ശമ്പളം 25 ലക്ഷം രൂപ, ജോലി ലൈംഗികവേഴ്ചയിലൂടെ ഗര്‍ഭം ധരിപ്പിക്കല്‍; സമ്മതംമൂളിയ യുവാവിന് നഷ്ടം അരലക്ഷം കോഴിക്കോട്: വര്‍ഷത്തില്‍ 25 ലക്ഷം രൂപ ശമ്പളം, അഡ്വാന്‍സായി ശമ്പളം ഇങ്ങോട്ട് ലഭിക്കും, അതും രണ്ടുലക്ഷം രൂപ. ജോലിയോ യുവതികളെ ഗര്‍ഭം ധരിപ്പിക്കലും! കേള്‍ക്കുന്നവരാരും അമ്പരന്ന് പോകുന്ന ജോലി വാഗ്ദാനം. എന്നാല്‍, ഇതെല്ലാം ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പുതിയ നമ്പറുകളാണ്. ഇത്തരം വിചിത്രമായ ജോലി വാഗ്ദാനത്തില്‍ കബളിപ്പിക്കപ്പെട്ട മാഹിയിലെ മറുനാടന്‍തൊഴിലാളിക്ക് നഷ്ടമായതാകട്ടെ അരലക്ഷത്തോളം രൂപയും. 15 വര്‍ഷമായി മാഹിയില്‍ ജോലിചെയ്യുന്ന നേപ്പാള്‍ സ്വദേശിയായ 34-കാരനാണ് അപൂര്‍വമായ ജോലി വാഗ്ദാനം വിശ്വസിച്ച് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത്. ലോഡ്ജിലെ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി ഉയര്‍ന്ന ശമ്പളമുള്ള ജോലിയെന്ന പരസ്യം ഫെയ്‌സ്ബുക്കില്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. കൂടുതല്‍ ശമ്പളം ലഭിക്കുമെന്ന് കരുതി പരസ്യത്തില്‍ കണ്ട നമ്പറിലേക്ക് യുവാവ് വിളിച്ചു. ഫോണിലെ സംസാരമെല്ലാം ഹിന്ദിയിലായിരുന്നു. വിശദമായി സംസാരിച്ചതോടെ യുവതികളെ ഗര്‍ഭം ഗര്‍ഭം ധരിപ്പിക്കലാണ് ജോലിയെന്നും ലക്ഷങ്ങള്‍...