് മഹിമയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് അമ്മ വനജയും സഹോദരന്‍ മഹേഷും ചേര്‍ന്ന് മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാര്‍ പടിമരുതില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മൂന്നുപേരെയും നാട്ടുകാര്‍ കാസര്‍കോട്ട്‌ ചെര്‍ക്കള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. തൂങ്ങിയതാണോ കാര്‍ അപകടമാണോ മഹിമയുടെ മരണകാരണം എന്ന് വ്യക്തമല്ല. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വനജയും മഹേഷും ആശുപത്രിയില്‍ ചികില്‍സയിലാണ്. കാസര്‍കോട്ടെ നുള്ളിപ്പാടിയില്‍ നഴ്...
Image
  കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരെ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക പ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചു കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക പ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചു. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്. വായനശാലയിൽ നടന്ന ബോധവത്കരണ നാടകാവതരണത്തിനിടെയാണ് സംഭവം. നാടക പ്രവര്‍ത്തകനായ രാധാകൃഷ്ണന്‍റെ ഏഴാമത്തെ വേദിയായിരുന്നു ഇത്. വായനശാലയുടെ വരാന്തയിൽ ഒരുക്കിയ വേദിയിൽ നാടകം അവതരിപ്പിക്കുന്നതിനിടെ അവിടേക്ക് എത്തിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. കുട്ടിക്ക് തെരുവുനായയുടെ കടിയേൽക്കുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് സംഭവം. രാധാകൃഷ്ണന്‍റെ കാലിനാണ് കടിയേറ്റത്. നാടകത്തിന്‍റെ ഭാഗമാണെന്നാണ് ആദ്യം ആളുകള്‍ കരുതിയത്. എന്നാൽ, പിന്നീടാണ് ശരിക്കും നായ കടിച്ചത് തന്നെയാണെന്ന് വ്യക്തമായത്. കൃഷ്ണപിള്ള വായനശാല ഞായറാഴ്ച രാത്രി എട്ടിന് സംഘടിപ്പിച്ച പേക്കാലം എന്ന ഏകപാത്രനാടകാവതരണത്തനിടെയാണ് സംഭവം. ഏകപാത്ര നാടകം അവതരിപ്പിക്കുന്നതിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവർത്തകൻ കണ്ടക്കൈയിലെ പി. രാധാകൃഷ്ണനാണ് നായയു...