Posts

Showing posts from August, 2023
Image
  കോഴിക്കോട് കിണറിലെ വെള്ളത്തിന് പിങ്ക് നിറം പടരുന്നു കിണറിലെ വെള്ളത്തിന് പിങ്ക് നിറം പടരുന്നത് ആശങ്ക പരത്തുന്നു. പെരുവയല്‍ പഞ്ചായത്തിലെ കീഴ്മാട് പ്രദേശത്തെ കിണറുകളിലാണ് ഞായറാഴ്ച നിറവ്യത്യാസം കാണപ്പെട്ടത്. 100 മീറ്റര്‍ ചുറ്റളവിലെ മൂന്ന് കിണറുകളില്‍ നിറം മാറ്റമുണ്ടായി. പകല്‍ 11 മണിയോടെയാണ് മാത്തോട്ടത്തില്‍ അരുണിന്റെ വീട്ടുമുറ്റത്തെ കിണറില്‍ ചെറിയതോതില്‍ നിറംമാറ്റം കാണപ്പെട്ടത്. വൈകീട്ടോടെ പൂര്‍ണമായും പിങ്ക് നിറമായി മാറി. വൈകീട്ടോടെ തൊട്ടടുത്ത  രാജീവ്, വിജയരാഘവന്‍ എന്നിവരുടെ കിണറിലും സമാനസ്ഥിതിയായി മാറി. കുന്നിന്‍ചെരിവിലായി ഉയര്‍ന്നുകിടക്കുന്ന പറമ്പ് പ്രദേശമായതിനാല്‍ തെളിഞ്ഞ ശുദ്ധജലമാണ് ഇവിടത്തെ കിണറുകളില്‍ ലഭിച്ചിരുന്നത്. _SHORT NEWS KANNUR_ .͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏...
Image
  കണ്ണവം എടയറിൽ കാർ കലുങ്കിൽ ഇടിച്ചു യുവാവ് മരിച്ചു തലശേരി: തലശേരിയിൽ കാർ കലുങ്കിൽ ഇടിച്ചു യുവാവ് മരിച്ചു. കണ്ണവം എടയാർ പതിനേഴാം മൈലിൽ ഞായറാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. കണ്ണവം പൂഴിയോട് സ്വദേശി ഷഹൽ (22) ആണ് മരിച്ചത്. പരുക്കുകളോടെ സഹോദരൻ സിനാൻ ചികിത്സയിലാണ്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഷഹലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാർ നെടുംപൊയിൽ ഭാഗത്തുനിന്നു കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു. വീട്ടിലേക്ക് എത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് അപകടം നടന്നത്. _SHORT NEWS KANNUR_ .͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏...
Image
  പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി കൈക്കൂലി;  ചക്കരക്കൽ പോലീസ് സ്റ്റേഷൻ സിവിൽ പോലീസുകാരൻ വിജിലൻസ് പിടിയിൽ ചക്കരക്കൽ: പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി കൈക്കൂലി വാങ്ങവെ ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസുകാരൻ വിജിലൻസ് പിടിയിൽ. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ കെ.വി.ഉമർ ഫാറുക്കിനെയാണ് വിജിലൻസ് പിടികൂടിയത്. വിജിലൻസ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന് കിട്ടിയ പരാതിയെ  തുടർന്നായിരുന്നു വിജിലൻസ് നീക്കം. പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി ചക്കരക്കൽ സ്വദേശിയിൽ നിന്നും ആയിരം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസിന് പരാതി കൊടുക്കുകയായിരുന്നു. തുടർന്ന് ഞായർ പകൽ രണ്ടു മണിയോട് കൂടി ചക്കരക്കൽ ഗവ:ആശുപത്രിക്ക് മുൻവശം വച്ച് ഫിനോഫ്ത്തലിൽ പുരട്ടിയ രണ്ടു 500 രൂപയുടെ നോട്ട് കൈമാറുമ്പോൾ വിജിലൻ മ്പ് കൈയോടെ പിടികൂടുകയായിരിന്നു. നടപടി ക്രമങ്ങൾ പൂർത്തികരിച്ച് 7മണിയോടെ അറസ്റ്റ് രേഖപെടുത്തി. ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്, സി.ഐമാരായ പി ആർ മനോജ്, വിനോദ്, അജിത്ത് കുമാർ, എസ് ഐ ഗിരിഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉമർ ഫാറുക്കിനെ പിടികൂടിയത്.  
Image
  ഓടുന്ന ബസ്സിലേക്ക് മറ്റൊരു ഡ്രൈവറും കണ്ടക്ടറും കല്ലെറിഞ്ഞു, ചില്ല് തകർന്നു; ഇരുവരും പൊലീസ് കസ്റ്റഡിയിൽ കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ ഓടുന്ന ബസ്സിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു. തലശ്ശേരി-  ഇരിട്ടി റൂട്ടിലോടുന്ന  ബസ്സിന്റെ ഗ്ലാസാണ് തകർത്തത്. രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ കല്ലേറ് ഉണ്ടാവുകയായിരുന്നു. സംഭവസമയത്ത് ബസിൽ യാത്രക്കാരുണ്ടായിരുന്നു. കല്ലേറിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. മറ്റൊരു ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറുമാണ് കല്ലെറിഞ്ഞത്. എന്നാൽ പ്രകോപനത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമല്ല. കല്ലേറ് ഉണ്ടായതിനെ തുടർന്ന് ബസ് നിർത്തി യാത്രക്കാരെ ഇറക്കി. കല്ലെറിഞ്ഞവരെ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. 
Image
നാടും നഗരം പൂപ്പാടമായി, ഓണലഹരിയില്‍ നാടുണര്‍ന്നു മാവേലിയെ വരവേല്‍ക്കാനുള്ള പൂക്കളൊരുക്കി കണ്ണൂര്‍ നഗരം ചമഞ്ഞിറങ്ങി. പൂക്കളമൊരുക്കാന്‍ പൂക്കള്‍ വാങ്ങാനെത്തുന്നവരുടെയും ഓണമാഘോഷിക്കാനുള്ള മറ്റ് വിഭവങ്ങള്‍ വാങ്ങാനെത്തുന്നവരുടെയും തിരക്കില്‍ കണ്ണൂര്‍ നഗരവും ശബ്ദാനമായപ്പോള്‍ എങ്ങും ആഹ്‌ളാദത്തിന്റെ അലയൊലികള്‍ മാത്രം. മുമ്പെങ്ങുമില്ലാത്തവിധം അഭൂതപൂര്‍വ്വമായ തിരക്കില്‍ മുഴുകിയിരിക്കുകയാണ് നഗരം. നാട്ടുപൂക്കളുടെ ലഭ്യത കുറഞ്ഞപ്പോള്‍ മറുനാട്ടില്‍ നിന്നുള്ള പൂക്കള്‍ തന്നെയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി ഓണത്തിന്റെ മാറ്റ് കുറയാതെ കാക്കുന്നത്. പൂക്കളില്ലാതെ ഓണത്തെക്കുറിച്ച് മലയാളികള്‍ക്ക് സങ്കല്‍പ്പിക്കാനാവില്ല. ഇക്കുറി പൂക്കളേറെയും ബാംഗ്ലൂരില്‍ നിന്നാണ് കണ്ണൂരിലേക്ക് എത്തിയത്. ഗുണ്ടല്‍പേട്ടില്‍ നിന്നുള്ള പൂക്കളും എത്തിയിട്ടുണ്ട്. കണ്ണഞ്ചിക്കുന്ന നിറങ്ങളിലുള്ള പൂക്കളുടെ വൈവിധ്യമാണ് കണ്ണൂര്‍ നഗരത്തില്‍ നിന്നുള്ള പ്രധാന കാഴ്ച. ചെട്ടി, ജമന്തി, റോസ്, ചെണ്ടുമല്ലി തുടങ്ങിയവ മാത്രമല്ല, നവാഗതരായ വിവിധതരം പൂക്കളും ഇത്തവണത്തെ ആകര്‍ഷണമാണ്. ചെട്ടിതന്നെ വിവിധതരമുണ്ട്. മഞ്ഞനിറമുള്ള ചെട്ടിക്കാണ് ഏറ്റവും കുറഞ്ഞ വില, ക...
Image
  ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പേരിൽ വിദ്യാർഥികൾ ഏറ്റുമുട്ടി പരിയാരം: കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പേരിൽ പ്ലസ് ടു - പ്ലസ് വൺ വിദ്യാഥികൾ സ്കൂളിൽ ചേരിതിരിഞ്ഞ് ഏറ്റമുട്ടി. സംഘട്ടനത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഓണം ആഘോഷത്തിന്റെ പേരിൽ പ്ലസ് ടു വിദ്യാർഥികൾ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതിൽ തങ്ങളെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർ‌ഥികൾ പ്രത്യേകമായി മറ്റൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി. ഈ അക്കൗണ്ടുകളെ ചൊല്ലിയാണ് ഇരുവിഭാഗവും ഏറ്റുമുട്ടൽ തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. പരിയാരം പോലീസെത്തി‌ രംഗം ശാന്തമാക്കി. പരിക്കേറ്റ വിദ്യാർഥികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ശനിയാഴ്ച രക്ഷിതാക്കളെയും സ്കൂൾ അധികൃതരെയും പരിയാരം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
Image
  മുസ്‌ലിം വിദ്യാർത്ഥിയെ മറ്റു മതത്തിൽ പെട്ട വിദ്യാർത്ഥികളെ കൊണ്ട് അധ്യപിക അടിപ്പിച്ച സംഭവം; നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പൊലീസ് ഉത്തർപ്രദേശിലെ സ്വകാര്യ സ്‌കൂളിൽ വെച്ച് മുസ്‌ലിം സമുദായത്തിൽപെട്ട ആൺകുട്ടിയെ തല്ലാൻ അധ്യാപിക ക്ലാസിലെ മറ്റു വിദ്യാർത്ഥികളോട് പറയുന്ന വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. അധ്യാപികയുടെ നടപടി വർഗീയ സ്വഭാവമുള്ളതാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. വീഡിയോയിൽ അധ്യാപിക വർഗീയ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുണന പട്ടിക പഠിക്കാത്തതിന്റെ പേരിൽ അധ്യാപികയുടെ നിർദേശ പ്രകാരം ക്ലാസിലെ വിദ്യാർത്ഥികൾ സഹപാഠിയെ മർദ്ദിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടു. വീഡിയോയിൽ അധ്യാപിക പറയുന്ന ആക്ഷേപകരമായ വാക്കുകളെ കുറിച്ച് സ്കൂൾ പ്രിൻസിപ്പലുമായി സംസാരിച്ചുവെന്ന് പൊലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് എക്സിലൂടെ വ്യക്തമാക്കി. പഠനത്തിൽ ശ്രദ്ധിക്കാത്ത മുസ്ലീം കുട്ടികളുടെ അമ്മമാരാണ് അവരുടെ പഠന നിലവാരത്തകർച്ചയ്ക്ക് ഉത്തരവാദികളെന്ന് അധ്യാപിക പറഞ്ഞു...
Image
  രാജ്യത്തെ ആദ്യത്തെ ബിജെപി പ്രധാനമന്ത്രി വാജ്‌പെയ് അല്ല നരസിംഹറാവു; മണിശങ്കര്‍ അയ്യര്‍ ന്യൂഡൽഹി: മുന്‍പ്രധാനമന്ത്രി നരസിംഹ റാവുവിനെ വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. രാജ്യത്തെ ആദ്യത്തെ ബിജെപി പ്രധാനമന്ത്രി വാജ്‌പെയ് അല്ല നരസിംഹ റാവു ആണെന്നായിരുന്നു മണി ശങ്കര്‍ അയ്യരുടെ വിമര്‍ശനം. തന്റെ ആത്മകഥയായ 'മെമയേഴ്‌സ് ഓഫ് മാവറിക്' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു മണി ശങ്കര്‍ അയ്യരുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകന്‍ വീര്‍ സാങ്‌വിയുമായി നടത്തിയ സംവാദത്തിലായിരുന്നു മണി ശങ്കര്‍ അയ്യരുടെ വിമര്‍ശനം. രാം റഹിം യാത്രയുടെ സമയത്ത് നരംസിംഹ റാവുവുമായി നടത്തിയ സംഭാഷണം ഓര്‍മ്മിച്ചായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം. യാത്രയോട് എതിര്‍പ്പില്ലെന്ന് അറിയിച്ച നരംസിംഹ റാവു മതേതരത്വം സംബന്ധിച്ച തന്റെ നിര്‍വ്വചനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നും മണി ശങ്കര്‍ അയ്യര്‍ അനുസ്മരിച്ചു. 'ഇതൊരു ഹിന്ദുരാജ്യമാണെന്ന് താങ്കള്‍ മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു' എന്നായിരുന്നു നരസിംഹ റാവുവിൻ്റെ നിലപാടെന്നും മണി ശങ്കർ അയ്യർ ഓർമ്മിച്ചു. സോണിയാ ഗാന...
Image
  കൊളച്ചേരിയിൽ മധ്വവയസ്കൻ അടിയേറ്റ് മരിച്ചു കണ്ണൂര്‍ : കണ്ണൂർ മയ്യിൽ കൊളച്ചേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽ വച്ച് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്നുണ്ടായ കലഹത്തിൽ ഗ്രേഡ് എസ് ഐ ദിനേശൻ വിറകു കൊള്ളി കൊണ്ട് സജീവന്റെ തലക്ക് അടിക്കുകയും ചെയ്തതെന്നാണ് കേസ്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്
Image
  യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കണ്ണൂർ : യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സിദ്ദീക്ക് പള്ളിക്ക് സമീപത്തെ പി .കെ ഫവാസ് (32) ആണ് കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്.    ഭാര്യ വീട് ആയ മംഗലാപുരത്ത്  നിന്നും നാട്ടിലെക്ക് വരുന്നതിനിടെയായിരുന്നു അപകടം. പുതിയങ്ങാടിയിലെ അബ്‌ദുറഹ്‌മാൻ – ഫായിസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫായിസ. സഹോദരങ്ങൾ: ഫാരിസ്, ഫാസില, ഫെമീല. മൃതദേഹം  പരിയാരം ഗവർമെന്റ് മെഡിക്കൽ കോളേജിൽ. 
Image
  വീഴ്ചയും ക്രമക്കേടും ഡ്രോൺ പറത്തി കണ്ടെത്തും; തൊഴിലുറപ്പ് ജോലി നിരീക്ഷിക്കുന്നതിന് കേന്ദ്ര നിർദേശം തിരുവനന്തപുരം: തൊഴിലുറപ്പ് ജോലി നിരീക്ഷിക്കുന്നതിന് ഡ്രോൺ പറത്താൻ നിർദേശിച്ച് കേന്ദ്ര സർക്കാർ. മഹാത്മാ​ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടക്കുന്ന ജോലിയുടെ ദൈനംദിന നിരീക്ഷണത്തിനും ക്രമക്കേടും വീഴ്ചകളും തടയാനുമാണ് ഡ്രോൺ പറത്താൻ നിർദേശം. അതേസമയം കേരളമുൾപ്പെടെയുളള തെക്കൻ സംസ്ഥാനങ്ങൾക്ക് പദ്ധതി ബാധകമാവില്ലെന്നാണ് വിലയിരുത്തൽ. രാജ്യത്താകെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓൺലൈൻ ഹാജർ ഏർപ്പെടുത്തിയിരുന്നതിന് പിന്നാലെയാണ് ഡ്രോണുകളുടെ നിരീക്ഷണം ഏർപ്പെടുത്താൻ പോകുന്നത്. ജോലി തുടങ്ങുമ്പോഴും തുടരുമ്പോഴുമുളള ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഡ്രോൺ ശേഖരിക്കും. പൂർത്തിയായ ജോലികളുടെ പരിശോധന, അവ എത്രത്തോളം കാര്യക്ഷമവും ഫലപ്രദവുമാണ് തുടങ്ങിയ പരിശോധനയും ഡ്രോൺ വഴി നടത്തും. 21.88 ലക്ഷം സജീവ തൊഴിൽ കാർഡുളള കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് കുറവാണെന്നതിനാലാണ് ഡ്രോൺ പറത്തേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തൽ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രവർത്തനങ്ങളിൽ കേരളം വളരെ മുമ്പിലാണ്. ഡ്രോൺ ഉപയോ​ഗത്തിന്റെ കാര്യത്...
Image
  കണ്ണൂരിലെ ചില ഭാഗങ്ങളിൽ  300 പവനോളം പണയത്തിനെടുത്ത് അജ്ഞാത സംഘം മുങ്ങി വൻതോതിൽ സ്വർണം പണയത്തിനെടുക്കുന്ന അജ്ഞാത സംഘം പ്രവർത്തിക്കുന്നതായുള്ള പൊലീസിന്റെ കണ്ടെത്തലിനെതുടർന്ന്  അന്വേഷണം ആരംഭിച്ചു. പേരാവൂർ, കോളയാട്, കണ്ണവം, ചിറ്റാരിപ്പറമ്പ് മേഖലകളിൽ നിന്ന് മാത്രമായി മുന്നൂറ്  പവനിലധികം സ്വർണം ഈ ഇടപാടിലൂടെ സംഘം വാങ്ങിയതായാണ് കണ്ടെത്തിയത്. എന്നാൽ, മൂവായിരം പവന്റെ   ഇടപാടുകളെങ്കിലും നടത്തി എന്നാണ് പൊലീസ് പ്രാഥമിക നിഗമനം. ... തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന അഞ്ചംഗ സംഘമാണെന്നാണു തട്ടിപ്പിനു പിന്നിലെന്നാണു പൊലീസിന്  ലഭിച്ചിട്ടുള്ള വിവരം. എന്നാൽ, പ്രാദേശിക ഇടനിലക്കാരെ ഒഴികെ മറ്റാരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ആരും രേഖാമൂലം പരാതി നൽകിയിട്ടുമില്ല. സ്വർണപ്പണയത്തിനു ബാങ്കുകളിൽനിന്നു ലഭിക്കുന്നതിനേക്കാൾ കൂടിയ  തുക ലഭിക്കും എന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് പലരും ഒരു വർഷം മുൻപ് സംഘത്തിന് സ്വർണം നൽകിയത്.  മാർക്കറ്റ് വിലയേക്കാൾ 5000 രൂപ മാത്രം കുറച്ചുള്ള തുക ലഭിക്കും. പലിശ നൽകേണ്ടതുമില്ല. സ്വർണം നൽകുന്നവർക്ക് വെള്ളക്കടലാസിൽ തൂക്കം മാത്രം രേഖപ്പെട...
Image
  പ്രമുഖ ട്രേഡിങ്ങ് കമ്ബനി പ്രവര്‍ത്തനം അവസാനിപ്പിച്ചു; ഇടപാടുകാര്‍ക്ക് നഷ്ടം ലക്ഷങ്ങള്‍ പണം മുടക്കി വേഗത്തില്‍ ലാഭവും മുതലും തിരിച്ചുപിടിക്കാനിറങ്ങിയ 'നിശ്ശബ്ദ നിക്ഷേപകരെ' പരിഭ്രാന്തരാക്കി ഓണ്‍ലൈന്‍ ട്രേഡിങ് സേവനദാതാവും ഏറ്റവും വലിയ പോന്‍സി സ്കീമുകളിലൊന്നുമായ മെറ്റാവേഴ്സ് ഫോറിന്‍ എക്സ്ചേഞ്ച് ഗ്രൂപ് (എം.ടി.എഫ്.ഇ) അടച്ചുപൂട്ടി. പുതിയ നിക്ഷേപകരില്‍നിന്ന് ശേഖരിക്കുന്ന പണം നിലവിലുള്ള നിക്ഷേപകര്‍ക്ക് നല്‍കുകയും ഭാവിയില്‍ മികച്ച വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള സംവിധാനമാണ് പോന്‍സി സ്കീം. വന്‍ ലാഭവിഹിതം ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് പോന്‍സി സ്കീം ഉടമകള്‍ നിക്ഷേപകരെ ആകര്‍ഷിക്കുക. ട്രേഡിങ്ങില്‍ ഒരു ശതകോടി ഡോളര്‍ നഷ്ടപ്പെട്ടതോടെ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായെന്നാണ് എം.ടി.എഫ്.ഇ വിശദീകരണമെങ്കിലും തങ്ങള്‍ കൊള്ളയടിക്കപ്പെടുകയായിരുന്നുവെന്ന തിരിച്ചറിവിലാണ് നിക്ഷേപകര്‍. ഒട്ടേറെ മലയാളികളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നൈജീരിയ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു എം.ടി.എഫ്.ഇന്‍റെ ഇരകളിലധികവുമെന്നാണ് പുറത്തുവരു...
Image
  കണ്ണൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ  എംഡിഎംഎ കണ്ണൂർ: കണ്ണൂരിൽ ബൈക്കപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി. കാസർകോട് സ്വദേശി ലത്തീഫിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്കിടെയാണ് പാന്‍‌റ്സിന്റെ പോക്കറ്റിൽ നിന്ന് 8.9ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ടൗണ്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. കണ്ണൂർ എകെജി ആശുപത്രിയ്ക്ക് സമീപം മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് കാസർകോട് ചൗക്കി സ്വദേശികളായ മനാഫ് , ലത്തീഫ് എന്നിവർ മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ മീൻ കയറ്റാൻ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
Image
  കണ്ണൂരില്‍ പുഴയില്‍ വീണ് യുവാവ് മരിച്ചു കണ്ണൂര്‍:  വെള്ളിക്കീലില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. കണ്ണപുരം ചുണ്ട സ്വദേശി നൗഷാദ് (38) ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നൗഷാദിനെ രണ്ടു ദിവസം മുന്‍പ് കാണാതായിരുന്നു. ഇതില്‍ തളിപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. 
Image
  കണ്ണൂരില്‍ ട്രെയിന് കല്ലെറിഞ്ഞ കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണുർ : കണ്ണൂരില്‍ കഴിഞ്ഞ 16ന്  ട്രെയിനിന് കല്ലെറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശി സര്‍വേശാണ് പിടിയിലായത്. നേത്രാവതി, ചെന്നൈ എക്സ്പ്രസ് ട്രെയിനുകള്‍ക്കുനേരെയായിരുന്നു ആക്രമണം. പ്രതി കുറ്റം  സമ്മതിച്ചെന്ന് കണ്ണൂര്‍ പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍.  ബിയര്‍ കുടിച്ചശേഷമാണ് സര്‍വേശ് രണ്ട് ട്രെയിനുകള്‍ക്കും കല്ലെറിഞ്ഞത്. 200 സിസിടിവികള്‍ പരിശോധിച്ചു, നിലവില്‍ അട്ടിമറിസംശയിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു
Image
പര്‍ദയും നിഖാബും ധരിച്ച് വേഷം മാറി റോഡില്‍; ജുമുഅക്ക് സ്ത്രീകള്‍ക്കൊപ്പം പള്ളിയില്‍ കയറാന്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ ശ്രമം; കയ്യോടെ പൊക്കി നാട്ടുകാര്‍                    പര്‍ദയും നിഖാബും ധരിച്ച് പള്ളിയിലെത്തി ഇതര സംസ്ഥാന തൊഴിലാളി. കൊണ്ടോട്ടി പുളിക്കല്‍ ചെറുകാവിലാണു സംഭവം. ഇന്നു ജുമുഅ നമസ്‌കാരത്തിന്റെ സമയത്താണ് ഇയാള്‍ വേഷപ്രച്ഛന്നനായി റോഡിലിറങ്ങിയത് വസ്ത്രങ്ങള്‍ മോഷണം പോയതിനാലാണ് പര്‍ദയും നിഖാബും ധരിച്ച് റോഡിലിറങ്ങിയതെന്ന് സമീഹുല്‍ ഹഖ് പൊലീസിനു മൊഴിനല്‍കി. അതേസമയം ഇയാളുടെ ഉദ്ദേശം എന്താണെന്ന് കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അസം സ്വദേശിയായ സമീഹുല്‍ ഹഖാണ് വേഷം മാറി പള്ളിക്കു പരിസരത്ത് എത്തിയത്. പെരുമാറ്റ രീതിയില്‍ സംശയം തോന്നിയതാണ് കള്ളി വെളിച്ചത്താവാന്‍ കാരണം. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കൊണ്ടോട്ടി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
Image
  കണ്ണൂരില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി കണ്ണൂര്‍ : നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഓണക്കാലത്തോട് അനുബന്ധിച്ച് കോര്‍പ്പേറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. പഴകിയ ചിക്കന്‍, ബീഫ്, മത്സ്യം തുടങ്ങിയവയും ഉപയോഗശൂന്യമായ ഭക്ഷ്യ എണ്ണയും പിടിച്ചെടുത്തു. അഞ്ച് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ നാലിടത്ത് നിന്നും പഴകിയ ഭക്ഷണം പിടികൂടി. കഫേ മൈസൂണ്‍, ഫുഡ് വേ, ബെനാലെ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കോര്‍പ്പറേഷന്‍ ആരാഗ്യ വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി പി ബൈജു, എസ് എച്ച് ഐ മാരായ സി ഹംസ, സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
Image
  പാറശ്ശാലയിൽ ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്ത സംഭവം; സിഐടിയു ബ്രാഞ്ച് അംഗം പിടിയിൽ തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല പൊൻവിളയിൽ  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തയാള്‍ പിടിയിൽ. ഷൈജു ഡി എന്നയാളാണ് പാറശാല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം നിർവ്വഹിച്ച ഉമ്മൻ ചാണ്ടിയുടെ സ്തൂപം ഇന്നലെയാണ് തകര്‍ക്കപ്പെട്ടത്. സി ഐ ടി യു (ഓട്ടോ തൊഴിലാളി ) പൊൻവിള ബ്രാഞ്ച് അംഗമാണ് ഷൈജു. ഡി വൈ എഫ് ഐ പ്രവർത്തകരാണ് സ്തൂപം അടിച്ചു തകർത്തതാണെന്നാരോപിച്ച് പ്രദേശത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. സമീപത്തായി നേരത്തെ സമീപത്തായി സി പി എമ്മിന്റെ ഫ്ലക്സും തകർത്തിരുന്നു. പ്രദേശത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ച് കൂടിയിട്ടത് ഇന്നലെ സംഘര്‍ഷ സാധ്യതയും ഉണ്ടാക്കിയിരുന്നു. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. അതേസമയം, പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സംഭവം രാഷ്ട്രീയമായി ചര്‍ച്ചയായിട്ടുണ്ട്. മൺമറഞ്ഞിട്ടും ഉമ്മൻ‌ചാണ്ടിയോടുള്ള ജനസ്നേഹം സിപിഎമ്മിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിച്ചിരുന്നു. സഹതാപമുണ്ടാക്കാൻ കോണ്‍ഗ്രസിന്‍റെ നാടകമാണ് ഇതെന്നുള്ള പ്രതികരണങ്ങ...
Image
  പർദ്ദ ധരിച്ചെത്തി മാളിലെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു;  23കാരൻ കൊച്ചിയിൽ പിടിയിൽ കൊച്ചി: പർദ്ദ ധരിച്ചെത്തി ഷോപ്പിങ് മാളിലെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച യുവാവ് പിടിയിൽ. ഇൻഫോപാർക്ക് ജീവനക്കാരനായ കണ്ണൂർ പയ്യന്നൂർ കരിവെള്ളൂർ  സ്വദേശി അഭിമന്യൂ ആണ് പിടിയിലായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കൊച്ചിയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിൽ ൾ പർദ്ദ ധരിച്ചെത്തിയ ഇയാൾ സ്ത്രീകളുടെ ശുചിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഓൺ ചെയ്ത് സ്ഥാപിക്കുകയായിരുന്നു. പർദ്ദ ധരിച്ച് സംശയാസ്പദമായി ഒരാൾ ചുറ്റിത്തിരിയുന്നത് കണ്ട് സുരക്ഷാ ജീവനക്കാർ  പരിശോധന നടത്തി. ഇതോടെയാണ് ഇയാൾ പുരുഷനാണെന്നുള്ള വിവരം തിരിച്ചറിയുന്നത്. പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് മൊബൈൽ ക്യാമറ ശുചിമുറിയിൽ സ്ഥാപിച്ച വിവരം ഇയാൾ പുറത്തുപറഞ്ഞത്. പിന്നാലെ ഫോൺ പോലീസ് പിടിച്ചെടുത്തു.  പരിശോധനയിൽ ഇയാൾ സ്ത്രീകളുടെ നിരവധി ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തി. ഇയാൾ ഇൻഫോപാർക്കിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവന്കരനാണ് 
Image
  തലശ്ശേരിയിൽ കഞ്ചാവ് കേസ് പ്രതികൾ എക്സൈസ് ഓഫീസ് അടിച്ചു തകർത്തു കണ്ണൂർ: തലശ്ശേരി മാടപ്പീടികയിൽ യുവാക്കളുടെ പരാക്രമം. എക്സ്സൈസ് ഓഫീസ് അടിച്ചു തകർത്തു. കഞ്ചാവ് കേസിൽ എക്സൈസ് സംഘം പിടികൂടിയ പ്രതികളാണ് കസ്റ്റഡിയിൽ നിൽക്കെ ഓഫീസിനകത്ത് അക്രമം അഴിച്ചു വിട്ടത്. പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ, ധർമ്മടം സ്വദേശി ഖലീൽ എന്നിവരാണ് അക്രമം നടത്തിയ്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഓഫീസിനകത്തെ മേശകളും കസേരകളും ഇരുവരും ചേർന്ന് തല്ലിപ്പൊട്ടിച്ചു. ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. ഇവരുടെ പക്കൽ നിന്ന് 40 ഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇരുവർക്കുമെതിരെ കഞ്ചാവ് കേസിന് പുറമെ പൊതുമുതൽ നശിപ്പിച്ചതിനും കൃത്യനിർവഹണം നടത്തുകയായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Image
  പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു റിയാദ്: മലയാളി ഹൃദയാഘാതം മൂലം സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ മരിച്ചു. കണ്ണൂർ തലശ്ശേരി ചാമ്പാട് സ്വദേശി കടുങ്ങോട്ടുവിട ബാലൻ-ശാന്ത ദമ്പതികളുടെ മകൻ ഷിനോദ് (49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽ അഹ്സ്സയിൽ 11 വർഷമായി ഇറാദാത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്യുകയായിരുന്നു. ഷിനോദിന് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. ഹുഫൂഫിലെ അൽ അഹ്സ്സ സ്പെഷലൈസ്ഡ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനാ പ്രവർത്തകരും ഷിനോദിെൻറ സഹപ്രവർത്തകരും രംഗത്തുണ്ട്. ഷിനോദിെൻറ നിര്യാണത്തിൽ ദമ്മാം ഒ.ഐ.സി.സി കണ്ണൂർ ജില്ലാകമ്മിറ്റിയും അൽ അഹ്സ്സ ഏരിയാ കമ്മറ്റിയും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. 
Image
  കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു കണ്ണൂർ: പ്ലസ് ടു വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ ഫാത്തിമ മിസ്‌വ (17) ആണ് മരിച്ചത്.  കണ്ണപുരം ഗവ.ഹയർ സെക്കൻ്ററിസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി ചെറുകുന്ന് പള്ളിച്ചാലിലെ സി.വി. ഷമീമയുടെ മകൾ ഫാത്തിമ മിസ് വ (17) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 7 മണിയോടെ വീട്ടിലെ ശുചി മുറിയിൽ വിദ്യാർത്ഥിനി കുഴഞ്ഞു വീഴുകയായിരുന്നു.ബന്ധുക്കൾ ഉടൻ ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്’: മുസ്തഫ. ഏക സഹോദരൻ: മിഹറാജ് (വിദ്യാർത്ഥി, മാടായി കോളേജ്). കണ്ണപുരം, പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
Image
  കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു കോട്ടയം: കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തെ ബിജെപി പിന്തുണച്ചതോടെയാണ് ഇടതുപക്ഷത്തിന് ഭരണം നഷ്ടമായിരിക്കുന്നത്. ജോസഫ് വിഭാഗത്തിൻ്റെ തോമസ് മാളിയേക്കനാണ് പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. കിടങ്ങൂരിൽ ബിജെപിക്ക് അഞ്ചംഗങ്ങളും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മൂന്ന് അംഗങ്ങളുമാണുള്ളത്. കോൺഗ്രസിന് ഇവിടെ അംഗങ്ങളില്ല. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നാല് അംഗങ്ങളും സിപിഐഎമ്മിന് മുന്ന് അംഗങ്ങളുമാണ് ഇവിടെയുള്ളത്.
Image
  ബാങ്കിൽ എത്തിയ വയോധികന്റെ പേഴ്സ് തട്ടിയെടുത്ത് എടിഎമ്മിൽ നിന്ന് പണം കവർന്ന .മയ്യിൽ വേളം സ്വദേശി അറസ്റ്റിൽ    കണ്ണൂർ: ബാങ്കിൽ എത്തിയ വയോധികന്റെ പേഴ്സ് തട്ടിയെടുത്തു പേഴ്സിൽ ഉണ്ടായിരുന്ന എടിഎം കാർഡ് ഉപയോഗിച്ച് വിവിധ എടിഎമ്മിൽ നിന്നായി 45,000 രുപ കവർന്ന പ്രതിയെ കണ്ണൂര്‍ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. മുൻ സിആർപിഎഫ് ഉദ്യോഗസ്ഥനായ മയ്യിൽ വേളം സ്വദേശി  യു കൃഷ്ണൻ (58) നെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചു അറസ്റ്റ് ചെയ്തത്.
Image
  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു ഷാർജ: ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് മരിച്ചത്.  ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ ഭർത്താവ് മൃദുൽ മോഹനനൊപ്പം മൂന്നു വർഷത്തോളമായി ഷാർജയിലാണ് താമസം.  മൃദുൽ ദുബൈ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. _____________________     *🔰⭕️12/08/2023*   _____________________ 𝗦𝗛𝗢𝗥𝗧 𝗡𝗘𝗪𝗦 𝗞𝗔𝗡𝗡𝗨𝗥 ----------------------------- *വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ  ജോയിൻ ചെയ്യൂ....* 👇👇👇 https://chat.whatsapp.com/De5L1ulD5hgImqg92TrVfr
Image
  യുവതിയെ ശല്യം ചെയ്തത് ചോദിക്കാനെത്തി : മൂന്ന്‌ ഇരിട്ടി സ്വദേശികൾക്ക് വടകരയിൽ കുത്തേറ്റു വടകര : യുവതിക്ക് വാട്‌സാപ്പിൽ മോശം സന്ദേശം അയച്ചത് ചോദിക്കാനെത്തിയ ഇരിട്ടി സ്വദേശികളായ മൂന്നുപേർക്ക് വടകരയിൽ കുത്തേറ്റു. സംഭവത്തിൽ വടകര പുറങ്കരയിലെ  അർഷാദ് (32) അറസ്റ്റിലായി. ഇരിട്ടി ഉളിയിൽ  ഷിജാസ് (23), നടുവനാട് സിറാജ് (23), നടുവനാട്  ഷിഹാബ് (23) എന്നിവർക്കാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ മൂവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വയറിന് കുത്തേറ്റ ഷിഹാബിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷിജാസിന് കൈക്കും സിറാജിന് വയറിനുമാണ് കുത്തേറ്റത്.ചൊവ്വാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. ഇരിട്ടി സ്വദേശിയായ ഷഹനാദിന്റെ ബന്ധുവായ യുവതിക്ക് അർഷാദ് മോശം സന്ദേശങ്ങളയച്ചെന്നും ഫോണിൽവിളിച്ച് ശല്യം ചെയ്തെന്നുമാണ് പരാതി. ഇത് ചോദിക്കാനാണ് ഷഹനാദിന്റെ നേതൃത്വത്തിൽ ആറംഗസംഘം കാറിൽ രാത്രി വീട്ടിലെത്തിയത്. അർഷാദിനെ ഇവർ വിളിച്ചെങ്കിലും വീടിന്റെ വാതിൽ തുറക്കാത്തതിനാൽ വാതിൽ ചവിട്ടിത്തുറന്നു. പിന്നീട് നടന്ന സംഘർഷത്തിനിടെയാണ് ആറംഗസംഘത്തിലെ മൂന്നുപേർക്ക് കുത്തേറ്റത്. അർഷാദിന്റെ കൈക്കും...
Image
  * ചെക്കിക്കുളം രാധാകൃഷ്ണ യു.പി സ്കൂൾ അധ്യാപകൻ മുഹമ്മദ് നിര്യാതനായി * മുണ്ടേരി: ചെക്കിക്കുളം രാധാകൃഷ്ണ യു പി സ്കൂൾ അറബിക് അധ്യാപകൻ മൊട്ടക്കൽ മുഹമ്മദ് മാസ്റ്റർ നിര്യാതനായി. കൊയ്യം വളക്കൈ സ്വദേശിയാണ്. ഭാര്യ നസീമ. മക്കൾ: ഷഫീഹ്, ഷക്കീൽ, ഷംല. മരുമകൻ: മഷ്ഹൂദ്. ഖബറടക്കം ഇന്ന് രാവിലെ 11.30 ന് നടക്കും. മരണത്തിൽ അനുശോചിച്ച് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. _____________________     * 🔰⭕️10/08/2023 *   _____________________ 𝗦𝗛𝗢𝗥𝗧 𝗡𝗘𝗪𝗦 𝗞𝗔𝗡𝗡𝗨𝗥 ----------------------------- * വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ  ജോയിൻ ചെയ്യൂ.... * 👇👇👇 https://chat.whatsapp.com/De5L1ulD5hgImqg92TrVfr
Image
മണി ചെയിന്‍ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പന നിരോധിക്കാനൊരുങ്ങി കേരളം       ഡയറക്റ്റ് സെല്ലിംഗ് കമ്പനികളുടെ നേതൃത്വത്തില്‍ നടത്തുന്ന മണി ചെയിന്‍ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പനയ്ക്ക് പൂട്ടിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡയറക്റ്റ് സെല്ലിംഗ്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റ് മേഖലയിലെ തട്ടിപ്പ്, തൊഴില്‍ ചൂഷണം, നികുതിവെട്ടിപ്പ് എന്നിവ തടയുന്നതിന്റെയും, ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. ഇത് സംബന്ധിച്ച കരട് മാര്‍ഗ്ഗരേഖ ഉപഭോക്തകാര്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.   കൂടാതെ, ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനായി നിരീക്ഷണ അതോറിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വില്‍പ്പന ശൃംഖലയില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കുമ്പോള്‍ കണ്ണിയിലെ ആദ്യ വ്യക്തികള്‍ക്ക് കൂടുതല്‍ പണവും കമ്മീഷനും ലഭിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഈ രീതി പിന്തുടരാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിറ്റുവരവ്, ലാഭം എന്നിവ അനുസരിച്ച് മാത്രമാണ് ആനുകൂല്യങ്ങളും കമ്മീഷനും നല്‍കേണ്ടത്. എല്ലാ ഡയറക്റ്റ് സെല്ലിംഗ് സ്ഥാപനങ്ങളും അതോറിറ്റിയില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍, ബാലന്‍സ് ഷീറ്റ്, ഓഡിറ്...
Image
  ബൈക്ക് കലുങ്കിലിടിച്ച് തെറിച്ച് വിണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം                                                                                                                    *തലശ്ശേരി:* പത്തായക്കുന്ന് മൗവഞ്ചേരി പീടികയ്ക്ക് സമീപം R1-5 ബൈക്ക് കലുങ്കിലിടിച്ച് തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു. പത്തായക്കുന്ന് പൊന്നാരം വീട്ടിൽ അനഹർഷ് (21) ആണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന യദുകുഷ്ണന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു അപകടം. ഉടനെ തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം കലുങ്കിൽ ഇടിച്ചപ്പോൾ നാല് മീറ്ററോളം മുകളിലേക്ക് ഉയർന്ന് സമീപത്തുള്ള തെങ്ങിന് തട്ടി വീഴുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മികച്ച കബിഡി പ്ലേയർ ആയിരുന്നു അനഹർഷ്. സ്വർണ കപ...
Image
  CRIME കണ്ണൂര്‍ പള്ളിക്കുന്നില്‍  കഞ്ചാവ് ചെടി, മടക്കരയില്‍ രണ്ടെണ്ണവും                      സ്‌കൂള്‍ പരിസരത്തുള്‍പ്പെടെ രണ്ടിടങ്ങളില്‍ വളര്‍ന്ന കഞ്ചാവ് ചെടി കണ്ടെത്തി. പള്ളിക്കുന്ന്  സ്‌കൂളിനു സമീപം റോഡരികിലും മടക്കര ഹോട്ടലിന് സമീപത്തുമാണ് കഞ്ചാവ് ചെടികള്‍ കണ്ടത്. പള്ളിക്കുന്നില്‍ 40 സെന്റിമീറ്റര്‍ നീളത്തിലുള്ളതും മടക്കരയില്‍ 30-ഉം 20-ഉം സെന്റിമീറ്റര്‍ നീളത്തിലുള്ളതുമായ രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. കണ്ണപുരം എസ്.ഐ. രേഷ്മയുടെ നേതൃത്വത്തില്‍ കഞ്ചാവ് ചെടികള്‍ കസ്റ്റഡിയിലെടുത്തു. പള്ളിക്കുന്നില്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പള്ളിക്കുന്ന് കൊമ്പ്രകാവ് റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണിക്ക് സമീപത്തായി കഞ്ചാവ് ചെടി കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ഓടെയായിരുന്നു സംഭവം. കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്, എക്സൈസ് ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ വി.പി. ഉണ്ണികൃഷ്ണന്‍, സി.ഇ.ഒ. മാരായ സനീബ്, രമിത്ത്, ഡ്രൈവര്‍ പ്രകാശ...