200 മില്യൻ ഡോളർ; റെക്കോർഡ് തുകക്ക് ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു റിയാദ്: ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ-നസർ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു. പരസ്യവരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ. പുതുവർഷ ദിനമായ നാളെ മുതൽ കരാർ പ്രാബല്യത്തിൽ വരുമെന്ന് അൽ നസർ ക്ലബ് അറിയിച്ചു. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് സൂപ്പർ താരത്തിന്റെ സൗദി പ്രവേശനം. സൗദി ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നായ അൽ നസ്‌റിന്റെ ഏഴാം നമ്പർ ജഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനോ ഉണ്ടാകും. കരാർ ഒപ്പിട്ടതായി ഔദ്യോഗികമായി അൽ നസർ ക്ലബ് അറിയിച്ചു. സൗദി കായിക മന്ത്രിയും ക്രിസ്റ്റ്യാനോയെ സ്വാഗതം ചെയ്തു. ചരിത്രത്തിലെ റെക്കോർഡ് പ്രതിഫലമാണ് ക്രിസ്റ്റ്യാനോക്ക് ലഭിക്കുക. പരസ്യ വരുമാനമടക്കം 200 മില്യൺ ഡോളർ അദ്ദേഹത്തിന് ലഭിക്കും. നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഫ്രഞ്ച് താരം എംബാപ്പെയാണ്. 128 മില്യൺ ഡോളറാണ് എംബാപെയുടെ പ്രതിഫലം. മെസ്സിയുടേതാകട്ടെ 120 മില്യൺ ഡോളറും. അവസാന ക്ലബായ മാഞ്ചസ്റ്ററിൽ ക്രിസ്റ്റ്യാനോ വാങ്ങി...