Posts

Showing posts from December, 2024
Image
  എടക്കാട് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു                                    മുഴപ്പിലങ്ങാട്: ഹൈസ്‌കൂൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു. മുഴപ്പിലങ്ങാട് ഡിസ്പൻസറിക്ക് സമീപം അസീസ് വില്ല റോഡിൽ 'നയീമാസി'ലെ അഹമ്മദ് നിസാമുദ്ദീൻ (15) ആണ് മരിച്ചത്. തലശ്ശേരി ബി.ഇ.എം. പി. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. റയീസ്- ഷബാന ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്. ഇന്നലെ രാത്രി 7 മണിക്കാണ് അപകടം.  എടക്കാട് പോലീസ് സ്റ്റേഷന് സമീപത്തെ ഗേറ്റില്ലാത്ത റെയിൽവെ ക്രോസ് കടന്ന് വീട്ടിലേക്ക് വരുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു.ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മയ്യിത്ത് വീട്ടിൽ കൊണ്ടുവരും. ഖബറടക്കം എടക്കാട് മണപ്പുറം ജുമാമസ്‌ജിദിൽ. 
Image
  ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി 28/12/2024 കണ്ണൂർ: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം. ആശുപത്രി ജീവനക്കാരും പൊലീസും ഇടപെട്ട് ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. മട്ടന്നൂരില്‍ ലോഡ്ജില്‍ താമസിച്ചിരുന്ന നടിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രിയോടെയാണ് കൂടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവനക്കാരോടും രോഗികളോടും ഇവര്‍ തട്ടിക്കയറുകയായിരുന്നു. ഇതേ പെരുമാറ്റം തുടര്‍ന്നതോടെ മട്ടന്നൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നടി ലഹരി ഉപയോഗിച്ചിരുന്നതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു. താന്‍ തുടര്‍ച്ചയായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചുവരികയാണെന്നും ആശുപത്രിയില്‍ എത്തിച്ചവര്‍ക്കൊപ്പം പോകില്ലെന്നും പൊലീസ് സംരക്ഷണം ആവശ്യമുണ്ടെന്നും നടി ആവശ്യപ്പെട്ടതായി ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
Image
  കെ.സി സലീം നിര്യാതനായി   വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന 'സാമൂഹിക പ്രവർത്തകനും ' കെ.സി ന്യൂസ് ഓൺലൈൻ ലേഖകനുമായ കെ. സി സലീം (54) മരണപ്പെട്ടു..  വളപട്ടണം ഫീ ബൂത്തിന് സമീപമുള്ള സുപ്രീം ലോറി ട്രാൻസ്പോർട്ട് ഉടമയാണ്... ഭാര്യ : ഷമീന  മക്കൾ : യാസീൻ, സിനാൻ , ആമിന 
Image
  ബഷീർ കണ്ണാടിപ്പറമ്പ് എസ്ഡി പിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ കണ്ണൂർ : ചേമ്പർ ഹാളിൽ നടന്ന എസ് ഡി പി ഐ ജില്ലാ പ്രതിനിധി സഭ സമാപിച്ചു. 2024 -2027 വരെയുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ല പ്രസിഡന്റ്‌ ആയി ബഷീർ കണ്ണാടിപ്പറമ്പിനെയും ജനറൽ സെക്രട്ടറിമാരായി എ പി മുസ്തഫ,  എൻ പി ഷക്കീൽ എന്നിവരെയു ട്രഷററായി കെ ഇബ്രാഹീമിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : വൈസ്പ്രസിഡന്റ്‌മാർ : നൗഷാദ് പുന്നക്കൽ , ബി ശംസുദ്ധീൻ മൗലവി.  സെക്രട്ടറിമാർ:  ഷഫീക് പി സി , റജീന മൂസക്കുട്ടി, ഷംസീർ പി ടി വി എന്നിവരെയും തിരഞ്ഞെടുത്തു. ജില്ലാ പ്രതിനിധി സഭ സംസ്ഥാന ജനറൽ സെക്രട്ടറി (ഓർഗനൈസിങ് ) പി പി റഫീഖ് ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മൽ ഇസ്മായിൽ, സംസ്ഥാന സമിതി അംഗം അഷ്‌റഫ്‌ പ്രാവച്ചമ്പലം എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.  ജില്ലാ പ്രസിഡൻ്റ് എസി ജലാലുദീൻ പതാക ഉയർത്തി. 120 ഓളം സമ്മേളന പ്രതിനിധികളാണ് പങ്കെടുത്തത്. തുടർന്ന് പുതിയ ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും പൊതുസമ്മേളനവും സ്റ്റേഡിയം കോർണറിൽ നടന്നു.
Image
  പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു   കണ്ണൂർ : കണ്ണൂർ പിലാത്തറയിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് പിലാത്തറയിൽ അപകടമുണ്ടായത്. എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Image
  ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരൻ മരിച്ചു കണ്ണൂര്‍ | കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിന് ഇടയിൽ താഴെ വീണ് യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് ഉച്ചക്ക് ശേഷം 2.50ഓടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. എറണാകുളത്തേക്ക് പുറപ്പെടുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിൽ കയറുന്നതിനിടെ മൂന്നാം പ്ലാറ്റ്ഫോമിൽ നിന്ന് കാല്‍തെറ്റി ട്രെയിനിനും പ്ലാറ്റ്‌ ഫോമിനും ഇടയില്‍ വീഴുകയായിരുന്നു. യാത്രക്കാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെട്ടു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പാടേ തകര്‍ന്നിരുന്നു. കൂടെ ആരും ഉണ്ടായിരുന്നില്ല. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
Image
  വെള്ളച്ചാട്ടത്തിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു ആലക്കോട് | വൈതൽകുണ്ട് വെള്ളച്ചാട്ടത്തിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പിൽ നാലാം പീടിക സ്വദേശി ഹസീബ് (28) ആണ് മരിച്ചത്. കമ്പിൽ സുബൈദ ഹോട്ടൽ ജീവനക്കാരനാണ്. പരേതനായ ഹംസയുടെയും അലീമയുടെയും മകനാണ്. ഭാര്യ: മുനീറ. സഹോദരങ്ങൾ: ഹസീന, ഹമീദ, ഹാഷിർ.
Image
റെയിന്‍ബോ ഹമീദ് ഹാജി നിര്യാതനായി  സുന്നി നേതാവും വ്യാപാര പ്രമുഖനുമായ പുതിയങ്ങാടി സ്വദേശി റെയിന്‍ബോ സ്റ്റീക്ക് ടി പി ഹമീദ് ഹാജി (76) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ പ്രഥമ ഫിനാന്‍സ് സെക്രട്ടറിയും നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ്, മിദ്ലാജ്, ബുശ്്‌റ, സൈബുന്നിസ, മന്‍സൂറ, അമീറ. 
Image
തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനം: ഉറവിടം കണ്ടെത്താൻ വ്യാപക പരിശോധന 18-12-2024         തളിപ്പറമ്പ്: മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പ് മേഖലയിൽ ഡിഎംഒയുടെ നിർദേശ പ്രകാരം ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് വ്യാപക പരിശോധന നടത്തി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കൂൾ ബാറുകൾ എന്നിവ കേന്ദ്രീകരിച്ച് സ്‌ക്വാഡ് നടത്തിയ പരിശോധയിൽ നിരവധി ചട്ടലംഘനങ്ങൾ കണ്ടെത്തി. കുടിവെള്ള പരിശോധന റിപ്പോർട്ട് വ്യാജമായി തയ്യാറാക്കുന്നതായി വിവരം ലഭിച്ചു. ഹെൽത്ത് കാർഡ് ഇല്ലാതെ ജോലി ചെയ്യുന്ന ഹോട്ടലുകളുടെയും മറ്റും വിവരങ്ങൾ ശേഖരിച്ചു.  കുടിവെള്ളം പരിശോധിച്ചതിന്റെ വിശദാംശങ്ങൾ സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും. നഗരത്തിൽ കുടിവെള്ളം എത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയിലെ ജലം പരിശോധിച്ചതിൽ ഇ- കോളിയുടെ സാനിധ്യം കണ്ടെത്താനായില്ല. നഗരത്തിൽ വിതരണം ചെയ്യുന്ന മറ്റു കുടിവെള്ള സ്രോതസ്സുകളെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്.  നഗരത്തിൽ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് ശേഖരിക്കും.  കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നുള്ള കമ്യൂണിറ്റി മെഡിസിൻ വിഭാഗത...
Image
  സർക്കാരിന് തിരിച്ചടി, 8 നഗരസഭകളിലേയും ഒരു പഞ്ചായത്തിലേയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി കൊച്ചി : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാർഡ് വിഭജനത്തിൽ സർക്കാർ തിരിച്ചടി. 8 നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. മട്ടന്നൂർ, ശ്രീകണ്ഠാപുരം, പാനൂർ, കൊടുവള്ളി, പയ്യോളി, മുക്കം, ഫറൂക്ക്, പട്ടാമ്പി നഗരസഭകളുടെ വിഞ്ജാപന ഉത്തരവാണ് റദ്ദാക്കിയത്. പടന്ന പഞ്ചായത്തിന്റെയും വിഞ്ജാപനവും റദ്ദാക്കി. 2011 ലെ സെൻസസ് പ്രകാരം 2015ൽ ഇവിടെ വാർഡ് വിഭജനം നടന്നിരുന്നു. 
Image
  കാൻസർ വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ; 2025 ൽ സൗജന്യ വിതരണം കാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം. കാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനം. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസ‍ർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി കപ്രിൻ ആണ് ഇക്കാര്യം അറിയിച്ചത്.വാക്‌സിൻ 2025 ആദ്യം തന്നെ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. കാൻസർ വാക്സിനുകൾ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ നേരത്തെ അറിയിച്ചിരുന്നു. വാക്‌സിൻ ട്യൂമർ വികസനത്തെയും കാൻസ‍ർ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കൽ ട്രയലുകളിൽ കണ്ടെത്തിയെന്ന് ഗമാലിയ നാഷണൽ റിസർച്ച് സെൻ്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിൻ്റ്സ്ബർഗ് പറഞ്ഞു. പൊതുജനങ്ങൾക്ക് നേരിട്ട് നൽകാതെ, കാൻസ‍ർ രോഗികളുടെ ചികിത്സയ്ക്കായാണ് വാക്സിൻ ഉപയോഗിക്കുകയെന്നാണ് റിപ്പോ‍ർട്ട്. കാൻസർ വാക്സിൻ്റെ പേര് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ റഷ്യ പുറത്തുവിട്ടിട്ടില്ല.റഷ്യയിൻ കാൻസർ രോഗികളുടെ എണ്ണത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ എന്നാണ് റിപ്പോർട്ട്. വാക്സ...
Image
  നാവ് രണ്ടായി പിളര്‍ത്തി കളര്‍ ചെയ്തു, ലക്ഷങ്ങള്‍ ചെലവാക്കി കണ്ണും ടാറ്റൂ ചെയ്തു; ഒടുവില്‍ യുവാക്കള്‍ക്ക് എട്ടിന്റെ പണി നാവ് രണ്ടായി പിളര്‍ത്തി കളര്‍ ചെയ്തു, ലക്ഷങ്ങള്‍ ചെലവാക്കി കണ്ണും ടാറ്റുവും ചെയ്ത് അനധികൃതമായി ടാറ്റൂ പാര്‍ലര്‍ നടത്തിയതിന് യുവാക്കള്‍ പിടിയില്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ അനധികൃതമായി ടാറ്റൂ പാര്‍ലര്‍ നടത്തിവന്നിരുന്ന ഹരിഹരന്‍, ഇയാളുടെ കൂട്ടാളി ജയരാമന്‍ എന്നിവരാണ് അറസ്റ്റിലായത്. യാതൊരു സുരക്ഷയുമില്ലാതെ ‘നാവു പിളര്‍ത്തല്‍’അടക്കമുളള ‘ബോഡി മോഡിഫിക്കേഷന്‍’ നടത്തിയതിനുമാണ് യുവാക്കള്‍ അറസ്റ്റിലായത്. ഹരിഹരന്റെ ടാറ്റൂ പാര്‍ലറും പൊലീസ് പൂട്ടിച്ചു. മതിയായ രേഖകളില്ലാതെയാണ് ഹരിഹരന്‍ ടാറ്റൂ പാര്‍ലര്‍ നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. മെഡിക്കല്‍ പരിശീലനം ഇല്ലാതെയാണ് നാവ് പിളര്‍ത്തല്‍ അടക്കമുള്ള ബോഡി മോഡിഫിക്കേഷന്‍ പ്രവൃത്തികള്‍ ഇയാള്‍ ചെയ്തിരുന്നതെന്നും പോലീസ് കണ്ടെത്തി. ടാറ്റൂ ആര്‍ട്ടിസ്റ്റായ ഹരിഹരന്‍ സ്വന്തം നാവ് രണ്ടായി പിളര്‍ത്തിയിരുന്നു. ‘നാവ് പിളര്‍ത്തലു’മായി ബന്ധപ്പെട്ട ഒട്ടേറെ വീഡിയോകളാണ് ഹരിഹരന്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. തുടര്‍ന്ന് മുംബൈ...
Image
  പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു  *ആലപ്പുഴ:* പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. ഡോ. ഫാത്തിമ കബീർ (30) ആണ് മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഓച്ചിറ സനൂജ് മൻസിലിൽ ഡോ.സനൂജിന്റെ ഭാര്യയാണ്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ 3–ാം വർഷ എംഡി വിദ്യാർഥിനിയാണ്. ചന്തിരൂർ ഹൈടെക് ഓട്ടമൊബൈൽ ഉടമ കണ്ടത്തിൽപറമ്പിൽ കബീറിന്റെയും ഷീജയുടെയും മകളാണ്. ഫാത്തിമയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ഖബറടക്കം നടത്തി.
Image
  ന്യൂനപക്ഷങ്ങള സംശയമുനയിലാക്കുന്നു'; കോഴിക്കോട് സിപിഎം നേതാവ് പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ സിപിഎം നേതാവ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അക്ബറലിയാണ് കോൺഗ്രസിൽ ചേർന്നത്. വ്യായാമ കൂട്ടായ്മയായ മെക് 7നെതിരായ പരാമർശമടക്കം സിപിഎമ്മിന്‍റെ ന്യൂന പക്ഷങ്ങളെ സംശയമുനയിൽ നിർത്തുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അക്ബറലി വ്യക്തമാക്കി. സിപിഎമ്മിൽ നിന്നും രാജിവെച്ച അക്ബറലിയെ ഡിസിസി പ്രസിഡന്‍റ് പ്രവീൺകുമാർ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. പദവികൾ മോഹിച്ചല്ല കോൺഗ്രസിൽ ചേർന്നതെന്നും, മെക് സെവൻ വിവാദത്തിലൂടെ പി മോഹനൻ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും അകബറലി വ്യക്തമാക്കി. വരും ദിവസങ്ങളിൽ കുടുതൽ കോൺഗ്രസിലേക്ക് എത്തുമെന്നാണ് കോഴിക്കോട് ഡിസിസി നേതാക്കൾ അവകാശപ്പെടുന്നത്. മെക് 7 വ്യായാമ കൂട്ടായ്മയിൽ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ ആരോപണം വലിയ വിവാദമായിരുന്നു.  സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം ബിജെപിയും സമസ്തയിലെ ഒര...
Image
  നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടുരുണ്ട് ഉടമയ്ക്ക് ദാരുണാന്ത്യം  7-12-2024       ചെറുപുഴ/ ചക്കരക്കൽ: നിർത്തിയിട്ട കാർ പിന്നോട്ട് ഉരുളുന്നത് കണ്ട് പിടിച്ചുനിർത്താൻ ശ്രമിച്ച കാർ ഉടമയ്ക്ക് ദാരുണാന്ത്യം.  തിരുമേനി ടൗണിലുണ്ടായ അപകടത്തില്‍ ചെറുപുഴ സ്വദേശി ജോർജ് ആണ് മരിച്ചത്. ഉരുണ്ടുവന്ന കാറിനും ഓട്ടോ സ്റ്റാൻഡില്‍ നിർത്തിയിട്ട ഓട്ടോയ്ക്കും ഇടയില്‍ പെട്ടായിരുന്നു മരണം. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കണ്ണൂരിൽ മറ്റൊരു അപകടത്തില്‍ റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനും മരിച്ചു. ചക്കരക്കല്ലിലാണ് ഈ അപകടം നടന്നത്. കൊപ്രക്കളം സ്വദേശി സന്തോഷാണ് മരിച്ചത്. കാർ ഓടിക്കുന്നതിനിടെകുഴഞ്ഞുവീണാണ് മരണം. കണ്ണൂരില്‍ നിന്നും കാർ ഓടിച്ചു വരുകയായിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് മറ്റൊരു കടയില്‍ ഇടിച്ചു നിന്നു. സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
Image
  കണ്ണൂരിൽ മകനെ കുത്തിക്കൊലപ്പെടുത്തിയ കേസ്,അച്ഛന്ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും` കണ്ണൂർ: പയ്യാവൂരിൽ മകനെകുത്തിക്കൊലപ്പെടുത്തിയ കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷവിധിച്ചത്.19വയസ്സുകാരൻഷാരോണിനെയാണ് കുത്തി കൊലപ്പെടുത്തിയത്. 2020ഓഗസ്റ്റ്15ആയിരുന്നു സംഭവം. കൊലപാതകത്തിന്റെ തലേദിവസം സജി വീട്ടിൽചാരായംവാറ്റുന്നത്ഷാരോൺതടഞ്ഞിരുന്നു. ഈ വിരോധത്താൽ മകനെ കൊലപ്പെടുത്തി എന്നാണ്കേസ്.31സാക്ഷികളെയാണ്കേസിൽ വിസ്തരിച്ചത്. നാല്വർഷത്തെവിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധിവരുന്നത്. അച്ഛന് ജീവപര്യന്തം തടവുശിക്ഷയാണ്കോടതി വിധിച്ചത്. കൂടാതെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
Image
  കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ബിജെപി മണ്ഡലം സെക്രട്ടറി മരിച്ചു കാസർകോട്: കാസർകോട് ബന്തിയോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ബിജെപി മണ്ഡലം സെക്രട്ടറി മരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശിയും ബിജെപി കുമ്ബള മണ്ഡലം സെക്രട്ടറിയുമായ ധൻരാജാ (40)ണ് മരിച്ചത്. കാസർകോട് - മംഗളൂരു ദേശീയ പാതയില്‍ ഉപ്പളക്കടുത്ത ബന്തിയോടാണ് വാഹനാപകടം ഉണ്ടായത്. ഉച്ചക്ക് രണ്ടോടെയാണ് അപകടം. ധൻരാജ് സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നേരത്തെ യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻറായും പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ ലോകയ്യ പൂജാരി, മാതാവ്: രേവതി. സഹോദരങ്ങള്‍: കിഷോർ, നാഗേഷ്.
Image
  കണ്ണൂർ തോട്ടട ഐടിഐയിൽ സംഘർഷം; കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി, പൊലീസ് ലാത്തി വീശി കണ്ണൂർ : തോട്ടട ഐടിഐയിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കെട്ടിയ കൊടി എസ്എഫ്ഐ പ്രവർത്തകർ തകർത്തതോടെയാണ് സംഘർഷമുണ്ടായത്. ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രണ്ട് സംഘടനയിലുമുളളവർ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
Image
  കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം, വലഞ്ഞ് യാത്രക്കാര്‍ 10/12/24 കണ്ണൂര്‍: കണ്ണൂരിലെ സ്വകാര്യ ബസുകള്‍ക്കെതിരെ പൊലിസ് അന്യായമായി നടപടിയെടുക്കുന്നുവെന്ന് ആരോപിച്ച് ബസ് ഉടമകള്‍ നടത്തിയ ഏകദിന സൂചനാ പണിമുടക്ക് പൂര്‍ത്തിയായി. ജില്ലയിലൊരിടത്തും ഇന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. താവക്കരയിലെ പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, ജില്ലാ ആശുപത്രി ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെച്ചു. ബസ് പണിമുടക്കില്‍ വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരെ പെരുവഴിയിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തിയതും സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി റോഡിലിറങ്ങിയതും യാത്രക്കാര്‍ക്ക് ആശ്വാസമായി. എന്നാല്‍ ബസ് പണിമുടക്കിനെ തുടര്‍ന്ന് ചെറുവാഹനങ്ങള്‍ റോഡിലിറങ്ങിയതോടെ നഗരത്തില്‍ ഗതാഗത കുരുക്കുണ്ടായി. അന്യായമായി ഫോട്ടോയെടുത്ത് സ്വകാര്യ ബസുകള്‍ക്ക് പിഴ ചുമത്തുന്നത് പൊലിസ് അവസാനിപ്പിച്ചില്ലെങ്കില്‍ ഈ മാസം 18 മുതല്‍ ബസ് ഉടമകള്‍ അനിശ്ചിത കാല സമരം നടത്തുവെന്ന് ബസ് ഓപ്പറേറ്റെഴ്സ് അസോ. കോര്‍ഡിനേഷന്‍...
Image
  മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ പിതാവ് കാറിടിച്ച് മരിച്ചു 08-12-2024  മയ്യിൽ: മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ പിതാവ് കാറിടിച്ച് മരിച്ചു. പാവന്നൂർമൊട്ടയിലെ പുതിയ വീട്ടിൽ പി വി വത്സൻ ആശാരി (55) ആണ് മരിച്ചത്.  ഇന്നലെ രാത്രി 7.30നാണ് അപകടം. വത്സന്റെ വീടിന് മുൻവശത്ത് വച്ച് മയ്യിലിൽ നിന്നും ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കാറിടിച്ചാണ് അന്ത്യം.  28ന് നടക്കാനിരുന്ന മകൾ ശിഖയുടെ വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിന് ഇടയിലാണ് അപകടം. വിവാഹത്തോടനുബന്ധിച്ച് വീട്ടിൽ ഇറക്കിയ ജില്ലി പൊടി നീക്കം ചെയ്യാനായി സമീപത്തെ വീട്ടിൽ നിന്നും അർബാന എടുത്ത് വരുന്നതിനിടെയാണ് കാറിടിച്ചത്.  ഭാര്യ: പ്രീത. മക്കൾ: ശിഖ, ശ്വേത. സഹോദരങ്ങൾ: മോഹനൻ, ഷാജി, വിനിത, ലത, ശ്രീജ. സംസ്കാരം ഇന്ന്. 
Image
  സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ച് നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു മലപ്പുറം: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ സ്‌കൂട്ടറില്‍ ക്രെയിനിടിച്ച് നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു.ഇഎംഎസ് നഴ്‌സിങ് കോളജിന് സമീപം താമസിക്കുന്ന പി നേഹ (21)യാണ് മരിച്ചത്. അല്‍ഷിഫ നഴ്‌സിങ് കോളജിലെ മൂന്നാംവര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥിനിയാണ്. വെള്ളിയാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനിലാണ് സംഭവം. പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍നിന്ന് സ്‌കൂട്ടര്‍ തിരിക്കാനായി നില്‍ക്കുമ്പോള്‍ ക്രെയിനിന്റെ മുന്‍ചക്രം സ്‌കൂട്ടറിനു പിന്നില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിനു പിന്നില്‍ ഇരിക്കുകയായിരുന്ന നേഹ റോഡിലേക്ക് വീഴുകയും ക്രെയിനിന്റെ പിന്‍ചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു
Image
  രണ്ട് വര്‍ഷത്തെ പ്രണയം, വീട്ടില്‍ നിന്ന് വിളിച്ചിറക്കി വിവാഹം; തിരുവനന്തപുരത്ത് നവവധു മരിച്ച നിലയില്‍ തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലോടാണ് സംഭവം. കൊന്നമൂട് സ്വദേശി ഇന്ദുജ(25)യെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് രണ്ടാംനിലയിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തിയത്. ഈ സമയം വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു
Image
കല്ല്യാശേരിയിൽ  വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  06-12-2024  ധർമ്മശാല: കല്ല്യാശേരിയിൽ ഇന്ന് കാലത്തുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കല്യാശേരി ആംസ്റ്റക് കോളേജ് യൂണിയൻ ചെയർമാനും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുമായ കയ്യങ്കോട് ചേലേരിമുക്കിലെ മുഹമ്മദ് (19) ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കൊളച്ചേരിയിലെ സൽമാൻ ഫാരിസിനെ കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്ന് കാലത്ത് ഒൻപതരയോടെ കല്യാശേരി വീവേഴ്സ് സൊസൈറ്റിക്ക് മുൻവശത്തായിരുന്നു അപകടം. സഹപാഠികൾ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ഇൻഡേൻ ഗ്യാസ് കൊണ്ടുപോവുകയായിരുന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിട്ടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 
Image
  പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; മന്ത്രവാദിനിയായ യുവതി അടക്കം 4 പേർ അറസ്റ്റിൽ 05-12-2024    കാസർകോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.  സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. സ്വർണ്ണം മുന്നിൽ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വർണ്ണം തിരിച്ച് നൽകേണ്ടി വരുമെന്ന് കരുതിയായിരുന്നുകൊലപാതകം. 596 പവൻ സ്വർണ്ണമാണ് മന്ത്രവാദ സംഘം തട്ടിയെടുത്തത്.  പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്‍മയിലെ എം.സി അബ്ദുൽ ഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി. മൃതദേഹം ഖബറടക്കുകയും ചെയ്തു. എന്നാൽ പിന്നീ...
Image
  വാഹനാപകടത്തിൽ മരണപ്പെട്ടു എടക്കാട്: പത്തുക്കാലൻ കണ്ടത്തിൽ പി.കെ ശാഹിന (46) ടൂവീലർ അപകടത്തിൽ നിര്യാതയായി.  ചാല ബൈപ്പാസ് ആസ്റ്റർ മിംസ് ആസ്പത്രിക്ക് സമീപം  സ്കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടം. മയ്യിത്ത് മിംസ് ഹോസ്പിറ്റലിലാണ് ഉള്ളത്. വാഹനം ഓടിച്ചിരുന്ന ഭർത്താവ് പി അശ്റഫിനെ ചെറിയ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ. മുഹമ്മദ് ഫറസ്, ഫിസ . ആമിന. ഹസ്സൻ ഫലക്ക് . ഖബറടക്കം . 5.12.20 24. വ്യഴാഴ്ച ഉച്ചക്ക് .12.30.ന് ബദർ പള്ളി ഖബർസ്ഥാനിൽ
Image
  കവർച്ച ചെയ്ത സ്വർണവും പണവും സൂക്ഷിക്കാൻ പ്രതി ലിജീഷ് വീട്ടിൽ അറയുണ്ടാക്കിയെന്ന് പോലീസ്  02-12-2024  കണ്ണൂർ: നേരിയരി മൊത്ത വ്യാപാരി വളപട്ടണം മന്നയിലെ കെ.പി അഷ്റഫ് ഹാജിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച 300 പവൻ സ്വർണാഭരണവും ഒരു കോടി രൂപയും സൂക്ഷിക്കാൻ അയൽവാസിയായ പ്രതി വീട്ടിലെ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കിയെന്ന് പോലീസ്. പ്രതി ലിജീഷ് നേരെത്തെയും കവർച്ച നടത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ വർഷം കീച്ചേരിയിൽ നിന്നും സ്വർണ്ണം കവർന്നതും ലിജീഷ് ആണെന്ന് കണ്ടെത്തി. ഇവിടുന്ന് കിട്ടിയ വിരലടയാളവും അഷ്റഫിൻ്റെ വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളവും ഒന്ന് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. അഷ്റഫിൻ്റെ വീടിൻ്റെ പിറകിലായാണ് ലിജീഷിൻ്റെ വീട്. നാടിനെ നടുക്കിയ കവർച്ചയ്ക്കു ശേഷം പ്രതി നാട്ടിൽ തന്നെയുണ്ടായിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. അഷ്റഫ് ഹാജിയുടെ വീട്ടിലെ സിസിടിവി കാമറയിൽ മോഷ്ടാവ് എത്തുന്ന ദൃശ്യമുണ്ടെങ്കിലും ലിജീഷിൻ്റെ മുഖം പതിഞ്ഞിരുന്നില്ല.  https://chat.whatsapp.com/FcV6ER3U1AD18RyTrPcwxF
Image
ചെറുവത്തൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു  02-12-2024  ചെറുവത്തൂര്‍: തോട്ടംഗേറ്റിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ചെറുവത്തൂര്‍ പള്ളിക്കണ്ടം സ്വദേശിനിയും തൃക്കരിപ്പൂര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിനിയുമായ അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമത്ത് റഹീസയാണ് മരണപ്പെട്ടത്.  സഹോദരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പാചകവാതക സിലിണ്ടറുമായി പോകുന്ന ലോറി ഇടിച്ചാണ് അപകടം. 
Image
  കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി.എ റോഡിൽ ചുമടുതാങ്ങിയിൽ കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശിയും  ഇപ്പോൾ ചുമടുത്താങ്ങിയിൽ താമസക്കാരനുമായ ടി.പി. ഹാഷിം (61) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ ആയിരുന്നു അപകടം.   പരിയാരം മെഡിക്കൽ കോളേജിൽ ച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ:സെമീറ.മക്കൾ : റിസ്വാൻ നാഫിയ,നസഷെറിൻ മരുമകൻ: ശുഅയ്ബ് മൃതദേഹം പരിയാരം മോർച്ചറിയിലേക്ക് മാറ്റി  നാളെ രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ടൂർ ജുമാമസ്ജിദിൽ കബറടക്കം