Posts

Showing posts from March, 2023
Image
  ഷൂട്ടിങ്ങിനെത്തിയ നടിയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണവുമായി പൊലീസ് വാരാണസി: ഭോജ്പുരി നടി ആകാൻക്ഷ ദുബെയെ വാരണാസിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. സാരാനാഥ് ഏരിയയിലെ ഹോട്ടൽ മുറിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാരണാസിയിൽ എത്തിയതായിരുന്നു. മരണവിവരം വീട്ടുകാരെ അറിയിച്ചെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയാണ് ആകാൻക്ഷ. ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്താണ് അഭിനയ രം​ഗത്തേക്ക് ചുവടുവെക്കുന്നത്. ശനിയാഴ്ച രാത്രിയിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോ ഷെയർ ചെയ്തിരുന്നു. വാലന്റൈൻസ് ദിനത്തിൽ നടൻ സമർ സിങ്ങുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. 'ഹാപ്പി വാലന്റൈൻസ് ഡേ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മ്യൂസിക് വീഡിയോ ആയ യേ ആരാ കഭി ഹര നഹിയുടെ റിലീസ് ദിനത്തിലാണ് നടി മരിച്ചത്. മേരി ജംഗ് മേരാ ഫൈസ്‌ല എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. മുജ്‌സെ ഷാദി കരോഗി (ഭോജ്‌പുരി), വ...
Image
  ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ചവരിൽ മൂന്ന് മലയാളികൾ ദോഹ: ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ചവരിൽ മൂന്ന്  മലയാളികൾ. മലപ്പുറം ജില്ലക്കാരായ മുഹമ്മദ് ഫൈസൽ  പാറപ്പുറവൻ, നൗഷാദ് മണ്ണറയിൽ, കാസർകോട് പുളിക്കൂർ  സ്വദേശി അഷ്‌റഫ് എന്നിവരാണ് മരിച്ചത്. മൂവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം തിരിച്ചറിഞ്ഞു. ബുധനാഴ്ച രാവിലെ ദോഹ അൽ മൻസൂറയിലെ ബിൻ ദിർഹാമിൽ  തകർന്നുവീണ നാലു നില കെട്ടിടത്തിന്റെ  അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ പുറത്തെടുതത് കെട്ടിടത്തിൽ താമസിച്ചിരുന്ന ഇവരെ കാണാതായതിനെ  തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രികളിലും മോർച്ചറിയിലും അന്വേഷിച്ചിരുന്നെങ്കിലും ഇന്നലെയും  ഇന്നുമായാണ് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചത്
Image
  പയ്യന്നൂർ കുഞ്ഞിമംഗലത്ത് ബുള്ളറ്റും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. പയ്യന്നൂർ കുഞ്ഞിമംഗലത്ത് ബുള്ളറ്റും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. പയ്യന്നൂർ ജി ടെക് കമ്പ്യൂട്ടർ സെൻ്ററിലെ വിദ്യാർത്ഥി മാടായി വാടിക്കൽ ബോട്ട് ജെട്ടിക്ക് സമീപം എസ്..എ പി. സ്റ്റോ പ്പിന് സമീപം താമസിക്കുന്നനിഷാൻ (19) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 11.30 മണിയോടെയാണ് സംഭവം. പയ്യന്നൂരിലേക്ക് വരികയായിരുന്ന വിദ്യാർത്ഥി സഞ്ചരിച്ച ബുള്ളറ്റും ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ നിഷാനെ ഓടികൂടിയ നാട്ടുകാർ ഉടൻ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ച് പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
Image
  മുണ്ടയാട് കാറിന് പിന്നിൽ ടിപ്പറിടിച്ച് കാറിന്റെ നിയന്ത്രണം വിട്ട്  ബസിലിടിച്ച് അപകടം കാറിന് പിന്നിൽ ടിപ്പറിടിച്ച് കാറിന്റെ നിയന്ത്രണം വിട്ട്  ബസിലിടിച്ച് അപകടം..  കണ്ണൂർ മുണ്ടയാട് സോണൽ ഓഫീസിന് സമീപമാണ് അപകടം. ബാങ്ക് മാനേജറും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഏച്ചൂർ കുടുക്കിമൊട്ട റൂട്ടിൽ ഓടുന്ന ബസിലാണ് കാർ ഇടിച്ചത്
Image
മണ്ണെണ്ണ ഉള്ളിൽച്ചെന്ന് പത്താംതരം വിദ്യാർഥി മരിച്ചു ചെർക്കള: മണ്ണെണ്ണ ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാർഥി മരിച്ചു. പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ്  അഷറഫിന്റെയും കെ.എം.ഫമീനയുടെയും മകൻ എം.എ.ഉമ്മർ അഫ്ത്വാബുദ്ദീൻ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അസ്വസ്ഥതയെത്തുടർന്നാണ് ആസ്പത്രിയിലെഎത്തിച്ചത്  നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്‌. വെള്ളിയാഴ്ച രാവിലെ നടന്ന രസതന്ത്രം ഉൾപ്പെടെ നാല് പരീക്ഷ എഴുതിയിരുന്നു സഹോദരങ്ങൾ: അഫീല, ഫാത്വിമ (ആറാംതരം വിദ്യാർഥിനി, നായന്മാർമൂല ടി.ഐ.എച്ച്.എസ്. സ്കൂൾ).......
Image
  കക്കാട് , എളയാവൂർ മുണ്ടയാട് എന്നിവടങ്ങളിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി നവാസ്  പിടിയിൽ . 16:3:2023   പുലർച്ചെ 3 മണിക്ക് ഹൈവേ റോഡ് വർക്കിന്റെ എഞ്ചിനീയർമാർ താമസിക്കുന്ന വീട്ടിൽ നിന്ന് 3 മൊബൈൽ, ലാപ്ടോപ്,12000 രൂപ, വാച്ച്,ബാഗ് എന്നിവ മോഷണം ചെയ്ത കേസിൽ പ്രതിയായ നവാസ് കക്കാട്  എന്നയാളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ 17.03.23 തീയ്യതി കക്കാട് സ്പിനിങ്ങ് മില്ലിന്റെ അടുത്തുള്ള പൂട്ടി കിടക്കുന്ന ഗൾഫിൽലുള്ളയാളുടെ  വീട്ടിൽ നിന്നും ഒന്നര ലക്ഷം വിലവരുന്ന 65 " TV വിലപിടിപ്പുള്ള പാത്രങ്ങൾ കളവ് ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. തെളിവെടുപ്പിൽ പ്രതിയുടെ താമസ സ്ഥലത്ത് നിന്നും ടിവി , 6 മൊബൈൽ ഫോണുകൾ, കവർച്ച ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. കൂടുതൽ കേസുകൾ അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കും കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ബിനു മോഹൻ, SI നസീബ്,SI സൗമ്യ , ASI അജയൻ,രഞ്ജിത്ത് , നാസർ , രാജേഷ് , ഷൈജു , ബാബു മണി  എന്നി സിവിൽ പോലീസ് ഓഫീസർ മാരും സംഘത്തിൽ ഉണ്ടായിരുന്നു.
Image
പിതാവ് മരിച്ച കുട്ടിക്ക് പിതാമഹൻ ചെലവിന് നൽകണമെന്ന് കോടതി; ‘ഇസ്ലാമിക നിയമമനുസരിച്ച് സംരക്ഷണ ബാധ്യത പിതാമഹന്’ ഹരിപ്പാട്: പിതാവ് മരിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കാൻ പിതാമഹന് (പിതാവിന്റെ പിതാവ്) ബാധ്യതയുണ്ടെന്ന് കോടതി. കുട്ടിക്ക് പ്രായപൂർത്തിയാകുന്നത് വരെ ചെലവിന് നൽകണമെന്നും മാവേലിക്കര കുടുംബകോടതി ഉത്തരവിട്ടു. കായംകുളം സ്വദേശി കുഞ്ഞുമോന്റെ മകൻ മുജീബ് ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് നിരാലംബരായ മുജീബിൻറെ ഭാര്യ മുട്ടം സ്വദേശി ഹൈറുന്നിസയെയും കുഞ്ഞിനേയും കുഞ്ഞുമോൻ വീട്ടിൽനിന്ന് ഇറക്കി വിട്ടു. കുഞ്ഞിന് ചെലവിനു കിട്ടാനും തൻറെ പിതാവിൽ നിന്നും വാങ്ങിയ പണവും സ്വർണാഭരണങ്ങളും തിരികെ ലഭിക്കാനും കുഞ്ഞുമോനെതിരെ ഹൈറുന്നിസാ അഡ്വ. എം. താഹ മുഖേന കേസു കൊടുത്തു. മകൻറെ കുട്ടിക്ക് ചെലവിനു നൽകാൻ തനിയ്ക്ക് ബാധ്യത ഇല്ല എന്നായിരുന്നു കുഞ്ഞുമോന്റെ നിലപാട്. എന്നാൽ, ഇസ്ലാമിക നിയമം അനുസരിച്ച് പിതാവില്ലെങ്കിൽ പിതാമഹനാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കേണ്ട ബാധ്യത എന്ന് കോടതി നിരീക്ഷിച്ചു. 
Image
  വീട്ടമ്മയെ കബളിപ്പിച്ച് 34 പവൻ തട്ടിയ യുവതി അറസ്റ്റിൽ ചക്കരക്കല്ല്: കൂടുതൽ വരുമാനം ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് 34 പവൻ സ്വർണാഭരണം സ്വന്തമാക്കിയ യുവതിയെ ചക്കരക്കല്ല് പോലീസ് അറസ്റ്റ് ചെയ്തു.ചെറുവത്തല മെട്ടയിലെ  ഹൈറുന്നിസ (41) യെയാണ് ചക്കരക്കല്ല്  സി ഐ യും സംഘവും അറസ്റ്റ് ചെയ്തത്. മുണ്ടേരി സ്വദേശി റഹീമയാണ് പരാതിക്കാരി. വീട്ടിൽ സ്വർണം സൂക്ഷിക്കേണ്ടെന്നും തന്നെ ഏൽപ്പിച്ചാൽ ഉയർന്ന പലിശയും വലിയ വരുമാനവും ഉണ്ടാക്കി തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് വീട്ടമ്മയിൽ നിന്ന് ഒരു വർഷം മുൻപ്‌ ആഭരണങ്ങൾ കൈക്കലാക്കിയത്. ഏറെ നാളുകൾ കഴിഞ്ഞിട്ടും സ്വർണവും തരാമെന്നേറ്റ പണവും തിരിച്ചു കിട്ടാതെ വന്നപ്പോൾ റഹീമ ചക്കരക്കല്ല് പോലീസിൽ പരാതി നൽകി. തുടർന്ന് ചക്കരക്കല്ല് സി.ഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. ആഭരണങ്ങൾ കണ്ണൂർ ടൗണിലെ ജ്വല്ലറികളിൽ വിറ്റതായി തുടർന്ന് നടന്ന അന്വേഷണത്തിൽ കണ്ടെത്തി. തളിപ്പറമ്പ്, ഇരിട്ടി, മാലൂർ തുടങ്ങിയ ഭാഗങ്ങളിലെ പലരിൽ നിന്നും ആഭരണങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് പത്ത് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സി.ഐ പറഞ്ഞു.
Image
  അറുപത്തിയാറാം വയസില്‍ വീണ്ടും പ്രവാസിയായ ജമീലക്ക് സാന്ത്വനവുമായി തങ്ങള്‍ എത്തി; നാട്ടില്‍ വീടുവെച്ച് നല്‍കും ദുബായ്: അറുപത്തിയാറാം വയസില്‍ വീണ്ടും ജോലിതേടി ഗള്‍ഫിലെത്തിയ ജമീലക്ക് സഹായ ഹസ്തവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. ജമീലയുടെ ജന്മനാടായ തൃശൂര്‍ ചേലക്കരയില്‍ വീട് വെച്ചുനല്‍കുമെന്ന് ജമീലക്ക് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉറപ്പുനല്‍കി. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ദുബായിലെ ഖിസൈസില്‍ ജമീല വീട്ടുവേലചെയ്യുന്ന ഫ്‌ലാറ്റിലെത്തി അവരെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വീട് വെച്ചുനല്‍കുമെന്ന കാര്യം മുനവറലി ശിഹാബ് തങ്ങള്‍ ജമീലയെ അറിയിച്ചത്. അറുപത്തിയാറാം വയസ്സിൽ ജോലിതേടി വീണ്ടും ദുബായിലെത്തിയ ജമീലതാത്തയുടെ ജീവിതം ആരുടെയും കണ്ണു നനയിപ്പിക്കുന്നു. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് ഇരുപത്തിരണ്ടാം വയസ്സിൽ കടൽ കടന്നതായിരുന്നു ജമീല. ഏക മകളെ പഠിപ്പിച്ചു മിടുക്കിയാക്കണം എന്നത് മാത്രമായിരുന്നു ലക്ഷ്യം. അറബി വീട്ടിൽ പണിയെടുത്ത പണം സ്വരുക്കൂട്ടി മകളെയും ആ മകളുടെ നാലു പെൺമക്കളെയും കെട്ടിച്ചു വിട്ടു. അപ്പോഴേക്കും ജമീലയ്ക്ക് പ്രായം അറുപതായി. ആറുപതിന്റെ...
Image
 ' കുടുംബം തകര്‍ത്ത മദ്യശാല ഇനി വേണ്ട'; കടയ്ക്ക് നേരെ യുവാവിന്റെ ബോംബേറ്, ഒരാള്‍ മരിച്ചു ശിവഗംഗ: മദ്യപാനം കാരണം കുടുംബം തകര്‍ന്നെന്ന തോന്നലില്‍ മദ്യശാലയ്ക്ക് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് യുവാവ്. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം.ആക്രമണത്തില്‍ കടയിലെ ജീവനക്കാരനായ ഇളയന്‍കുടി സ്വദേശി അര്‍ജുനനാണ് മരിച്ചത്. മദ്യ ലഹരിയില്‍ ശിവഗംഗ സ്വദേശി രാജേഷാണ് ബോംബേറ് നടത്തിയത്. ബോംബേറില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അര്‍ജുനന്‍ മരിച്ചത്. ശിവഗംഗയിലെ പല്ലാത്തൂരിലുളള മദ്യവില്‍പന ശാലയ്ക്ക് നേരെയായിരുന്നു ആക്രമണം. ഈ കടയില്‍ നിന്ന് രാജേഷ് എല്ലാ ദിവസവും മദ്യം വാങ്ങിയിരുന്നു. മദ്യപാനം ശീലമായതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയുണ്ടായി കുടുംബം തകര്‍ന്നെന്ന തോന്നലിലായിരുന്നു യുവാവിന്റെ ആക്രമണം. തന്റെ കുടുംബം തകര്‍ത്ത മദ്യശാല ഇനി ഇവിടെ വേണ്ട എന്ന് പറഞ്ഞായിരുന്നു യുവാവിന്റെ ആക്രമണം. മദ്യക്കുപ്പികളിലേക്ക് തീ പടരാതിരുന്നതുകൊണ്ടാണ് കടയിലുണ്ടായിരുന്ന കൂടുതല്‍ പേര്‍ക്ക് പൊള്ളലേല്‍ക്കാതിരുന്നത്. ബോംബ് എറിഞ്ഞ രാജേഷും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. രാജേഷിനെതിരെ കാരക്കുടി പൊലീസ് കൊലപാതകത്തിന് ...
Image
  കൊട്ടിയൂരിൽ കശുമാവിൻ തോട്ടത്തിൽ നിന്ന് തീ പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു കശുമാവിൻ തോട്ടത്തിൽ നിന്നും തീ പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണൂർ കൊട്ടിയൂർ ചപ്പമലയിലെ പൊന്നമ്മ ( 60) ആണ് പൊള്ളലേറ്റ് മരിച്ചത്. തോട്ടത്തിലെ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നു. കശുമാവിൻ തോട്ടത്തിൽ തീ വീടിന് സമീപത്തേക്ക് പടരുന്നത് കണ്ട് ബോധരഹിതയായി വീഴുകയായിരുന്നു. ഇതിനിടെയാണ് ഇവർക്ക് പൊള്ളലേറ്റത്.
Image
  കർണാടകയിൽ  ബന്ദ് പ്രഖ്യാപിച്ച് കോൺഗ്രസ് ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ അ​ഴി​മ​തി​ക്കെ​തി​രെ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് വ്യാ​ഴാ​ഴ്ച ര​ണ്ടു മ​ണി​ക്കൂ​ർ സം​സ്ഥാ​ന വ്യാ​പ​ക ബ​ന്ദ് ആ​ച​രി​ക്കും. ബി.​ജെ.​പി എം.​എ​ൽ.​എ എം. ​വി​രു​പ​ക്ഷ​പ്പ​ക്കു​വേ​ണ്ടി മ​ക​ൻ കൈ​പ്പ​റ്റി​യ അ​ഴി​മ​തി​പ്പ​ണ​മാ​യ എ​ട്ടു​കോ​ടി രൂ​പ ലോ​കാ​യു​ക്ത റെ​യ്ഡി​ൽ ക​ണ്ടെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് എം.​എ​ൽ.​എ ഒ​ളി​വി​ലാ​ണ്. അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച ബ​സ​വ​രാ​ജ് ബൊ​മ്മൈ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ക​ന​പ്പി​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 11 വ​രെ​യാ​ണ് ബ​ന്ദ്. സ്കൂ​ളു​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ബ​ന്ദി​ൽ ത​ട​സ്സ​പ്പെ​ടി​ല്ലെ​ന്നും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​ല്ലെ​ന്നും കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് ഡി.​കെ. ശി​വ​കു​മാ​ർ പ​റ​ഞ്ഞു. അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​ന്ന ലോ​കാ​യു​ക്ത​യെ ആ​ദ്യം അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ശി​വ​കു​മാ​...
Image
  പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസ്സുകാരൻ മരിച്ചു മുളന്തുരുത്തി: പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസ്സുകാരൻ മരിച്ചു. വടക്കേക്കരയിൽ വീട്ടിൽ അജോയുടെയും നിമിതയുടെയും മകൻ നിമജ് കൃഷ്ണയാണ് മരിച്ചത്. സഹോദരൻ നീരജ് പഴം കഴിക്കുകയായിരുന്നു. അതുകണ്ട് കുഞ്ഞും കഴിക്കുവാൻ ശ്രമിച്ചപ്പോഴാണ് പഴം തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്. ഉടനെ മുളന്തുരുത്തി ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. സംസ്കാരം തിങ്കളാഴ്ച അമ്മ നിമിതയുടെ നടക്കാവിൽ ഉള്ള നെടുമ്പറമ്പിൽ വസതിയിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് പിറവം പള്ളിയിൽ നടക്കും. 
Image
  അരങ്ങുത്സവവേദിയിൽ ആടിതിമിർത്ത് നഞ്ചിയമ്മയും സംഘവും.  മയ്യിൽ : അരങ്ങുത്സവവേദിയിൽ ആടിതിമിർത്ത് നഞ്ചിയമ്മയും സംഘവും. മണ്ണിന്റെ മനസ്സറിയുന്ന  നാടൻപാട്ടുകളും ഗോത്രകലാരൂപങ്ങളും മയ്യിലിന്റെ മനസിൽ പതിഞ്ഞു. സാംസ്‌കാരിക സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. ആഘോഷങ്ങളെ വേർതിരിവുകളില്ലാതെ വരവേൽക്കുന്ന  ഐക്യബോധമാണ് കേരള സമൂഹത്തിന്റെ വളർച്ചയുടെ ഘടകം. വിശ്വാസങ്ങളെ രാഷ്ട്രീയ ഉല്പന്നങ്ങളാക്കി  മാറ്റുന്ന കാലത്ത് മതേതര കാഴ്ചപ്പാടിലൂടെ എല്ലാ വിഭാഗം ജനതയെയും ഒത്തുചേർക്കാനാണ് സാംസ്‌കാരിക വകുപ്പ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അരങ്ങുത്സവം പോലുള്ള പരിപാടികൾ നടത്തുന്നതെന്ന് ഉദ്‌ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.  ചടങ്ങിൽ കെ സി ഹരികൃഷ്ണൻ അധ്യക്ഷനായി. കെ കെ ശൈലജ എംഎൽഎ, നടൻ സന്തോഷ് കീഴാറ്റൂർ, സിനിമ പിന്നണി ഗായിക നഞ്ചിയമ്മ, ഭാരത് ഭവൻ സമിതി അംഗം ശങ്കർ റായ് എന്നിവർ മുഖ്യാതിഥികളായി. എ വി അജയകുമാർ, ടി കെ ഗോവിന്ദൻ, ബിജു കണ്ടക്കൈ, കെ ചന്ദ്രൻ, എൻ അനിൽകുമാർ, വി വി മോഹനൻ എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ മാണിക്കോത്ത് സ്വാഗതവും എ പി മിഥുൻ നന്ദിയും പറഞ്ഞു. തുടർന്ന് സ...
Image
  മുള സംഗീതത്തിന്റെ ശ്രവ്യചാരുതയിലലിഞ്ഞ് മയ്യിൽ അരങ്ങുത്സവം മയ്യിൽ : മുള സംഗീതത്തിന്റെ ശ്രവ്യചാരുതയിലലിഞ്ഞ് മയ്യിലിന്റെ മണ്ണ്. അരങ്ങുത്സവത്തിന്റെ മൂന്നാം ദിനത്തിൽ ഭാരത് ഭവൻ ഒരുക്കുന്ന വയലി ബാംബൂ മ്യൂസിക് ബാൻഡിന്റെ മ്യൂസിക് ഫ്യൂഷൻ  ശ്രവ്യനുഭൂതിയായി. മുളകൊണ്ട് മാത്രമുണ്ടാക്കിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് വയലി ബാംബു ബാന്‍ഡ് സംഗീതത്തിന് പുതിയ സ്വരമാധുര്യം നല്‍കുന്നത് എന്നതാണ് ആസ്വാദകർക്കിടയിൽ തരംഗമായത്. സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്‌ഘാടനം ചെയ്തു.  സാംസ്‌കാരിക കേരളത്തിന് അപമാനമായി ഇന്ന് അന്തവിശ്വാസവും അഭിചാരവും മാറുമ്പോൾ ഇതുപോലുള്ള കല പ്രവർത്തനങ്ങൾ സമൂഹത്തിൽ മാതൃക തീർക്കുകയാണ് എന്ന് ഉദ്‌ഘാടനം പി പി ദിവ്യ പറഞ്ഞു. സംഘാടക സമിതി വൈസ് ചെയർമാൻ കെ ചന്ദ്രൻ അധ്യക്ഷനായി.  സിനിമ താരം അനൂപ് ചന്ദ്രൻ, പി ജയരാജൻ എന്നിവർ വിശിഷ്ടാതിഥികളായി. എം സി ശ്രീധരൻ സ്വാഗതവും മീഡിയ കൺവീനർ എ അശോകൻ നന്ദിയും പറഞ്ഞു. അരങ്ങുത്സവ വേദിയിൽ പ്രാദേശിക കലാപ്രതിഭകളുടെ കലാപരിപാടികളും അരങ്ങേറി.  കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിക്കുന്ന മയ്...
Image
  കോഴിക്കോട്‌‌ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്. , പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.