Posts

Showing posts from January, 2023
Image
  ആക്സിലേറ്ററിൽ വെള്ളക്കുപ്പി, സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ടുകെട്ടി; ഞെട്ടിച്ച് ലോറി യാത്ര, പിന്നിലെ രഹസ്യം! തിരുവനന്തപുരം: ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍. ആക്സിലേറ്ററില്‍ വെള്ളക്കുപ്പിയും വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി കൂളായി ഇരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ കണ്ട് എല്ലാവരും ഞെട്ടി. ഇങ്ങനെ അപകടകരമായി വാഹനം ഓടിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇപ്പോള്‍ ആ വീഡിയോയ്ക്ക് പിന്നിലെ രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ് കേരള പൊലീസ്. ചരക്ക് ലോറികള്‍ ട്രെയിൻ മാര്‍ഗം കൊണ്ട് പോകുന്ന റോ - റോ സര്‍വ്വീസില്‍ സഞ്ചരിക്കുന്ന ലോറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ കാണുന്നതെന്തും കണ്ണുമടച്ചു വിശ്വസിക്കരുതേ എന്ന് കുറിച്ച് കൊണ്ടാണ് കേരള പൊലീസ് ഔദ്യോഗിക പേജില്‍ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.   
Image
മുട്ടനാട് വിൽപ്പനക്ക് ക്രോസ് ബീറ്റൽ മുട്ടനാട് വിൽപ്പനക്ക് 1 വർഷം പ്രായം കുടുക്കിെമെട്ട   ,കണ്ണൂർ 9656786827
Image
  വധുവിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും; സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു തിരുവനന്തപുരം • വിവാഹത്തിനു മുൻപു വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതും വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉൾപ്പെടെ വ്യവസ്ഥകൾ ഉൾപ്പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങൾ പരിഷ്കരിക്കാൻ സർക്കാർ നടപടി തുടങ്ങി. കൊല്ലം നിലമേൽ സ്വദേശി വിസ്മയയുടെ ആത്മഹത്യയ്ക്കു പിന്നാലെ സംസ്ഥാന വനിതാ കമ്മിഷൻ പരിഷ്കരണ ശുപാർശകൾ നൽകിയിരുന്നു. എന്നാൽ സർക്കാർ ഇതു പുറത്തുവിടുകയോ നടപടികളിലേക്കു കടക്കുകയോ ചെയ്തിരുന്നില്ല. വനിതാ കമ്മിഷനും സ്ത്രീ സംരക്ഷണ സംഘടനകളും സമ്മർദം ചെലുത്തിയതിന്റെ ഭാഗമായാണ് ഇപ്പോൾ ചർച്ചകളും അഭിപ്രായശേഖരണവും ആരംഭിച്ചത്. കേന്ദ്ര സ്ത്രീധന നിരോധനനിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ റജിസ്റ്റർ ചെയ്യൽ ചട്ടങ്ങളും ഭേദഗതി ചെയ്യും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങൾ സമർപ്പിച്ചു. തദ്ദേശഭരണവകുപ്പിന്റെ നിർദേശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അനുബന്ധവകുപ്പുകളുമായും ചർച്ചകൾ നടത്തിയശേഷം ഭേദഗതിയുടെ കരട് നിയമ വകുപ്പിന് അയയ്ക്കും. വനിതാ കമ്മിഷൻ നൽകിയ ചില ശുപാ...
Image
  മലയാളി ഡോക്ടർ ദുബൈയിൽ നിര്യാതയായി           ദുബൈ: പ്രൈം മെഡിക്കൽ സെന്‍റർ ദുബൈയിലെ ഡോക്ടറായിരുന്ന ഡോ. സുമ രമേശൻ (49) ദുബൈയിൽ നിര്യാതയായി. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിനിയാണ്. ദുബൈ പ്രൈം മെഡിക്കൽ സെന്‍ററിലെ ഡോക്ടറായ രമേശൻ പെരിങ്ങത്താണ് ഭർത്താവ്.  മക്കൾ: ദിയ നമ്പ്യാർ, ദർപ്പൻ നമ്പ്യാർ (വിദ്യാർഥികൾ)  പിതാവ്​: ഇ.വി. നാരായണൻ.  മാതാവ്​: സുഷമാ നാരായണൻ.  സഹോദരൻ പ്രവീൺ നാരായണൻ.  സംസ്കാരം ദുബൈയിൽ.
Image
  ജോലിക്കിടയില്‍ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു           ഇരിട്ടി: ജോലിക്കിടയില്‍ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു . ചാവശ്ശേരി മണ്ണോറയിലെ വിളകണ്ടത്തിൽ  വി.ജി സാബുവാണ് മരിച്ചത്.കീഴൂരില്‍ വച്ച് ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ഷോക്കേറ്റ സാബുവിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Image
മാലിന്യത്തിന് തീയിടുന്നതിനിടെ പൊള്ളലേറ്റ പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ മരിച്ചു ചക്കരക്കല്ല്: മാലിന്യത്തിന് തീയിടുന്നതിനിടെ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ മരിച്ചു. തലമുണ്ട ആക്കിച്ചാലില്‍ ശോഭ നിവാസില്‍ സി. പവിത്രന്‍ (57) ആണ് മരിച്ചത്. കൂടാളി പോസ്റ്റ് ഓഫീസിലെ ക്ലാര്‍ക്കാണ്. തിങ്കളാഴ്ച രാവിലെ 6.30 ഓടെ വീട്ടി ലെ മാലിന്യം പറമ്പില്‍ കുട്ടിയിട്ട് കത്തിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു.  സാരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടന്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.  അച്ഛന്‍: വേങ്ങാട്ടെ പരേതനായ ഗോവിന്ദന്‍. അമ്മ: പരേതയായ ദേവകി. ഭാര്യ: ശോഭന. മക്കള്‍: ശ്രുതി, സായന്ത്. മരുമകന്‍: യദു കൃഷ്ണന്‍ (പയ്യന്നൂര്‍). സഹോദരങ്ങള്‍: വിമല, അംബിക, സുവര്‍ണ, രാമദാസന്‍, അമ്പിളി.  സംസ്‌ക്കാരം ഇന്ന് രാവിലെ 12.30ന് പയ്യാമ്പലം ശ്മശാനത്തില്‍.
Image
  മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി ഉമ്മുല്‍ഖുവൈന്‍: മലയാളി യുവാവ് യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ നിര്യാതനായി. പട്ടാമ്പി വല്ലപ്പുഴ ചെവിക്കല്‍ ചെട്ടിയാര്‍തൊടി സുഹൈല്‍ (20) ആണ് മരിച്ചത്. വിസ പുതുക്കുന്നതിനായി യുഎഇയില്‍ എത്തിയതായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം വ്യാഴാഴ്ച ഹോട്ടലില്‍ ആയിരുന്നു താമസിച്ചിരുന്നത്. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാതിരുന്നതോടെ ഒപ്പമുണ്ടായിരുന്നവര്‍ പൊലീസില്‍ അറിയിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‍തെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഹൃദയസ്‍തംഭനമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ് ഷറഫുദ്ദീന്‍ (ബാവ) ഹമരിയയില്‍ 25 വര്‍ഷമായി ശറഫ് കോ ഓയില്‍ കമ്പനിയിരുന്നു. ഇപ്പോള്‍ യു.കെയിലാണ്. മാതാവ് - റഹീന. മൂന്ന് സഹോദരങ്ങളുണ്ട്.
Image
  ഭാരത് ​ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി സന്ദോഖ് സിങ് ചൗധരി കുഴഞ്ഞുവീണു മരിച്ചു ന്യൂഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണു മരിച്ചു. ജലന്ധർ എം.പി സന്ദോഖ് സിങ് ചൗധരിയാണ് അന്തരിച്ചത്. പഞ്ചാബിലെ ഫില്ലുരിലാണ് സംഭവം. രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്നതിനിടെ എം.പിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ഫാഗ്‍വാരയിലെ വിരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാർത്ത അറിഞ്ഞയുടൻ യാത്രനിർത്തിവെച്ച് രാഹുൽ ഗാന്ധി ആശുപത്രിയിലെത്തി.
Image
  പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഹൃ​ദ​യാ​ഘാ​തം കൂ​ടു​ന്നു അ​ബ​ഹ: സൗ​ദി പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് പ്ര​വാ​സി​ക​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കു​ന്നു. നാ​ലു മ​ല​യാ​ളി​ക​ളാ​ണ് ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ അ​ബ​ഹ​യി​ൽ മാ​ത്രം ഇ​ത്ത​ര​ത്തി​ൽ മ​രി​ച്ച​ത്. മ​രി​ച്ച​വ​ർ 50ന് ​താ​ഴെ പ്രാ​യ​മു​ള്ള​വ​രാ​ണ്. പ്ര​ദേ​ശ​ത്ത് ത​ണു​പ്പു കൂ​ടി​യ​തും ആ​വ​ശ്യ​ത്തി​ന് വ്യാ​യാ​മ​മി​ല്ലാ​ത്ത​തും ജീ​വി​ത, ഭ​ക്ഷ​ണ​രീ​തി​ക​ളു​മെ​ല്ലാം മ​ര​ണ​നി​ര​ക്ക് കൂ​ടാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. പെ​ട്ടെ​ന്നു​ള്ള മ​ര​ണ​ങ്ങ​ൾ​ക്ക് കോ​വി​ഡു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ചി​ല കോ​ണു​ക​ളി​ൽ നി​ന്നു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ഒ​രു സ്ഥി​രീ​ക​ര​ണ​വു​മി​ല്ലെ​ന്ന് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു. കൃ​ത്യ​മാ​യ വ്യാ​യാ​മ​വും ഭ​ക്ഷ​ണ​ക്ര​മ​വും മാ​ന​സി​ക സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കി​യും ഒ​രു​പ​രി​ധി വ​രെ പെ​ട്ടെ​ന്നു​ള്ള മ​ര​ണ​ങ്ങ​ളെ നേ​രി​ടാ​മെ​ങ്കി​ലും അ​ലം​ഭാ​വം മ​ര​ണ​നി​ര​ക്ക് കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. ഹൃ​ദ...
Image
  പയ്യന്നൂരിൽ ഷവര്‍മയുടെ ടേസ്റ്റ് നോക്കി പൂച്ചകള്‍! അതും ഷവർമയുണ്ടാക്കുന്ന പാത്രത്തിൽ കയറിയിരുന്ന് കണ്ണൂര്‍: ഷവർമയുണ്ടാക്കുന്ന പാത്രത്തിൽ കയറിയിരുന്ന് ചിക്കൻ കഴിച്ച് പൂച്ചകൾ. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. രണ്ട് പൂച്ചകളാണ് പാചകക്കാരൻ ഇല്ലാതിരുന്ന സമയത്ത് സ്റ്റാന്‍റില്‍ കയറിയിരുന്ന് ഷവർമ കഴിച്ചത്. പയ്യന്നൂരിലെ റസ്റ്റോറന്റിൽ ഇന്നലെയാണ് സംഭവമുണ്ടായത്. പൂച്ച കയറിയതിന് പിന്നാലെ ഷവർമ നശിപ്പിച്ചതായി ഹോട്ടലുട അറിയിച്ചു. ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ മാറ്റാൻ ജീവനക്കാരൻ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പൂച്ചകൾ കയറി ഷവർമ കഴിച്ചത്. ഷവർമ്മ ഉണ്ടാക്കുന്ന സ്റ്റാന്‍റില്‍ പൂച്ച കയറിയത് സംബന്ധിച്ച് ഹോട്ടലുടമയോട് പയ്യന്നൂർ നഗരസഭ വിശദീകരണം ചോദിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
Image
  ആറാം വയസ്സിൽ കണ്ണൂർ ജില്ലാ അണ്ടർ 15 ക്രിക്കറ്റ് ടീമിലിടം നേടി മയ്യിലിലെ കുഞ്ഞു  ഋതിക കണ്ണൂർ: കളിക്കളത്തിൽ ചേച്ചിമാരുടെ വേഗമേറിയ പന്തിനുമുന്നിൽ പതറാതെ ശിഖർ ധവാന്റെ ആരാധികയുണ്ടാവും. കളിമിടുക്കിലൂടെ അണ്ടർ 15 കണ്ണൂർ ജില്ലാ ക്രിക്കറ്റ് ടീമിൽ ഇടംനേടിയ ആറുവയസ്സുകാരി ഋതിക. അണ്ടർ 15 ടീമിൽ 10 വയസ്സും അതിനുമുകളിലുമുള്ള കുട്ടികളുമാണ് കൂടുതൽ. അവർക്കിടയിലേക്കാണ് ബാറ്റുമായി കുഞ്ഞു ഋതികയെത്തിയത്. കണ്ണൂർ ജില്ലാടീമിനുവേണ്ടി ഈ രണ്ടാംക്ലാസുകാരി ബാറ്റുപിടിക്കാൻ തുടങ്ങിയിട്ട് മൂന്നുമാസത്തോളമായി. ചേട്ടൻ ഋതു ക്രിക്കറ്റ് കളിക്കുന്നതുകണ്ട് ഒപ്പംകൂടിയതാണ് ഋതിക. അഞ്ചാംവയസ്സിൽ കണ്ണൂരിലെ ഗോ ഗെറ്റേർസ് ക്രിക്കറ്റ് അക്കാദമിയിൽ ചേർന്ന് പരിശീലനം തുടങ്ങി. മയ്യിൽ ടൗണിലെ റിഥം വീട്ടിലെ കെ. രതീഷിന്റെയും ബബിത ബാബു പാറായിയുടെയും മകളാണ് കെ. ഋതിക. മകൾക്ക് അനുഭവപരിചയത്തിനായാണ് തലശ്ശേരിയിൽനടന്ന ടീം സെലക്ഷനിൽ പങ്കെടുപ്പിക്കാൻ രക്ഷിതാക്കൾ തീരുമാനിച്ചത്. എന്നാൽ, മികച്ച പ്രകടനവും ക്രിക്കറ്റിനോടുള്ള താത്പര്യവും കണ്ട് പരിശീലനക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. പിന്നീട് ക്യാമ്പിൽനിന്ന് തിരഞ്ഞെടുത്ത ടീം അംഗങ്ങളിൽ ഋതികയുമുണ്ടായിരുന്നു...
Image
  മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തിരമാലകളുടെ മുകളിലൂടെ നടക്കാനായി നടപ്പാത മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തിരമാലകളുടെ മുകളിലൂടെ നടക്കാനായി നടപ്പാത ഒരുക്കുന്നു.ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഒരു മുതൽക്കൂട്ടായി മാറാവുന്ന ഈ നടപ്പാത ബീച്ചിന്റെ തെക്കുഭാഗത്ത് ധർമ്മടം തുരുത്തിയും പാറക്കെട്ടിന്റെയും സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന വർക്ക് നവീന അനുഭവമായിരിക്കും.നൂറ് മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ  നടപ്പാത അടുത്ത ആഴ്ചയോടെ  ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് ഇതിന്റെ സംഘാടകർ അറയിച്ചിരിക്കുന്നത്.
Image
  മൊബൈൽഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് കുട്ടി മരിച്ചു; സംഭവം കോഴിക്കോട് കോഴിക്കോട്: ഫോൺ ചാർജ് ചെയ്യുന്നതിനിടെ പ്ളഗ്ഗിൽനിന്ന് ഷോക്കേറ്റ് പതിനാറുവയസ്സുകാരൻ മരിച്ചു. പയ്യാനക്കൽ കുറ്റിക്കാട്ടുതൊടി നിലംപറമ്പിൽ അഭിഷേക് നായർ ആണ് മരിച്ചത്. ഝാർഖണ്ഡിൽ പ്ളസ്ടു വിദ്യാർഥിയാണ്. ഫോൺ ചാർജാവാത്തതുകണ്ട് പ്ളഗ്ഗ് ഊരിനോക്കുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ ഉടനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഝാർഖണ്ഡ് സ്വദേശിയായ പ്രദീപാണ് അച്ഛൻ. ഒരുമാസമായിട്ടേയുള്ളൂ കുട്ടി അമ്മ ബിന്ദുവിന്റെ വീടായ പയ്യാനക്കലിലെത്തിയിട്ട്. സഹോദരൻ: ശശാങ്ക് നായർ. സംസ്കാരം ഞായറാഴ്ച മാനാരി ശ്മശാനത്തിൽ
Image
 ' ആറുമാസമേ ഞാൻ ജീവിച്ചിരിക്കൂ... അച്ഛനോടും അമ്മയോടും ഡോക്ടർ ഇക്കാര്യം പറയരുത്'; അർബുദം ബാധിച്ച ആറുവയസുകാരന്‍റെ വാക്കുകൾ പങ്കുവെച്ച് ഡോക്ടർ ഹൈദരാബാദ്: 'ആറുമാസം മാത്രമേ ഇനി ഞാൻ ജീവിച്ചിരിക്കൂ. ഡോക്ടർ ദയവുചെയ്ത് അച്ഛനോടും അമ്മയോടും ഇക്കാര്യം പറയരുത്' -അർബുദം ബാധിച്ച ആറുവയസ്സുകാരന്‍റെ വാക്കുകളായിരുന്നു ഇത്. മാസങ്ങൾ പിന്നിട്ട്, ആറുവയസ്സുകാരന്‍റെ മരണശേഷം ഡോക്ടർ പങ്കുവെച്ച വാക്കുകൾ ഹൃദയവേദനയോടെയല്ലാതെ വായിക്കാനാകില്ല. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാറാണ് തന്നെ കാണാനെത്തിയ അർബുദ രോഗിയായ ആറ് വയസുകാരനെ കുറിച്ചും, കുട്ടിയുടെ പ്രായത്തിൽ കവിഞ്ഞ പക്വതയെ കുറിച്ചും ട്വിറ്ററിൽ പങ്കുവെച്ചത്. ഒമ്പത് മാസം മുമ്പാണ് ഒരു ദിവസം ദമ്പതിമാർ ഡോക്ടറെ കാണാനെത്തിയത്. ഇവരുടെ മകൻ ആറ് വയസുകാരനായ മനു (യഥാർഥ പേരല്ല) റൂമിന് പുറത്തുണ്ടായിരുന്നു. 'മനുവിന് അർബുദമാണ്. അക്കാര്യം ഞങ്ങൾ അവനോട് പറഞ്ഞിട്ടില്ല. ഡോക്ടർ മനുവിനെ കണ്ട് ചികിത്സകൾ നിർദേശിക്കണം. അസുഖത്തെ കുറിച്ച് അവനോട് വെളിപ്പെടുത്തരുത്' -ഇതായിരുന്നു അവരുടെ അഭ്യർഥന. ഡോക്ടർ സമ്മതിച്ചു. ഒരു വീൽചെയറിലായിരുന്നു മനു വന്നത...
Image
  കോവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതങ്ങൾ വർധിക്കുന്നു; പഠനം തുടങ്ങി ഐ.സി.എം.ആർ. ന്യൂഡൽഹി: കോവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതങ്ങൾ വർധിക്കുന്നുവെന്നത് പഠനത്തിന് വിധേയമാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം. ആർ.). ഹൃദ്രോഗത്തിന് കോവിഡ് കാരണമാകുന്നുവെന്ന പഠനറിപ്പോർട്ടുകളുടെയും രാജ്യത്ത് അമ്പതിനുതാഴെ പ്രായമുള്ളവരിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് സാമൂഹിമാധ്യമങ്ങളിലുൾപ്പടെ പ്രചരിക്കുന്ന വാർത്തകൾ ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നു. .കോവിഡിനുശേഷം കഴിഞ്ഞ രണ്ടുവർഷമായി ഹൃദയാഘാതമരണങ്ങൾ 50,000-ത്തിന് മുകളിലാണ്. ഈ അവസ്ഥയ്ക്ക് ശാസ്ത്രീയപഠനത്തിലൂടെ ഉത്തരം കണ്ടെത്തി ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുകയാണ് ഐ.സി.എം.ആറിന്റെ ലക്ഷ്യം. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ടുകൾ പ്രകാരം ഹൃദയാഘാതമരണങ്ങൾ രാജ്യത്ത് വർധിക്കുകയാണ്. 2016-ൽ 21,914 പേർ ഹൃദയാഘാതം കാരണം മരണപ്പെട്ടു. 2017-ൽ ഇത് 23,246 ആയി. 2018-ൽ 25,764 -ഉം , 2019-ൽ 28,005 -ഉം പേർ ഇങ്ങനെ മരിച്ചു. കോവിഡ് രോഗമുക്തി നേടിയ മറ്റുരോഗങ്ങളില്ലാത്തവരും അപ്രതീക്ഷിതമായി മ...
Image
  കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു. 50 വർഷമായി കോഴിക്കോട്ടെ ഖാസിയായിരുന്ന സഹോദരൻ നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നിര്യാണത്തെ തുടർന്ന് 2009ലാണ് ചുമതലയേറ്റത്. മയ്യിത്ത് നമസ്‌കാരം ഇന്നു വൈകീട്ട് 4.30ന് കുറ്റിച്ചിറ മിശ്ക്കാൽ പള്ളിയിൽ നടക്കും. പരേതനായ മുൻ കോഴിക്കോട് ഖാസി പള്ളിവീട്ടിൽ മാമുക്കോയ ഖാസിയുടെ മകനാണ്. കാട്ടിൽവീട്ടിൽ കുട്ടിബി ആണ് മാതാവ്. ഭാര്യ: മൂസബറാമിന്റകത്ത് കുഞ്ഞിബി. മക്കൾ: കെ.പി മാമുക്കോയ, അലിയുന്നസിർ(മസ്‌കത്ത്), ഹന്നത്ത്, സുമയ്യ, നസീഹത്ത്(എം.എം.എൽ.പി സ്‌കൂൾ അധ്യാപിക), ആമിനബി. മരുമക്കൾ: നാലകത്ത് അബ്ദുൽ വഹാബ്, പള്ളിവീട്ടിൽ അബ്ദുൽ മാലിക്ക്, മൊല്ലാന്റകം അഹ്മദ് കബീർ, പി.എൻ റാബിയ, സി.ബി.വി ജംഷീദ. സഹോദരങ്ങൾ: കെ.വി ഇമ്പിച്ചി പാത്തുമ്മബി, പരേതരായ കുഞ്ഞിബി, ഇമ്പിച്ചാമിനബി.
Image
  ഷാരൂഖിനും മമ്മൂട്ടിക്കും ആസിഫ് അലിക്കും മുസ്ലിംലീഗ് അംഗത്വം; അന്വേഷണം ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതൽ നടി മിയ ഖലീഫയ്ക്ക് വരെ നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന് മുസ്‍ലിം ലീഗ് അംഗത്വം. കേരളത്തിൽ ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31നാണ് അവസാനിച്ചത്. വീടുകൾതോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നത്. ഇങ്ങനെ അംഗങ്ങളാകുന്നവർ ഓൺലൈനിൽ പേരും ആധാർ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് നമ്പറും ഫോൺ നമ്പറും അപ്‌ലോഡ് ചെയ്യണം. ഓരോ വാർഡിനും ഓരോ പാസ്‌വേഡും നൽകിയിരുന്നു. കോഴിക്കോട്ടുള്ള ഐടി കോ ഓർഡിനേറ്റർക്കേ പിന്നീട് ഇതു തുറന്നു പരിശോധിക്കാൻ കഴിയൂ. ഇത്തരത്തിൽ ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണു നേതൃത്വം ഞെട്ടിയത്. സാധാരണ പാർട്ടി അംഗങ്ങൾ തന്നെയാണ് അംഗത്വവിതരണം നടത്തുന്നത്. ആൾബലമില്ലാത്ത സ്ഥലത്ത് കംപ്യൂട്ടർ സെന്ററുകളെ എൽപിച്ചവരുണ്ടെന്ന് ഒരുവിഭാഗം ആക്ഷേപിക്കുന്നു. അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്.അംഗത്വവിതരണം പൂർത്തിയായപ്പോൾ തലസ്ഥാനത്ത് 59551 ആണ് പാർട്ടി അംഗങ്ങൾ. സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33 ലക...
Image
  ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയുമായി നാടുവിട്ട 55 വയസുകാരനായ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ട കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. വർക്കല അയിരൂർ സ്വദേശി 55കാരനായ പ്രകാശൻ ആണ് അറസ്റ്റിലായത് .പോക്‌സോ കുറ്റം ചുമത്തി ആണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് . ഫേസ്ബുക്ക് വഴിയാണ് പത്താം ക്ലാസ് വിദ്യാർഥിയുമായി ഇയാൾ സൗഹൃദത്തിൽ ആകുന്നത്. തുടർന്ന് പെൺകുട്ടിയോട് വീട്ടിൽ നിന്ന് ഇറങ്ങി വരാൻ ഇയാൾ പ്രേരിപ്പിക്കുകയായിരുന്നു .തുടർന്ന് പെൺകുട്ടിയുമായി കടന്നുകളയുകയായിരുന്നു ഇയാൾ . കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി .രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി അറസ്റ്റിൽ ആവുന്നത് .പെൺകുട്ടിയുടെ ഫേസ്ബുക്ക് ചാറ്റുകൾ പരിശോധിച്ച പോലീസ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു .വീട്ടിൽ നിന്നും ഇറക്കിയ പെൺകുട്ടിയുമായി ട്രെയിൻ വഴി എറണാകുളത്ത് എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇഇരുവരും .തുടർന്ന് പ്രതിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ താമസ സ്ഥലം കണ്ടെത്തുകയും പെൺ...
Image
  ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു കുട്ടനാട്: ഗാനരചയിതാവ് ബീയാർ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്കാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. രണ്ടുവർഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടർന്ന് വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകൾക്ക് മുൻപ് ചാനൽ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ദേഹാസ്വസ്ഥ്യമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിൽ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചു. ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു അദ്ദേഹം. മാതൃഭൂമി പ്രസിദ്ധീകരിച്ച ചന്ദ്രോത്സവം എന്ന നോവൽ ശ്രദ്ധ നേടിയിരുന്നു. 1993-ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടക സംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴമെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധേയനായി. 'ഒന്നാംകിളി പൊന്നാൺകിളി...', 'കേരനിരകളാടും ഒരുഹരിത ചാരുതീരം...', 'മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി...' തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഭാര്യ സനിതാ പ്രസാദ്. ഇരുവട്ടം മണവാട്ടി, സർക...
Image
  കണ്ണൂര്‍ സ്വദേശിയായ  യുവാവ്  യു എ ഇ യിൽ മരിച്ചു കണ്ണൂര്‍ സ്വദേശിയായ യുവാവ് യുഎഇയില്‍ മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ തെണ്ടപ്പറമ്പ് സ്വദേശിയായ പി.കെ ഷംസുദ്ദീന്‍ (38) ആണ് ദുബൈയില്‍ മരിച്ചത്. കഴിഞ്ഞ 16 വര്‍ഷമായി സൂപ്പര്‍ മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്നു. പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.  മാതാവ് - സഫിയ. പിതാവ് - അഹമ്മദ്. ഭാര്യ - നൗഫീറ. സഹോദരങ്ങള്‍ - ശറഫുദ്ദീന്‍, സഫറിയ, സുനീറ. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Image
  കണ്ണൂരില്‍ 58 ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയതും പുഴുവരിച്ചതുമടക്കം ഭക്ഷണം പിടികൂടി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ പിടികൂടി. കണ്ണൂരില്‍ 58 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍. പഴകിയതും പുഴുവരിച്ചതുമടക്കം ഉപയോഗ യോഗ്യല്ലാത്ത ഭക്ഷ്യസാധനങ്ങള്‍ വ്യാപകമായി പിടികൂടി. 58 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 19 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നാളുകളോളം പഴക്കമുള്ള ഭക്ഷ്യ ഉല്പന്നങ്ങളാണ് വിവിധ ഹോട്ടലുകളിലെ ഫ്രീസറുകളില്‍ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്തതില്‍ എറെയും ചിക്കന്‍ ഉത്പന്നങ്ങളാണ്. ദിവസങ്ങളോളം പഴക്കമുള്ള ചിക്കൻ വിഭവങ്ങളാണ് പിടിച്ചെടുത്തതിൽ കൂടുതലും. പഴയ മുൻസിപാലിറ്റി പരിധിയിലും പുഴാതി, പള്ളിക്കുന്ന് സോണലുകളിലും നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കൽപക റെസിഡൻസിയിൽ നിന്ന് പുപ്പൽ നിറഞ്ഞ ചിക്കൻ, എംആർഎ ബേക്കറിയിൽ നിന്...
Image
  പയ്യന്നൂരിൽ കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ മുടി മുറിച്ചു; സംഭവം ഓഡിറ്റോറിയത്തിലെ തിരക്കിനിടെ കണ്ണൂർ: കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ നീണ്ട മുടി ഓഡിറ്റോറിയത്തിലെ തിരക്കിൽ ആരോ മുറിച്ചുമാറ്റി. കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് 20 സെന്റിമീറ്ററിലധികം മുടി നഷ്ടപ്പെട്ടത് മനസ്സിലായത്. കരിവെള്ളൂർ സ്വദേശിയും ബിരുദവിദ്യാർഥിയുമായ 20-കാരിക്കാണ് മുടി നഷ്ടപ്പെട്ടത്. ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. പെൺകുട്ടിയും അമ്മയുമാണ് കല്യാണത്തിന് പോയത്. മകളുടെ മുടി നഷ്ടപ്പെട്ടതിലുള്ള സങ്കടത്തിലാണ് വീട്ടുകാർ. ഭക്ഷണശാലയിലേക്ക് കടക്കാൻ തിരക്കുണ്ടായിരുന്നു. അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തിൽ എത്തി അന്വേഷിച്ചപ്പോൾ, ഭക്ഷണശാലയുടെ അരികെ അല്പം മുടി വീണുകിടക്കുന്നത് കണ്ടു. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സി.സി.ടി.വി. പ്രവർത്തിക്കുന്നില്ലെന്നാണ് ഓഡിറ്റോറിയം അധികൃതർ പറഞ്ഞത്. രക്ഷിതാക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകി. മുടി മാഫിയയെക്കെുറിച്ച് പോലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടു.