Posts

Showing posts from November, 2025
Image
  ബൈക്ക് അപകടത്തിൽ കടൂർ സ്വദേശി യുവാവിന് ദാരുണാന്ത്യം മയ്യിൽ : ബൈക്ക് അപകടത്തിൽ കടൂർ സ്വദേശി യുവാവിന് ദാരുണാന്ത്യം. കടൂർ ചെറുപഴശ്ശിയിലെ എം വി യൂസഫ്- എം അസ്മ ദമ്പതികളുടെ മകൻ മുഹമ്മദ് അസ്‌ലം (34) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ ചെറുവത്തല മൊട്ടയിൽ വച്ചാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് സാരമായി പരുക്കേറ്റ അസ്‌ലമിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: അജ്മൽ. കബറടക്കം ഇന്ന് കടൂർ കബർസ്താനിൽ.
Image
  പാലത്തായി പീഡനകേസ് : ബിജെപി നേതാവായ പ്രതി പത്മരാജന്‍ കുറ്റക്കാരന്‍ കണ്ണൂർ: പാലത്തായി പീഡനക്കേേസിൽ ബിജെപി നേതാവ് കടവത്തൂർ സ്വദേശി കെ പത്മരാജൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പാനൂർ പാലത്തായിൽ 10 വയസുകാരിയെ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജൻ പീഡിപ്പിച്ച കേസിലാണ് വിധി. പ്രതിക്കുള്ള ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരവുമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തവും, വധശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണ് പാലത്തായി പീഡനക്കേസ്. പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പോലിസ് 2020 മാര്‍ച്ച് 17നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പോലിസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചു...
Image
  തൃച്ചംബരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു തളിപ്പറമ്പ്: തൃച്ചംബരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ മരിച്ചു. ഏഴാംമൈല്‍ പട്ടിണിത്തറക്ക് സമീപം താമസിക്കുന്ന ഇ.എന്‍.സജീവന്‍ (55) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സജീവന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. അപകടത്തില്‍ വേറെ 2 പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദേശീയപാതയില്‍ തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപം നവംബര്‍ 6 ന് രാവിലെ ആയിരുന്നു അപകടം. സജീവനോടൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി സലീം, ചെറുപുഴ സ്വദേശിയും ഇടുക്കി കുട്ടിക്കാനം കെ.എ.പി അഞ്ചാം ബറ്റാലിയനിലെ പോലീസുകാരനുമായ ജിയോ എന്നി വര്‍ക്കാണ് പരിക്കേറ്റിരുന്നത്. ഇവര്‍ ചികില്‍യിലാണ്. ഭാര്യ: ദീപ. മക്കള്‍: അര്‍ജുന്‍, ആദര്‍ശ്, അഭിനന്ദ്. സഹോദരങ്ങള്‍: പ്രസന്നന്‍, അനിത, സുരേഷ്. പരേതരായ ബാലന്‍-കൗസല്യ ദമ്പതികളുടെ മകനാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വടക്കാഞ്ചേരി കപ്പണതട്ട് പൊതുശ്മശാനത്തില്‍.  
Image
  കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കണ്ണൂർ: ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോപണവിധേയയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ഇത്തവണ സീറ്റില്ല. അതേസമയം, എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ. അനുശ്രീ പിണറായി ഡിവിഷനിൽ സ്ഥാനാർത്ഥിയാകും. സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ബിനോയ് കുര്യൻ ഒഴികെയുള്ളവർ എല്ലാവരും പുതുമുഖങ്ങളാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പ്രതിനിധീകരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം വി.വി. പവിത്രൻ സ്ഥാനാർത്ഥിയാകും. എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പിണറായി ഡിവിഷനിലാണ് മത്സരിക്കുന്നത്. കണ്ണൂർ സർവകലാശാല ജേർണലിസം വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിനിയും എസ്എഫ്‌ഐ പേരാവൂർ ഏരിയ സെക്രട്ടറിയുമായ നവ്യ സുരേഷ് പേരാവൂർ ഡിവിഷനിൽ സ്ഥാനാർത്ഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യൻ ...
Image
സ്കൂൾ വാഹനം അപകടത്തിൽപ്പെട്ടു കുപ്പം എം എം യുപിഎസ് സ്കൂളിലെ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് മതിലിടിച്ച് 11 കുട്ടികൾക്ക് പരിക്ക് പരിയാരം ചിതപ്പിലെ പൊയിലിൽ ആണ് അപകടം നടന്നത് വായാട് പുളിയുർ പ്രദേശത്തെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത് . പരിക്കുപറ്റി തളിപ്പറമ്പ് ലൂർദ്ദിൽ ഹോസ്പിറ്റലിൽ കഴിയുന്ന,ഏഴാം ക്ലാസ് വിദ്യാർത്ഥിനി നജാ ഫാത്തിമ (12),  കണ്ണൂർപരിയാരം മെഡിക്കൽ കോളേജിൽ കഴിയുന്ന നാലാം ക്ലാസ് വിദ്യാർത്ഥികളായറഫ, (9) ഫർസ (9) -ഹാദി മുഹമ്മദ് (9)ഫാത്തിമ കെ സി( 9) 3 ക്ലാസ് ഇസ്ന ഫാത്തിമ (6) ഒന്നാം ക്ലാസ്, ഷിഫാൻ (12) 7ക്ലാസ്, ഫർഹാ ഫാത്തിമ(12) മൻഹ (5) ukg, മിൻഹ (5) ukg, ഫാത്തിമ കെ(10) 6 ക്ലാസ് എന്നീ കുട്ടികളെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് ഓട്ടോ ടാക്സി ഡ്രൈവർ അബ്ദുൽ ഖാദർ വായാട് (55) അപകടത്തിൽ പരിക്കുപറ്റിയിട്ടുണ്ട്. അപകട വിവരം അറിഞ്ഞ് നിരവധി ആളുകളാണ് പരിയാരം മെഡിക്കൽ കോളേജിൽ എത്തിയത്
Image
  കുറുമത്തൂരിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; മാതാവ് അറസ്റ്റിൽ 05/11/25 കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന് മുബഷീറ മൊഴി നല്‍കിയിരുന്നു. കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്ത് കൊണ്ടുപോയപ്പോള്‍ കുഞ്ഞ് വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണു എന്നായിരുന്നു അമ്മ ആദ്യം നാട്ടുകാരോടും പിന്നീട് പൊലീസിനോടും പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലായിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ മൊഴി നല്‍കിയത്. തുടക്കം മുതല്‍ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. അതിന് പ്രധാന കാരണം കിണറിന് ഗ്രില്ലിട്ടിരുന്നു എന്നതായിരുന്നു. മാത്രവുമല്ല കിണറിന്റെ ഒരു ഭാഗം വലയിട്ടും മൂടുകയും ചെയ്തിരുന്നു. അത്രയും സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെ കിണറ്റില്‍ വീണു എന്നതായിരുന്നു പൊലീസിനെ സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന് അമ്മ സമ്മതിച്ചത്. തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ജാബിര്‍...
Image
  പുഴയിൽ കുളിക്കാനിറങ്ങിയ കണ്ണൂർ പിലാത്തറ സ്വദേശി മുങ്ങിമരിച്ചു അരീക്കോട്: ചാലിയാറിലെ മൈത്രക്കടവിൽ കുളിക്കാനിറങ്ങിയ കടന്നപ്പള്ളി ചിറ്റന്നൂർ തൃപ്തിയിൽ ടി.പി.ഉജിത്ത് (21) ആണ് മരിച്ചത്. ഊർങ്ങാട്ടിരി പഞ്ചായത്തിലെ മൈത്രയിൽ ഉ ദ്ഘാടനത്തിനൊരുങ്ങുന്ന ഹോട്ടലിന്റെ ജോലി കൾക്കായി രണ്ടുദിവസം മുൻപ് എത്തിയ ഉജിത്ത് പണികഴിഞ്ഞ് തിങ്കളാഴ്ച രാത്രി ഏഴോടെയാണ് മറ്റൊരു ജോലിക്കാരന്റെ കൂടെ കടവിൽ കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടയിൽ ഉജിത്ത് മുങ്ങിത്താഴ്ന്ന കാര്യം ഇയാളാണ് നാട്ടുകാരോട് പറഞ്ഞത്. ഓടിയെത്തിയ നാട്ടുകാർ ഉടൻ പുഴയിൽ മുങ്ങി ഉജിത്തിനെയെടുത്ത് അരീക്കോട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.  ഉജിത് തിരുവനന്തപുരത്ത് ഹോട്ടൽ മാനേജ്മെ ന്റ് കോഴ്‌സ് പൂർത്തിയാക്കിയിരുന്നു. അച്ഛൻ: ബി. ഉദയൻ. അമ്മ: സജിത (പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് മുൻ ആംബുലൻസ് ഡ്രൈവർ ). സഹോദരി: ഉജിത. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കും.
Image
  മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; കൈയിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്ന് അമ്മ കണ്ണൂർ: കണ്ണൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ കുറുമാത്തൂർ സ്വദേശി ജാബിർ - മുബഷിറ ദമ്പതികളുടെ മകനാണ് മരിച്ചത്. അലൻ എന്നാണ് പേര്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്ന് അമ്മ പറയുന്നത്. കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി കിണറ്റിൻകരയിലേക്ക് പോയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് അമ്മയുടെ പ്രതികരണം.  കുഞ്ഞ് എങ്ങനെ കിണറ്റില്‍ വീണു എന്നതില്‍ വ്യക്തതയില്ല. സമീപവാസിയായ ഒരാളാണ് കിണറ്റില്‍ കുഞ്ഞിന്റെ കാല്‍ വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍തന്നെ കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. അപ്പോള്‍ തന്നെ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്നാണ് സൂചന. പെട്ടെന്നു തന്നെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി അബദ്ധത്തില്‍ കയ്യില്‍ നിന്നും കിണറ്റില്‍ വീണുവെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
Image
  മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ പൊലീസ് ജാഗ്രത; കാൾ ടെക്സിൽ കോക്ടയിൽ കുടിക്കാനെത്തിയവരെ കണ്ട് സംശയം; പൊലീസിനെ ചുറ്റിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ കണ്ണൂർ: കണ്ണൂരിൽ പൊലീസിനെ വട്ടം ചുറ്റിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും നേതാക്കളും. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാനെന്ന് സംശയിച്ച് കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ കൂടുതൽ പൊലീസുകാർ വന്നിറങ്ങി. മട്ടന്നൂർ എയർപോർട്ടിൽ ഇറങ്ങി ഗസ്റ്റ് ഹൗസിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വരുന്ന വഴിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ കണ്ടതാണ് പൊലീസിനെ കുഴപ്പത്തിലാക്കിയത്. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. സംസ്ഥാന പ്രസിഡന്റ് ഓ.ജെ ജനീഷും വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിലും ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനൻ തുടങ്ങിയ നേതാക്കളാണ് സ്ഥലത്തുണ്ടായിരുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ പൊലീസും ജാഗ്രതയിലായി. ഒടുവിൽ നേതാക്കളുടെ അടുത്തെത്തി ടൗൺ എസ്ഐ കാര്യം തിരക്കി. സംസ്ഥാന പ്രസിഡന്റ് ഓ.ജെ ജനീഷും വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിലും വയനാട്ടിലേക്ക് പോകുന്ന വഴി ജ്യൂസ് കുടിക്കാൻ ഇറങ്ങിയതാണെന്ന് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനും ഫർസീൻ...