Posts

Showing posts from September, 2023
Image
പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തി ഇന്ന് നബി ദിനം ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. വിപുലമായ ആഘോഷത്തോടെ വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ. പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തുന്നതാണ് നബിദിനത്തിന്റെ ആഘോഷങ്ങൾ. പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പാടിയും പറഞ്ഞും ഈ ദിനത്തിൽ ആത്മീയ സംതൃപ്തി നേടും. പ്രവാചകന്റെ മദ്ഹുകള്‍ പാടിയും പറഞ്ഞും വിശ്വാസികള്‍ അതിരറ്റ് സന്തോഷിക്കുന്ന രാപകല്‍. ദഫിന്റേയും അറബനയുടേയും താളത്തില്‍ അലതല്ലുന്ന പ്രവാചക പ്രേമത്തിന്റെ ആഹ്ലാദം. ഇന്നത്തെ ദിനം മിഴിതുറന്നത് പ്രവാചക കീര്‍ത്തനങ്ങളുടെ ആരവങ്ങളോടെയാണ്. പ്രഭാത നിസ്‌കാരത്തിന് തൊട്ടു മുമ്പാണ് മുഹമ്മദ് നബി (സ)യുടെ ജന്മസമയം. മസ്ജിദുകളും മത സ്ഥാപനങ്ങളും ഈ സമയം മൗലിദ് സദസ്സുകളാല്‍ മുഖരിതമാണ്. ശേഷം ഭക്ഷണം, മധുര പാനീയങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നു. നബിദിനത്തോടനുബന്ധിച്ച്‌ വൈവിധ്യമാര്‍ന്ന പരിപാടികളാണ് വിവിധ മുസ്ലിം സംഘടനകളും പള്ളി- മദ്രസാ കമ്മിറ്റികളും ആസൂത്രണം ചെയ്തിരിക്കുന്ന...
Image
  പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തി ഇന്ന് നബി ദിനം ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. വിപുലമായ ആഘോഷത്തോടെ വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ. പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തുന്നതാണ് നബിദിനത്തിന്റെ ആഘോഷങ്ങൾ. പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പാടിയും പറഞ്ഞും ഈ ദിനത്തിൽ ആത്മീയ സംതൃപ്തി നേടും. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് ഓരോ വിശ്വാസികളുടെയും നബി ദിനാഘോഷം. എല്ലാ വിശ്വാസികൾക്കും ഷോർട്ട് ന്യൂസ്‌ കണ്ണൂരിന്റെ നബിദിനാശംസകൾ 
Image
കൊല്ലത്ത് സൈനികന്റെ ദേഹത്ത് PFI എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം; സൈനികനും സുഹൃത്തും  കസ്റ്റഡിയിൽ _കൊല്ലം: കടയ്ക്കലിൽ സൈനികന്റെ ദേഹത്ത് പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം. പരാതി നൽകിയ സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  മുതുകിൽ പി.എഫ്.ഐ എന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുത്തു. പ്രശസ്തനാകാനുള്ള ആഗ്രഹമാണ് ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിലെന്ന്‌ സുഹൃത്ത് മൊഴി നൽകി._ _ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും  തന്നെക്കൊണ്ട് ടീഷർട്ട് ബ്ലേഡ് ഉപയോഗിച്ച് കീറിച്ചുവെന്നും സുഹൃത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു.  ഷൈൻ മർദിക്കാൻ ആവശ്യപെട്ടുവെങ്കിലും ചെയ്‌തില്ലെന്നും ജോഷിയുടെ മൊഴിയിലുണ്ട്.സുഹൃത്തിന് പണം കൊടുക്കാനായി പോകുന്ന സമയത്ത് വഴിയിൽ കുറച്ച് പേരെ കാണുകയും അവർ തന്നെ മർദിക്കുകയും വസ്ത്രം വലിച്ചുകീറി മുതുകത്ത് എന്തോ ചാപ്പ കുത്തുകയും ചെയ്തുവെന്നായിരുന്നു സൈനികന്റെ പരാതി. സുഹൃത്തിനെ വിളിച്ചുവരുത്തിയപ്പോഴാണ് പി.എഫ്.ഐ എന്ന് എഴുതിയതെന്ന് മനസിലായെന്നും പരാതിയിലുണ്ട്.  പരാതിയിൽ പലയിടത്തും പൊരുത്തക്കേടുകൾ ഉള്...
Image
തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം. സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ഊരും പേരുമില്ലാത്ത ക്രീമുകള്‍  വൃക്കരോഗമുണ്ടാക്കും. കോട്ടയ്ക്കല്‍  ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേതാണ് കണ്ടെത്തല്‍. കഴിഞ്ഞ ഫെബ്രുവരിമുതല്‍ ജൂണ്‍വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എന്‍.) എന്ന അപൂര്‍വ വൃക്കരോഗം കണ്ടെത്തിയത്. വൃക്കയുടെ  അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. രോഗം തിരിച്ചറിയപ്പെട്ടവരില്‍ കൂടുതല്‍പ്പേരും തൊലിവെളുക്കാന്‍ ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചവരാണ്. പതിനാലുകാരിയിലാണ് രോഗം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. മരുന്നുകള്‍ ഫലപ്രദമാകാതെ വന്നപ്പോള്‍, പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്നേഷിച്ചു അങ്ങനെയാണ് കുട്ടി ഫെയര്‍നസ് ക്രീം ഉപയോഗിച്ചതായി മനസ്സിലാക്കിയത്. എന്നാല്‍ ഇതാണ് രോഗകാരണമെന്ന് ആ സന്ദര്‍ഭത്തില്‍ ഉറപ്പിക്കാനാകുമായിരുന...
Image
  ഒന്നാം റാങ്ക് നേട്ടവുമായി ഷഹാന ഷെറിൻ മുണ്ടേരി :ബി സ്മാർട്ട് അബാക്കസ് നാഷണൽ ലെവൽ അബാക്കസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മുണ്ടേരി സ്വദേശി ഷഹാന ഷെറിൻ ടി വി. ബാംഗ്ലൂരിൽ നടന്ന പരീക്ഷയിൽ ഒരു മിനിറ്റിന് ഉള്ളിൽ നൂറ് ഉത്തരങ്ങൾ എഴുതി ഒന്നാം റാങ്ക് നേടി മാലി ദീപിൽ നടക്കുന്ന ഇന്റർനാഷണൽ ലെവൽ അബാക്കസ് പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യത നേടി. മുണ്ടേരി പഞ്ചായത്തിൽ ഇരുപതാം വാർഡിൽ തായലെ വളപ്പിൽ അഷ്‌റഫ്‌ - ഉമൈബ ദമ്പതികളുടെ മകളാണ്. എളയാവൂർ സി എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം തരം വിദ്യാർത്ഥിയാണ്
Image
  പെട്രോളുമായി ട്രെയിനിൽ കയറിയ യുവാവ് കണ്ണൂരിൽ അറസ്റ്റിൽ കണ്ണൂർ: കുപ്പിയിൽ പെട്രോളുമായി ട്രെയിനിൽ കയറിയ യുവാവ് കണ്ണൂരിൽ അറസ്റ്റിൽ. കാസർകോട് ഉദിനൂർ സ്വദേശി മുഹമ്മദ് ഷെരീഫിനെ ആണ് കണ്ണൂർ ആർ പി എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി അറസ്റ്റ് ചെയ്തത്. ആലുവയിൽ നിന്ന് നേത്രാവതി എക്സ്പ്രസിൽ കയറിയ യുവാവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ യാത്രക്കാരിയാണ് വിവരം ആർ പി എഫിനെ അറിയിച്ചത്. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണിത്.
Image
  15കാരനെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ വയോധികന്‍ പിടിയില്‍ കണ്ണൂർ മൊകേരിയിൽ പതിനഞ്ചുകാരനെ പീഡിപ്പിച്ചകേസിൽ വയോധികൻ അറസ്റ്റിൽ. മൊകേരി സ്വദേശി മൂസയെയാണ് പാനൂർ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടിയെ പാനൂരിലെ വ്യാപാര സ്ഥാപനത്തിൽ വെച്ചും സുഹൃത്തിന്റെ വീട്ടിൽ വെച്ചും പല തവണ ക്രൂരമായി ലൈംഗീക അതിക്രമത്തിനിരയാക്കിയത്.  ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അതേമസമയം കുട്ടികൾക്കെതിരായ ലൈംഗീകാത്രിക്രമ കേസുകളിൽ മുന്‍കൂര്‍ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി നിർണായക ഉത്തരവ് വന്നത് ഇന്നലെയാണ്. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പോക്സോ കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത് ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അതേമസമയം കുട്ടികൾക്കെതിരായ ലൈംഗീകാത്രിക്രമ കേസുകളിൽ മുന്‍കൂര്‍ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി നിർണായക ഉത്തരവ് വന്നത് ഇന്നലെയാണ്. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പോക്സോ കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വ്യാജ ആരോ...
Image
കോടതി വളപ്പില്‍ നാത്തൂന്മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല് ആലപ്പുഴ ചേര്‍ത്തല കോടതിയില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതി വളപ്പിലാണ് പരസ്യ സംഘര്‍ഷം. ഭാര്യയും, ഭര്‍ത്താവിന്റെ സഹോദരിയുമാണ് പരസ്യമായി തമ്മിലടിച്ചത്. കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ എത്തിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും കുടുംബവഴക്കുമാണ് കോടതിവളപ്പില്‍ അടിപിടിയില്‍ കലാശിച്ചത്. ഇവര്‍ക്ക് ഏഴും നാലും വയസുള്ള രണ്ടുമക്കളുണ്ട്. ഭര്‍ത്താവും ഭാര്യയുടെ അച്ഛനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇവരുടെ വിവാഹമോചനം വരെ എത്തിയതെന്നാണ് അഭിഭാഷകര്‍ പറയുന്നത്. ഒരു കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു തുടക്കം. പിന്നീട് ഇതേ ചൊല്ലി നിരവധി കേസുകള്‍ ഉണ്ടായതായും അഭിഭാഷകര്‍ പറയുന്നു. കുഞ്ഞിനെ കാണണമെന്ന് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയിലേക്ക് എത്തിയത് വിവാഹമോചനത്തിനൊടുവില്‍ കുഞ്ഞിനെ ഭര്‍ത്താവിന് കൈമാറാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഭര്‍ത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് നാത്തൂനുമായി ...
Image
  മകൻ ബിജെപി നേതാവായതോടെ ആ പാർട്ടിയോടുള്ള എല്ലാ വെറുപ്പും തീർന്നു- എ കെ ആന്റണിയുടെ ഭാര്യ കൃപാസനത്തിൽ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തോടെ ബിജെപിയോടുള്ള അറപ്പും വെറുപ്പും മാറിയെന്ന് എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. മകനെ കോൺഗ്രസിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കേണ്ടതില്ലെന്നും ബിജെപിയിൽ കൂടുതൽ അവസരങ്ങൾ അനിലിന് കിട്ടുമെന്നും എലിസബത്ത് പറഞ്ഞു. ആലപ്പുഴ കലവൂരിലെ കൃപാസനം എന്ന ധ്യാന കേന്ദ്രത്തിൽ പ്രാർത്ഥിച്ചതു വഴിയാണ് തനിക്ക് മകന്റെ ഈ പുതിയ രാഷ്ട്രീയത്തെ അംഗീകരിക്കാനായതെന്നും എലിസബത്ത് ആന്റണി സാക്ഷ്യമായി പറഞ്ഞു കൃപാസനം ധ്യാനകേന്ദ്രം  പുറത്തു വിട്ട യൂട്യൂബ് വീഡിയോയിലാണ് എ കെ ആന്റണിയുടെ രോഗം മാറിയതും അനിൽ ആന്റണിയുടെ ബി ജെ പി പ്രവേശനത്തെപറ്റിയും എലിസബത്ത് വ്യക്തമാക്കിയത്. കൃപാസനത്തിൽ പ്രാർത്ഥനയിൽ പങ്കുകൊണ്ട ശേഷം ഇതൊക്കെ നടന്നതെന്നും എലിസബത്ത് സാക്ഷ്യപ്പെടുത്തുന്നു. മകൻ അനിൽ ആന്റണി രാഷ്ട്രീയ പ്രവേശനം ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ ചിന്തൻ ശിവിരത്തിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് പ്രമേയം പാസാക്കി.ഇതോടെ തങ്ങൾ നിരാശരായി. ഇതിനിടെ ബിബിസി വിവാദം വന്നു. ഇതിൽ പ്രതികരിച്ച അനിൽ ആന്റണിയ...
Image
ഫുട്ബാൾ കളിക്കിടെ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു               ഫുട്ബാൾ കളിക്കുന്നതിനിടയിൽ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. നിർവേലി പള്ളിക്ക് സമീപം പുളിയാച്ചേരി വീട്ടിൽ പി.സി. സിനാൻ (19) ആണ് മരിച്ചത്.വലിയ വെളിച്ചത്തെ ഫുട്ബോൾ ടർഫ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച രാത്രി 10.45 ഓടെ ആയിരുന്നു സംഭവം. മാങ്ങാട്ടിടം പഞ്ചായത്ത് കേരളോത്സവത്തിൽ ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കാനുള്ള പരിശീലനത്തിൽ ആയിരുന്നു സിനാൻ. കളി തീരാനിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കൂട്ടുകാർ ചേർന്ന് കൂത്തുപറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ അയതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. നാസറിന്റെയും ഷാജിദയുടെയും മകനാണ്. ഷാസിൽ, ഖദീജ എന്നിവർ സഹോദരങ്ങളാണ്.
Image
  യുവതി കുഴഞ്ഞു വീണു മരിച്ചു ഇരിട്ടി: യുവതി കുഴഞ്ഞു വീണു മരിച്ചു.  പുതുശ്ശേരിയിലെ പാറച്ചാലിൽ ഹൗസിൽ പി.എസ് .ശ്രുതി (26) ആണ്  മരിച്ചത്. വെള്ളിയാഴ്ച  രാവിലെ  വീട്ടിൽ കുഴഞ്ഞു വീണ യുവതിയെ ഇരിട്ടിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിട്ടിയിൽ പി എസ് സി കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാർത്ഥിനിയായിരുന്നു. റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ ടി.കെ.ശശീന്ദ്രൻ്റെയും സതിയുടെയും മകളാണ്. സഹോദരങ്ങൾ: ശ്രീജിഷ, ശ്രീലേഷ് . സംസ്ക്കാരം: ശനിയാഴ്ച ഉച്ചയോടെ
Image
  മണിപ്പൂര്‍ സംഘര്‍ഷത്തെക്കുറിച്ച് പോസ്റ്റിട്ടതിന് പൊലീസ് കേസെടുത്ത വൈദികന്‍ ആത്മഹത്യ ചെയ്ത നിലയില്‍ മണിപ്പൂര്‍ സംഘര്‍ഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിന് മധ്യപ്രദേശ് പൊലീസ് കേസെടുത്ത സീറോ മലബാര്‍ സഭാ വൈദികന്‍ ആത്മഹത്യ ചെയ്ത നിലയില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഗര്‍ഹക്കോട്ടയിലെ സെന്റ് അല്‍ഫോന്‍സാ അക്കാദമിയിലെ മാനേജര്‍ ഫാ. അനില്‍ ഫ്രാന്‍സിസാണ് മരിച്ചത്. ഒരു മാസം മുന്‍പാണ് ഫാ.അനില്‍ ഫ്രാന്‍സിസ് മണിപ്പൂര്‍ അക്രമത്തെക്കുറിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. പിന്നാലെ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ദേശീയ പതാകയെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനുപിന്നാലെ വൈദികന്‍ മാനസിക പിരിമുറുക്കത്തിലും സമ്മര്‍ദ്ദത്തിലുമായിരുന്നുവെന്ന് രൂപത പ്രതിനിധികള്‍ ആരോപിച്ചു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ സെപ്റ്റംബര്‍ 13ന് സാഗറിലെ ബിഷപ്പ് ഹൗസില്‍ എത്തിയ ഫാ.അനിലിനെ കാണാതായി. പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ ഒന്നും...
Image
  റൂമിനുള്ളിൽ ലൈറ്റിട്ടപ്പോൾ തീപടര്‍ന്നു, ചെറിയ അശ്രദ്ധ മൂലം ദാരുണ അപകടം; പ്രവാസി മലയാളി യുവാവ് മരിച്ചു റിയാദ്: തീപ്പൊള്ളലേറ്റ് ഗുരുതര നിലയിൽ റിയാദിലെ ആശുപത്രിയിൽ കഴിഞ്ഞ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് മെഹ്ഫിലിൽ ഫസൽ പൊയിലൻ (37) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് താമസസ്ഥലത്തെ അടുക്കളയിൽനിന്ന് പാചകവാതക സിലിണ്ടർ ചോർന്ന് തീയാളി പിടിച്ചാണ് അപകടമുണ്ടായത് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് (ശനിയാഴ്ച) പുലർച്ചെ മൂന്നോടെ മരിച്ചു. അഞ്ചുവർഷത്തോളമായി റിയാദ് എക്സിറ്റ് ആറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. പാചകത്തിനിടെ ജോലിയാവശ്യാർഥം പെട്ടെന്ന് വിളി വന്നപ്പോൾ പുറത്തുപോയതാണ്. ഗ്യാസ് സിലിണ്ടർ തുറന്നത് ഓർക്കാതെ പോയ യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തി റൂമിനുള്ളിൽ ലൈറ്റിട്ടപ്പോൾ തീയാളി പിടിക്കുകയായിരുന്നു.എന്നാണ് അറിയുന്നത്. പിതാവ്: കുന്നുമ്മൽ അബ്ദുല്ല. മാതാവ്: പൊയിലൻ ആയിഷ (മാലൂർ). ഭാര്യ: ആസ്യ. മക്കൾ: ആലിയ മെഹ്വിഷ്,...
Image
  പീഡന പരാതി: മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു പ്രമുഖ വ്ലോഗർ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു. പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ പ്രതി വിദേശത്തേക്ക് കടന്നതായും പൊലീസ് പറയുന്നു. ഷക്കീർ സുബാൻ നാട്ടിലെത്തിയ ശേഷം ഇദ്ദേഹത്തെ പൊലീസ് ചോദ്യം  ചെയ്യാനായി വിളിപ്പിക്കും.  പരാതി 100 ശതമാനം വ്യാജമാണെന്നും തന്റെ കൈയ്യിലുള്ള...
Image
  നിര്യതനായി കാഞ്ഞിരോട്: തലമുണ്ട മക്ക മസ്ജിദിന് സമിപം ആയിഷ മൻസിലിൽ നൂറുദ്ധീൻ പി. സി (44)നിര്യാതനായി. വലിയന്നുർ തക്കാരം ഹോട്ടൽ ഉടമയാണ് പരേതനായ സി. പി. മുഹമ്മദിന്റെയും ആയിഷ പി. സി  യുടെയും മകനാണ്.  ഭാര്യ :ബദുറുന്നിസ(മുണ്ടേരി )മക്കൾ മാസി, സയ്യാൻ(ഇരുവരും വിദ്യാർത്ഥികൾ )അയ്മൻ.സഹോദരങ്ങൾ: ഹാരിസ് (പാലയോട് )നിയാസ്(അഞ്ചരക്കണ്ടി പാളയം )താഹിറ (ആഡുർ) ഷമീമ (ഏച്ചുർ )സഫുറ(കാഞ്ഞി രോട് )ഖബറടക്കം രവിലെ 10 മണിക്ക് കാഞ്ഞിരോട് പഴയ പള്ളി ഖബ്ർസ്ഥാനിൽ
Image
  കണ്ണൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി  കഞ്ഞിരോട് :കുടുക്കിമൊട്ട പള്ളിക്ക് സമീപം ബൈത്തുൽ അസീസിൽ അസീസ് (65)നിര്യാതനായി.. കൂത്തുപറമ്പ് കായലോട് സ്വദേശിയാണ്.ഭാര്യ പി സി കെ ഫൗസിയ. മക്കൾ..ഫസീന, സാജിത, ഫാമിത, ജാമാതാക്കൾ. ബഷീർ (കൂടാളി)റഹൂഫ് (പടന്നോട്ട്)ശിഹാബ് (കൂരന്റവിട). പി സി കെ അഹമ്മദ്കുട്ടി,പി സി കെ അസ്‌കർ എന്നിവർ ഭാര്യ സഹോദരൻമാരാണ്..ഖബറടക്കം പിന്നീട്
Image
ക്ഷേത്ര പരിസരത്ത് കാവിക്കൊടി വേണ്ട'; ആവശ്യം തള്ളി ഹൈക്കോടതി കൊല്ലം: ക്ഷേത്ര പരിസരത്ത് കാവികൊടി സ്ഥാപിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. ക്ഷേത്രാചാരങ്ങള്‍ നടത്താനുള്ള നിയമപരമായ അധികാരമല്ലാതെ പതാകകളോ കൊടി തോരണങ്ങളോ സ്ഥാപിക്കാന്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളാണ് ക്ഷേത്രങ്ങള്‍. ഇവിടെ വിശുദ്ധിയും ബഹുമാനവും പരമപ്രധാനമാണ്. ഇത്തരം വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങള്‍കൊണ്ട് തകര്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു. കാവിക്കൊടി സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞതില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Image
  മുഴക്കുന്ന്,പേരാവൂര്‍,കണിച്ചാര്‍,കേളകം,കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ നാളെ  ഹര്‍ത്താല്‍ ഇരിട്ടി : മുതിർന്ന ബി ജെ പി നേതാവ് പി പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ 2 മണി മുതൽ വൈകുന്നേരം 6 മണിവരെ മുഴക്കുന്ന്,പേരാവൂര്‍,കണിച്ചാര്‍,കേളകം,കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍   ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റ് പി ജി സന്തോഷ്‌ അറിയിച്ചു 
Image
  വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന അധ്യാപകൻ മരിച്ചു മട്ടന്നൂർ :മട്ടന്നൂരിലെ സെന്റ് തെരേസ, റിജൻസി കോളേജ് പ്രിൻസിപ്പാൾ ഇല്ലം ഭാഗത്തെ പഞ്ചമിയിൽ വി കെ പ്രസന്നകുമാർ (63) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് നടന്ന് പോകവേയാണ് വാഹനമിടിച്ചത്. ഭാര്യ സുജാത ടീച്ചർ (പയ്യന്നൂർ). മകൻ ഗോപികൃഷ്ണൻ. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് പൊറോറ നിദ്രാലയത്തിൽ നടക്കും.
Image
  ഗുഡ്സ് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഗുഡ്സ് ഓട്ടോ ഡ്രൈവർ മരിച്ചു മുണ്ടയാട് : പള്ളിപ്രം റോഡിൽ കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. പന്ന്യോട്ട് താമസിക്കുന്ന കണ്ണൂർ അഴീക്കോട് സ്വദേശി സജീവൻ ഓലച്ചേരിയാണ് (58) മരണപ്പെട്ടത്. മുണ്ടയാട് കെ എസ് ഇ ബി ഓഫിസിന് മുൻവശം തിങ്കളാഴ്ച രാത്രി 7.30നാണ് അപകടം. പള്ളിപ്രം ഭാഗത്ത് നിന്നും വരുന്ന ഗുഡ്സ് ഓട്ടോയും എതിർ ദിശയിൽ നിന്നും വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടനെ നാട്ടുകാർ സജീവനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ജ്യോതിനി (ഏച്ചൂർ പന്ന്യോട്ട്). മകൻ സംഗീത് (എൻജിനീയറിംഗ് വിദ്യാർത്ഥി ഹൈദരബാദ്). ചക്കരക്കൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ചൊവ്വ ഉച്ചക്ക് ശേഷം ഏച്ചൂരിലെ വീട്ടിൽ പൊതു ദർശനത്തിന് ശേഷം സ്വദേശമായ അഴീക്കോട് പള്ളിക്കുന്നുബ്രം പൊതു ശ്മശാനത്തിൽ സംസ്കാരം. _SHORT NEWS KANNUR_ .͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏...
Image
കണ്ണൂർ ഫയർ ഫോഴ്സ് ഓഫീസിന് മുന്നിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു                                                                                                                     കണ്ണൂർ: കണ്ണൂർ ഫയർ ഫോഴ്സ് ഓഫീസിന് മുന്നിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു               കക്കാട് പള്ളിപ്രം സ്വദേശി അമൃത് കൃഷ്ണയാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത ആദിത്വൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂർ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആപ്പിൾ ബസും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. വൈകിട്ട് ആറരയോടെയായിരുന്നു അപകടം.
Image
  ചികിത്സയ്ക്ക് എത്തിയ 15 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ.  സി. റമീസാണ് പിടിയിലായത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 15 വയസുകാരനെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത് പിണറായി കാപ്പുമ്മൽ സ്വദേശിയാണ് പിടിയിലായ സി. റമീസ്. ആശുപത്രിയിലെ മറ്റ് ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Image
ഭരണഘടനയില്‍ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കാന്‍ ആലോചന; പകരം ഭാരത്?       ന്യൂഡല്‍ഹി: ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കിയേക്കാന്‍ ആലോചന. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. 'ഇന്ത്യ' എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കും. അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് 'ഇന്ത്യ' എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും 'ഇന്ത്യ' എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.     
Image
  സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; ബലാത്സംഗത്തിനു കൂട്ടുനിന്ന യുവതി അറസ്റ്റിൽ കോഴിക്കോട്∙ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ  കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്സീന (29)യെയാണ് കോഴിക്കോട് ടൗൺ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജിന്റെ  നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിയായ യുവതിയാണ് പീഡനതിരയയത് യുവതിയുമായി സൗഹൃദത്തിലായതിനുശേഷം അഫ്സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച്   . തുടർന്ന് പൊലീസിൽ പരാതിനൽകുമെന്നു പറഞ്ഞു യുവതിയെ പീഡിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഫ്സീനയും ഷമീറും തന്നെയാണു പരാതിക്കാരിയെയും കൊണ്ട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.  തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്സീന പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവരെ നേരത്തെ കുടകിലെ ഒരു  റിസോർട്ടിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു....
Image
പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി                                                                                                                   പുല്ലൂപ്പിക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി പൗക്കോത്ത് സനൂഫ് (24) മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നരയോടെ പുല്ലൂപ്പിക്കടവ് പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി. ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിൽ വെളിച്ച കുറവ് മൂലം നിർത്തിവെച്ചിരുന്നു. പാലത്തിന്റെ രണ്ട് ഭാഗത്തെ റോഡുകളിലും സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും തിരച്ചിലിന് തടസമായി. തുടർന്ന് ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. കണ്ണൂർ അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ റിജിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്ത...